സിൽക്ക് സ്മിത മരിച്ചിട്ട് ഇന്നേക്ക് 26 വർഷം..

സിൽക്ക് സ്മിത മരിച്ചിട്ട് ഇന്നേക്ക് 26 വർഷം..

 

ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി വേഷമിട്ടു. ഒരു എക്സ്ട്രാ നടിയായി.. സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവർ 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ “സിൽക്ക്” എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.

നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി. അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.മലയാളം സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ തന്റെ “ഇണയെ തേടി” എന്ന ചിത്രത്തിൽ നായികാ വേഷം നൽകി.ആന്റണി അവൾക്ക് സ്മിത എന്ന പേര് നൽകി.

 

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.

ഹിന്ദിയുടെ മാദക സുന്ദരി മരിച്ചിട്ട് 26 വർഷങ്ങൾ പിന്നിട്ടുമെങ്കിലും സിൽക്കിന്റെ മാതകമായ സൗന്ദര്യത്തെ ആഘോഷിക്കുകയാണ് ഇപ്പോഴും.. ആട്ടക്കലാശത്തിലെ ബാർ ഡാൻസർ, നാടോടിയിലെ ഐറ്റം ഡാൻസർ, സ്ഫടികത്തിലെ ലൈല എന്നിങ്ങനെ പേരുകൾ മാറിയെങ്കിലും ശരീരപ്രദർശനം ലക്ഷ്യമാക്കിയുള്ള കഥാപാത്രങ്ങൾ ആയിരുന്നു എക്കാലത്തും സ്മിതയ്ക്ക് മലയാളത്തിൽ നിന്നും കൂടുതലായി ലഭിച്ചത്.. ബോളിവുഡിൽ വിദ്യാബാലൻ നായികയായി എത്തിയ ഡേർട്ടി പിച്ചർ സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ കഥയായിരുന്നു.. സിൽക്കിന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് വ്യത്യാസപ്പെടുത്തി എടുത്ത ആ ചിത്രം സിൽക് സ്മിതയെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചിത്രമായിരുന്നു…

താരപ്രഭയുടെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് സ്മിത മരിക്കുന്നത്. ആ മരണത്തിൽ പ്രണയവും ചതിക്കപ്പെട്ടതിന്റെ വേദനയും ഒറ്റപ്പെടലുമൊക്കെ ചേർന്ന്, പുറത്തുവരാത്ത പല കാരണങ്ങളുമുണ്ട്.. 1996 സെപ്റ്റംബർ 23നാണ് സിൽക്കിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്..

ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടു എന്ന് എനിക്ക് മാത്രമേ അറിയാവൂ..എന്നോട് ആരും സ്നേഹം കാണിച്ചില്ല. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു എന്ന് സിൽക്ക് സ്മിത അവരുടെ ആത്മഹത്യ കുറുപ്പിൽ എഴുതിയിരുന്നു.

Leave a Comment

Your email address will not be published.