ആ സിനിമയിലെ ദർശനയുടെ ഒരു ഡയലോഗ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്…ഡോക്ടർ സുൽഫി നൂഹ്…
മലയാള പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രം ആയിരുന്നു ജയ ജയ ജയ ഹേ.
ഒക്ടോബര്‍ 28നാണ് ജയ ജയ ജയ ജയ ഹേ തിയറ്ററുകളില്‍ എത്തിയത്. കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോകുന്ന സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ്-ജയ ദമ്പതികളായാണ് ദര്‍ശനയും ബേസിലും ചിത്രത്തില്‍ വേഷമിടുന്നത്. വിപിന്‍ ദാസ് ആണ് സിനിമയുടെ സംവിധാനം.ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമ ഇറങ്ങി വിജയം കൈവരിച്ചത് മുതൽ സിനിമയ്ക്ക് ഒട്ടനവധി വിമർശനങ്ങളും ആശംസകളും എത്തിയിട്ടുണ്ടായിരുന്നു. അതുപോലെതന്നെ ഒരു വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ നേടുന്നത്.
ജയ’ തിരുത്തണം.ജയ ജയ ജയ ഹേ’ പെരുത്തിഷ്ടമായി. ജയമാരോട് ഐക്യദാര്‍ഢ്യം. പക്ഷേ ജയയുടെ ആ ഒറ്റ വാചകം തിരുത്തണം. തിരുത്തിയെ തീരൂ. ജനപ്രിയ സിനിമയായതുകൊണ്ട് തീര്‍ച്ചയായും തിരുത്തണം. അതെ അത് തന്നെ! കോടതിയില്‍ ഭര്‍ത്താവിനെക്കുറിച്ച് പറയുന്ന ആ പരാമര്‍ശം.’രാജേഷിന്, സ്വന്തം സഹോദരിക്ക് വണ്ണം കൂടുന്നതിന്റെ കാരണം ഹോര്‍മോണല്‍ ഇമ്പാലന്‍സാണെന്ന് പോലും അറിഞ്ഞൂടാ.
ആഹാരം വലിച്ചുവാരി തിന്നിട്ടാണത്രേയെന്നാണ് ഇയാള്‍ പറയുന്നത്’. തിരുത്തണം!
രാജേഷിന്റെ സഹോദരിക്ക് മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളിലും , പുരുഷന്മാരിലും വണ്ണം കൂടുന്നതിന്റെ കാരണം ആഹാരം വലിച്ചുവാരി തിന്നിട്ട് തന്നെയാണ്. ഹോര്‍മോണല്‍ ഇമ്പാലന്‍സ് മൂലമുണ്ടാകുന്ന അമിതവണ്ണം വളരെ വളരെ വളരെ ചുരുക്കം ചില ആള്‍ക്കാരില്‍ മാത്രം. അതും വളരെ ചെറിയ തോതില്‍.അതായത് ജനറ്റിക്കലി വണ്ണം കൂടുവാന്‍ സാധ്യതയുള്ള ആള്‍ക്കാര്‍ക്ക് അമിതാഹാരം തന്നെയാണ് ഏറ്റവും വലിയ റിസ്‌ക്.എല്ലാദിവസവും അമിതവണ്ണവുമായി വരുന്നവരുടെ പലതരം എസ്‌ക്യൂസുകള്‍ കണ്ട് വലഞ്ഞാണ് ജയയോട് ഇങ്ങനെ പറയാന്‍ തീരുമാനിച്ചത്.തൈറോയ്ഡ് രോഗമുണ്ടെന്നും യൂട്രസ് മാറ്റിയെന്നും അങ്ങനെ വഴിയെ പോയ എല്ലാ കാരണങ്ങളും അമിതവണ്ണത്തിന്റെ തലയില്‍. അങ്ങനെയല്ലേയല്ല.
അമിതമായി പ്രത്യേകിച്ച് അരിയാഹാരം വാരിവലിച്ച് തിന്നുന്നതിന്റെ ഫലം തന്നെയാണ് അമിതവണ്ണം. ജയ തിരുത്തണം തിരുത്തിയെ തിരൂ. ഇല്ലെങ്കില്‍ കുറച്ചേറെ പേര്‍ കൂടി തിന്നു തിന്ന് വലയും. ഉറപ്പായും. അത്രയ്ക്കുണ്ട് ആ സിനിമയുടെ പോപ്പുലാരിറ്റി. എന്ന് പറഞ്ഞു കൊണ്ടാണ് ഡോക്ടർ സുൽഫി നൂഹ് പ്രതികരിച്ചിരിക്കുന്നത്. മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആണ് ഡോക്ടർ സുൽഫി നൂഹ്.
സിനിമ വിജയവും കൈവരിച്ചത് മുതൽ ഓരോ സിനിമ ഭാഗത്തെയും കുറിച്ച് ഒരുപാട് പേർ വിമർശനങ്ങൾ ആരോപിച്ചിരുന്നു. ഇതിനൊന്നും ഇതുവരെ സിനിമ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. എത്രയൊക്കെ വിമർശനങ്ങൾ വന്നാലും സിനിമ വൻ വിജയമായിരുന്നു കൈവരിച്ചിരുന്നത്.