ലോക ഭിന്നശേഷി ദിനം

സ്നേഹസ്പർശവുമായി .. ഇന്ന് ലോക ഭിന്നശേഷി ദിനം

തിരക്കുകള്‍ക്കിടയിലെ ഓട്ടപ്പാച്ചിലിനിടയില്‍ ചുറ്റും ഒന്നു നോക്കണം, അപ്പോള്‍ കാണാം നമ്മുടെ കണ്ണ് നനയിക്കുന്ന കുറേയധികം ജീവിതങ്ങള്‍. ജനനത്തില്‍ തന്നെ പ്രതിസന്ധികള്‍ കൂടപ്പിറപ്പുകളായവര്‍, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരു നിമിഷത്തെ അപകടത്തിലൂടെ പരിമിതികളെ ക്ഷണിച്ച് വരുത്തിയവര്‍ തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി ഭിന്നശേഷിക്കാര്‍ നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്.

നമ്മള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന, പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ഭിന്നശേഷിക്കാരെ ഇന്നെങ്കിലും നമ്മള്‍ കാണണം, സഹായിക്കണം. കാരണം ഇന്ന് അവരുടെ ദിനമാണ്

ശാരീരിക,മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി സമൂഹത്തിൽപ്പെട്ടവരെ ഹൃദയത്തോട് ചേർത്ത് നിർത്തണമെന്ന സന്ദേശവുമായി ഇന്ന് ലോക ഭിന്നശേഷി ദിനം.

ശരീരം തളർത്താത്ത മനസുമായി ജീവിക്കുന്നവരെ ഓർക്കാൻ ഒരു ദിനം.

ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം.

1992 ഒക്ടോബറിലാണ് ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി ഈ ദിനം ഭിന്നശേഷിക്കാരുടെ ദിനമായി പ്രഖ്യാപിച്ചത്.
ഭിന്ന ശേഷിക്കാരുടെ ക്ഷേമവും,പുരോഗതിയും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത് .ചെറിയ ചെറിയ വൈകല്യങ്ങൾക്കപ്പുറം ഇവരിലെ കഴിവുകളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്ന ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് നമ്മുക്കുചുറ്റും ..

അതുപോലൊരു കഥയും നമ്മുക്ക് കാണാം.

വി​ധി​യെ തോ​ൽ​പി​ച്ച രണ്ട് അ​ധ്യാ​പ​ക​ർ അവരുടെ നിശ്ചയദാർഢ്യത്തിൻ്റെയും ആത്മവിശ്വാസത്തെ പറ്റിയും നമ്മുക്ക് പരിചയപ്പെടാം

കാ​ഴ്ച വൈ​ക​ല്യ​ത്തെ മ​റി​ക​ട​ന്ന് ഇ​വ​ർ മൈ​ലു​ക​ൾ താ​ടി പ​ള്ളി​ക്കൂ​ട​ത്തി​ൽ എ​ത്തു​ന്ന​ത് ഏ​റി​യ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടും ആ​ത്മ ധൈ​ര്യ​ത്തോ​ടും കൂ​ടി. പ​ഴ​ഞ്ഞി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് കാ​ർ​ത്തി​കേ​യ​നും നി​വി മാ​ത്യു​വും. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഒ​രേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി കാ​ർ​ത്തി​കേ​യ​ൻ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ നി​വി മാ​ത്യു ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​ണ് പ​ഴ​ഞ്ഞി​യി​ൽ എ​ത്തു​ന്ന​ത്. ജ​ന്മ​ന കാ​ഴ്ച വൈ​ക​ല്യ​മു​ള്ള കാ​ർ​ത്തി​കേ​യ​ൻ ചാ​വ​ക്കാ​ട് തി​രു​വ​ത്ര കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​ണ്. ദി​വ​സ​വും സ്കൂ​ളി​ലെ​ത്താ​ൻ മൂ​ന്നു​ബ​സി​ലെ​ങ്കി​ലും ക​യ​റി​യി​റ​ങ്ങ​ണം. ആ​ദ്യ​മൊ​ക്കെ സ്കൂ​ളി​ൽ എ​ത്തു​ന്ന​ത് ഏ​റെ പ്ര​യാ​സ​മാ​യി​രു​ന്നെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ അ​തും എ​ളു​പ്പ​മാ​യി. അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​വും പി.​ടി.​എ​യു​ടെ പി​ൻ​തു​ണ​യും ആ​വേ​ശ​മേ​കി​യ​തോ​ടെ മ​റ്റൊ​രി​ട​ത്തേ​ക്കും മാ​റി പോ​കാ​ൻ താ​ൽ​പ​ര്യം തോ​ന്നി​യി​ല്ലെ​ന്ന് കാ​ർ​ത്തി​കേ​യ​ൻ പ​റ​യു​ന്നു.

