ബർത്ത് ഡേ ആഘോഷമാക്കി മീരാ നന്ദൻ…

ബർത്ത് ഡേ ആഘോഷമാക്കി മീരാ നന്ദൻ…

ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന്‍ ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35ൽ അധികം സിനിമകളില്‍ മീര നന്ദൻ അഭിനയിച്ചു..

വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മീര നന്ദനെ മലയാളികള്‍ മറന്നിട്ടില്ല. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തല്‍ക്കാലത്തേക്ക് വിടപറയുകയായിരുന്നു.എന്നാൽ സോഷ്യൽ മീഡിയയിൽ താരം എടക്ക് വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ് മീര. സിനിമയില്‍നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി മീര ഷെയര്‍ ചെയ്യാറുണ്ട്..
ഇപ്പോഴിതാ
ബെര്‍ത്ത്ഡേ ആഘോഷ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീര. താരത്തിന്റെ 31-ാം പിറന്നാള്‍ ആഘോഷമാണ് നടന്നത്. 2021 ലെ ബെര്‍ത്ത് ഡേ പ്രിയപ്പെട്ടവര്‍ക്കൊപ്പം. പ്രിയപ്പെട്ട മറ്റു ചിലരെ ഞാന്‍ മിസ് ചെയ്യുന്നു, അത് ആരാണെന്ന് നിങ്ങള്‍ക്കറിയാം, എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു, എന്നാണ് ബെര്‍ത്ത്ഡേ ആഘോഷ ചിത്രങ്ങള്‍ക്കൊപ്പം മീര കുറിച്ചത്…

ലൈസൻസ് എന്ന സിനിമയിലൂടെ ആദ്യമായി സിനിമാഗാനവും ആലപിച്ചു.പ്രശസ്ത അഭിനേത്രിയായ ദിവ്യ ഉണ്ണിയുമായി വിദൂരമായ കുടുംബബന്ധമുണ്ട് മീര നന്ദന്.
2015-ൽ ദുബയിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ചലച്ചിത്രേതര ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ  ഗോൾഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്. തുടർന്നും നിരവധി സിനികളിൽ അഭിനയിച്ചുവരികയാണ് മീര.
മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു…..

Leave a Comment

Your email address will not be published. Required fields are marked *