മകളെ ഒന്നാമത് എത്തിക്കാൻ മകളുടെ സഹപാഠിയോട് കാണിച്ചത് കണ്ണില്ലാത്ത ക്രൂരത..

മകളെ ഒന്നാമത് എത്തിക്കാൻ മകളുടെ സഹപാഠിയോട് കാണിച്ചത് കണ്ണില്ലാത്ത ക്രൂരത..

 

 

പഠനത്തിൽ മികവു പുലർത്തിയതിൽ അസൂയ പൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു..

പുതുച്ചേരിയുടെ ഭാഗമായ കാരക്കലിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്.. കാരയ്ക്കൽ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബാല മണികണ്ഠൻ ആണ് മരിച്ചത്. ജ്യൂസിൽ വിഷം ചേർത്തതിനുശേഷം കുട്ടിക്ക് നൽകുകയായിരുന്നു ആ ദുഷ്ടയായ അമ്മ. ഏതു വിധേനയും മകളെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഒരു അമ്മ ചെയ്ത കൊടുംക്രൂരതയിൽ നടുങ്ങിയിരിക്കുകയാണ് കാരക്കൽ. കാരയ്ക്കൽ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബാലമണികണ്ഠൻ. ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ ചർദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. വിഷം അകത്തു ചെന്നു എന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ ജ്യൂസ് നൽകിയിരുന്നതായി കുട്ടി പറഞ്ഞത്. ഇതനുസരിച്ച് സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ ദേവദാസിനെ മാതാപിതാക്കളും സ്കൂൾ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധു എന്ന പേരിൽ ഒരു സ്ത്രീയാണ് ജ്യൂസ് പാക്ക് നൽകാൻ ഏൽപ്പിച്ചത് എന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു കുട്ടിയുടെ അമ്മയായ സ്ത്രീയാണ് സുരക്ഷാ ജീവനക്കാരന് ജ്യൂസ് പാക്കറ്റ് കൈമാറിയതെന്ന് കണ്ടെത്തി. മണികണ്ഠന്റെ അമ്മയുടെ പരാതിയിൽ കാരയ്ക്കൽ സിറ്റി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കണ്ണില്ലാത്ത ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. തന്റെ മകളേക്കാൾ പരീക്ഷകളിൽ മണികണ്ഠൻ മികച്ച മാർക്ക് നേടുന്നതാണ് വിഷം നൽകാനുള്ള കാരണം എന്നാണ് ഇവർ പറഞ്ഞത്.. ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠൻ മരിച്ചു.

വളരെ നിസ്സാരമായി മനസ്സിലാക്കാവുന്ന ഒരു കാര്യത്തിനാണ് ഒരു കുട്ടിയുടെ അമ്മ ഇങ്ങനെ ഒരു ക്രൂരത പ്രവർത്തിച്ചിരിക്കുന്നത്.. ഇവരുടെ കൊടുംക്രൂരതയിൽ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ്.. സ്വാർത്ഥതയുടെ ഒരു മുഖമായി മാറിയിരിക്കുന്നു ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം പോലും.. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം പോലും മനസ്സിലാക്കാത്ത മാതാപിതാക്കൾ കൂടിയാണ് എല്ലാത്തിന്റെയും അധപതനത്തിന് കാരണം.

ഇവരുടെ പേരാണ് അതിലും മനോഹരം..സഹായ റാണി വിക്ടോറിയ… വിദ്യാർത്ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്ന് ആരോപിച്ച് ആശുപത്രി ആക്രമിച്ച നാട്ടുകാരും ബന്ധുക്കളും നാഗപട്ടണം ചെന്നൈ ദേശീയപാത ഉപരോധിച്ചിരുന്നു..

Leave a Comment

Your email address will not be published.