കോ​ട്ട​പ്പു​റം ഗ​വ. യു.​പി സ്കൂ​ളി​ലും കോ​ഴി​ക്കോ​ട് ക​ല്ലാ​യി ഗ​വ. സ്കൂ​ളി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.
ഭാ​ര്യ​യു​​ടെ​യും മ​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ റെ​ക്കോ​ഡ് ചെ​യ്ത​ത് കേ​ട്ടു​കൊ​ണ്ടാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്.
തൃ​ശൂ​ർ കേ​ര​ള വ​ർ​മ കോ​ള​ജ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ വ​ല​പ്പാ​ടു​ള്ള ബി.​എ​ഡ് സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി അ​ധ്യാ​പ​ന സേ​വ​ന​ത്തി​ൽ ക​ഴി​യു​ന്ന നി​വി മാ​ത്യു​വി​ന് പ​ഴ​ഞ്ഞി ഗ​വ. സ്കൂ​ളി​ലാ​ണ് ആ​ദ്യ നി​യ​മ​നം ല​ഭി​ക്കു​ന്ന​ത്. സ​ർ​വ​ശി​ക്ഷ കേ​ര​ള​യു​ടെ കീ​ഴി​ൽ വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​നാ​ണ് അ​ള​ഗ​പ്പ ന​ഗ​റി​ലെ എ.​പി.​എ​ച്ച്.​എ​സ്.​എ​സി​ൽ 2011ൽ ​പ്ര​വേ​ശി​ച്ച​ത്.

45കാ​രി​യാ​യ നി​വി ടീ​ച്ച​ർ​ക്ക് 1991ലാ​ണ് പൂ​ർ​ണ​മാ​യും കാ​ഴ്ച ന​ഷ്​​ട​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഇ​വ​ർ​ക്ക് അ​ധ്യാ​പി​ക​യാ​ക​ണ​മെ​ന്നാ​യി​രു​ന്നു ചെ​റു​പ്പം മു​ത​ലേ മോ​ഹം. ആ​ലു​വ കു​ട്ട​മ​ശ്ശേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ​നി​ന്ന് അ​ധ്യ​യ​നം പൂ​ർ​ത്തി​യാ​ക്കി​യ നി​വി തൃ​ശൂ​ർ ​ര​ള വ​ർ​മ കോ​ള​ജി​ൽ​ വൈ​ക​ല്യം ജോ​ലി​ക്ക് ഒ​രു ഭീ​ഷ​ണി​യാ​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

തിരക്കുകള്‍ നിറഞ്ഞ ജീവിതത്തില്‍ അംഗപരിമിതര്‍ക്കായും നമുക്ക് അല്പം സമയം കണ്ടെത്താം. അവര്‍ക്കായി നമുക്ക് കൈകോര്‍ക്കാം. ഒറ്റപ്പെട്ട് ജീവിക്കുന്ന അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി നിരവധി പദ്ധതികള്‍ ലോകരാജ്യങ്ങള്‍ മുന്നോട്ട്‌വെക്കുന്നുണ്ട്. ഇത്തരം പദ്ധതികളുടെ സേവനം അവരിലേക്ക് എത്തിച്ചുകൊടുക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും നമുക്ക് ഒന്നിക്കാം

അംഗവൈകല്യം ഒരു ശാപമല്ല രോഗവുമല്ല മറിച്ചു രോഗമോ അപകടമോ വഴി ആർക്കും വരാവുന്ന ഒരു അവസ്ഥ മാത്രമാണ്. ജന്മനാലോ ജിവിത സാഹചര്യങ്ങളാലോ പലവിധത്തിലുള്ള വൈകല്യങ്ങൾക്കു അടിമപ്പെട്ടു കഴിയുന്നവർക്ക് ആശ്വാസമേകാം, സഹതാപമല്ല അവർക്ക് വേണ്ടത് സ്നേഹവും കരുതലും പിന്തുണയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *