കേരളത്തിൻ്റെ സൗന്ദര്യപട്ടം നേടി കണ്ണൂർകാരി

കേരളത്തിൻ്റെ സൗന്ദര്യപട്ടം നേടി കണ്ണൂർകാരി

കേരളത്തിൻ്റെ മിസ് കേരള പട്ടം സ്വന്തമാക്കി മിടുക്കിയായി കണ്ണൂരിലെ ഗോപിക സുരേഷ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക കേരളത്തിന്റെ സൗന്ദര്യറാണിയായത്. മൂന്ന് റൗന്‍ഡുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്.

കേരളത്തിന്റെ അഴകിന്റെ റാണിയാകാന്‍ 25 പേരാണ് മത്സരിച്ചത്.

23 കാരിയായ ഗോപിക ബംഗുളൂരുവിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥിനിയാണ്. ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ 22ാം എഡിഷനാണ് നടന്നത്


ലെമറിഡിയൻ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടന്നത്.നാനൂറിലേറ അപേക്ഷകരിൽ നിന്ന് അവസാന പട്ടികയിലെത്തിയ 25 മത്സരാർത്ഥികളാണ് ഫൈനലിൽ മാറ്റുരച്ചത്. കേരളീയം .ലെഹംഗ,ഗൗൺ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു മത്സരം.പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഗൗണുകള്‍ ധരിച്ചായിരുന്നു ക്യാറ്റ് വാക്.

മലയാളി സുന്ദരികളെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ്കേരള.ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ് കമ്പനിയാണ്‌ ഈ മത്സരം സംഘടിപ്പിക്കുന്നത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ്‌ മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.

ദുർഗ നടരാജ് ,ഗഗന ഗോപാൽ ,ലിവ്യ ലിഫി, അഭിരാമി നായർ തുടങ്ങിയ അഞ്ച് പേരായിരുന്നു ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയും ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്.

സംവിധായകൻ ജീത്തു ജോസഫ്. സംഗീത സംവിധായകൻ ദീപക് ദേവ്,തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.

ഫൈനല്‍ റൗണ്ടിലേക്ക് നിര്‍ണയിക്കപ്പെട്ട അഞ്ചുപേരില്‍ നിന്ന് വിജയിയെ നിര്‍ണയിച്ചത് ആ ഒരു ചോദ്യമാണ്, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഉത്തരവാദി? എന്നതായിരുന്നു.

ആശയവിനിമയം, പൊതുപ്രഭാഷണം, ആരോഗ്യം, ഫിറ്റ്നസ്, യോഗ, മെഡിറ്റേഷന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ മത്സരാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. മുന്‍ മിസ് ഇന്‍ഡ്യ ടൂറിസം ജേതാവും ബോളിവുഡ് താരവുമായ പ്രിയങ്ക ഷാ, നടന്‍ മുരളി മേനോന്‍, വെല്‍നസ് കോച് നൂതന്‍ മനോഹര്‍, ഇമേജ് ആന്‍ഡ് സ്റ്റെല്‍ കോച് ജിയോഫി മാത്യൂസ് എന്നിവരാണ് മത്സരാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്.

മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കൺജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നീ പട്ടങ്ങളും സമ്മാനിച്ചു

അപ്രതീക്ഷമായി മിസ് റാണി പട്ടം കിട്ടിയത്തിൻ്റെ സന്തോഷങ്ങൾ ഗോപിക മീഡിയകളിൽ പങ്കുവച്ചു.

Leave a Comment

Your email address will not be published. Required fields are marked *