മഞ്ഞിൻ താഴ്വരയിൽ നിന്നൊരു ഹാപ്പി ന്യൂ ഇയർ;ചിത്രങ്ങൾ പങ്കുവച്ച് ബിജു മേനോൻ…..
ഏറ്റവും മികച്ച താരദമ്പതിമാര്‍ എന്നറിയപ്പെടുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുവിശേഷങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു താരത്തിൻറെ അരങ്ങേറ്റം.പിന്നീടങ്ങോട്ട് മലയാളത്തിൽ സ്ഥിര സാന്നിധ്യമായ താരം മലയാള സിനിമയിലെ പല നായകന്മാരുടെ ഒപ്പവും അഭിനയിച്ചു. നാലുവർഷംകൊണ്ട് അഭിനയജീവിതം അവസാനിപ്പിച്ച താരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്.
ബിജു മേനോനും.സംയുക്തയും നായിക, നായകന്മാരായി അഭിനയിച്ച സിനിമാ ലൊക്കേഷനുകളില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്.
മഴ എന്ന ചിത്രത്തിലായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയിൽ ഇരുവർക്കും സ്‌ക്രീൻ സ്പെയ്സ് വളരെ കുറവായിരുന്നു. ഇതിനു ശേഷം ഇരുവരും നേരെ വന്നത് കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ആയിരുന്നു. മേഘമൽഹാർ എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. ഈ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചത് ഇരുവരുടെയും പ്രണയം കൂടുതൽ ദൃഢമാക്കുന്നത്. അതാണ് പിന്നീട് വിവാഹം വരെ എത്തുന്നത്
ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെ നിരവധി സിനിമകളിലൂടെ താരങ്ങള്‍ ഒന്നിച്ചു.
വിവാഹശേഷം സിനിമയില്‍നിന്നു മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്കിടയില്‍ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത.വെള്ളിത്തിരയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹത്തോടെ സംയുക്ത വർമ്മ സിനിമയിൽ നിന്നും പിൻവാങ്ങിയത് ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പുതുവത്സരം ആഘോഷിക്കാനായി യാത്രയിലാണ് ഇരുവരും. അവധിക്കാലം ഭര്‍ത്താവിനു ഒപ്പം ചെലവഴിക്കാനായ സന്തോഷത്തിലാണ് സംയുക്ത.മഞ്ഞ് അധികമായുള്ള പ്രദേശങ്ങളില്‍ അണിയുന്ന വസ്ത്രധാരണത്തിലാണ് താരങ്ങള്‍.”ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു” എന്നാണ് ബിജു മേനോന്‍ ഫോട്ടൊ പങ്കുവച്ച് കൊണ്ട് കുറിച്ചത്.
.2002 ൽ വിവാഹം കഴിഞ്ഞെങ്കിലും നാല് വർഷത്തിന് ശേഷം 2006 ലാണ് മകൻ ദഷ് ധർമ്മിക്കിന് സംയുക്ത ജന്മം കൊടുക്കുന്നത്.
മലയാള സിനിമയില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു നടി കൂടിയാണ് സംയുക്ത വര്‍മ്മ. താരത്തിന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്ന ഒന്നാണ്. സംയുക്ത സിനിമയിൽ നിന്നും ഒഴിഞ്ഞു മാറിയത് ഭർത്താവായ ബിജുമേനോൻ കാരണമാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ഒരുവേള ഉയർന്നുവന്നിരുന്നു.എന്നാൽ
കുഞ്ഞിനെ നോക്കുക എന്ന ഉത്തരവാദിത്തം പൂർണമായും താൻ ഏറ്റെടുത്തതാണ്. സിനിമയിൽ നിന്ന് മാറി നിൽക്കാൻ ബിജുവേട്ടൻ പറഞ്ഞിട്ടില്ലെന്നും അതൊക്കെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും നടി പറഞ്ഞിരുന്നു.
എന്നാല്‍ ബിജു മേനോന്‍ തിരക്കുള്ള അഭിനേതാവായി തുടരുകയാണ്
അതേ സമയം നിരവധി സിനിമ കളാണ് താരത്തിൻ്റേതായി അണിറിയിൽ ഒരുങ്ങുന്നത്. ജോജിയുടെ സഹസംവിധായകനിലൂടെ പ്രശസ്തനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം ,