ബിയര്‍ ഉള്ളില്‍ നിറച്ച ഷൂ പുറത്തിറക്കി ബിയർ കമ്പനി…..
മാറ്റം എന്നത് അനിവാര്യമാണ്. ലോകത്ത് ഒന്നും ശാശ്വതമല്ല . എല്ലാം എപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
കൺചിമ്മുന്ന വേഗത്തിലാണ് ഫാഷന്റെ സ്പന്ദനങ്ങൾ മാറിമറിയുന്നത്. പുതിയൊരെണ്ണം വരുമ്പോൾ പഴമയെ പാടെ മറന്നിട്ടുണ്ടാകും ഫാഷന്‍ പ്രേമികൾ.
21-ാം നൂറ്റാണ്ടിൽ ഫാഷൻ വ്യവസായത്തിലും മാറ്റത്തിൻ്റെ സ്റ്റൈൽ ആധിപത്യം സ്ഥാപിക്കുകയാണ് കൂടാതെ ആളുകളുടെ ട്രെൻഡുകൾ എന്നത്തേക്കാളും
ലോകത്ത വസ്ത്രധാരണരീതി മാത്രമല്ല, ഹോം വെയർഡിസൈൻ, മേക്കപ്പ് ഫാഷൻ, മൊത്തത്തിലുള്ളആളുകളുടെ
മനോഭാവംഎന്നിവയേയും
നിയന്ത്രിക്കുന്നു.
വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്നവരാണ് മനുഷ്യര്‍. അത് ആഹാരത്തിന്റെ കാര്യത്തില്‍ ആയാലും ഫാഷന്റെ കാര്യത്തിലായാലും വ്യത്യസ്തകളെയാണ് ആളുകള്‍ തേടിപ്പോകുന്നു.
ഫാഷന്‍ ഒരു സെക്കൻഡിൽ നിന്ന് അടുത്ത നിമിഷത്തേക്ക് മാറാം,ഡിസൈനർമാർ പുതിയ ഭാവത്തിലും പുതിയ രീതിയിലും ഫാഷൻ തേടിപ്പിടിക്കുന്നു. പക്ഷേ കൊച്ചു ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് തൃപ്തി പെട്ടിരുന്നവര്‍ എന്ന് വൈവിധ്യങ്ങളിലെ പുതുമകള്‍ക്ക് പിന്നാലെ പായുന്നു. പല പരീക്ഷണങ്ങളും ഫാഷൻ ലോകം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ.വിപണിയില്‍ നല്ല ഡിമാണ്ട് കൂടുന്നു..മറ്റുള്ളവരില്‍ നിന്നും ഒരു വ്യത്യസ്തതയാണ് അവര്‍ക്ക് ആവശ്യം. ഫാഷന്‍ ന്റെ ഈ പരിധികള്‍ ഇല്ലാത്ത കുതിപ്പില്‍ മറ്റുള്ളവരുടെ ആഗ്രഹത്തിനും സന്തോഷത്തിനു വേണ്ടി തയ്യാറക്കുന്ന ഇപ്പോഴത്തെ ട്രെന്സികൾ വിചിത്രവും, രസകരവുമാണ്.
മുൻപ്.ഇലയുടെ ആകൃതിയില്‍ നിര്‍മിച്ച ബാഗും സാന്ഡ്വിച്ച് മാതൃകയില്‍ തീര്‍ത്ത ചെരിപ്പുമെല്ലാം ഇത്തരത്തില്‍ ജനങ്ങളെയും അതു പോലെ തന്നെ സോഷ്യല്‍ മീഡിയയെ സ്വാധിനിച്ചതിൽ ഒന്നായിരുന്നു .
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയെ അമ്പ രിപ്പിച്ച ഒന്നാണ്. ഇന്ന് ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ ബിയര്‍ ബ്രാന്‍ഡായ ഹെനിക്കെയ്ന് അവതരിപ്പിച്ച പുതിയ ഷൂ ആണ് സോഷ്യല്‍ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഹെനികിക്സ് എന്നാണ് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഷൂവിന് നല്‍കിയിരിക്കുന്ന പേര്.
പ്രമുഖ ഷൂ ഡിസൈനര്‍ സ്ഥാപനമായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഷൂ പുറത്തിറക്കിയിരിക്കുന്നത്. ഷൂവിന്റെ നിലത്തോട് ചേരുന്ന ഭാഗത്താണ് ബിയര്‍ നിറച്ചിരിക്കുന്നത്. അതേസമയം, ഈ ഷൂ എല്ലാദിവസവും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹെനിക്കെയ്ന് ട്വീറ്റില്‍ വ്യക്തമാക്കി. വളരെക്കുറച്ച് ഷൂ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്
ബിയര്‍ നിറച്ച ഭാഗം സുതാര്യമായതിനാല്‍ പുറമെനിന്ന് നോക്കുബോള് ഇത് വ്യക്തമായി കാണാന്‍ കഴിയും. ഹെനിക്കെയ്ന്റെ ട്രേഡ്മാര്‍ക്കായ പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഷൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
എന്തായാലും ബിയര്‍ നിറച്ച ഷൂ എന്ന ആശയം ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ ഷൂ മേടിക്കാന്‍ കഴിയുകയെന്നും ഒരുജോടി ഷൂ വേണമെന്നും നിരവധിപ്പേര്‍ ട്വീറ്റ് ചെയ്തു. രസകരമായ കമന്റുകളും ഹെനിക്കെയ്ന്റെ ട്വീറ്റിന് ലഭിക്കുന്നുണ്ട്. ഒരു സെയ്ല്‍സ് റെപ്രസെന്റേറ്റീവ് എന്ന നിലയില്‍ ഈ ഷൂ നിര്‍ബന്ധമായും വേണമെന്ന് ഒരാള്‍ പറഞ്ഞു