അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛൻ ചുറ്റിനും ഉണ്ടാവുക എന്നതാണ്.. വിനീത് ശ്രീനിവാസൻ.

അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛൻ ചുറ്റിനും ഉണ്ടാവുക എന്നതാണ്.. വിനീത് ശ്രീനിവാസൻ.

 

മലയാള സിനിമ കണ്ട ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് ശ്രീനിവാസൻ എന്ന ശ്രീനി..മലയാളെ കുടുകുടെ ചിരിപ്പിച്ച ഉദയനാണ് താരം, ചിന്താവിഷ്ടയായ ശ്യാമള, കിരീടം തുടങ്ങിയ ചിത്രങ്ങളിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങൾ ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയില്ല. മോഹൻലാലും ശ്രീനിവാസനും അരങ്ങിൽ തിളങ്ങിയപ്പോൾ സരോജ് കുമാർ എന്ന അഭിനേതാവിന്റെ വേഷത്തിൽ വീണ്ടും ഉദയന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച ശ്രീനിവാസന്റെ കഥാപാത്രം ഇന്നും മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞുനിൽക്കുന്നത് തന്നെയാണ്..

സിനിമ മേഖലയിൽ തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ഒരുപോലെ ശോഭിച്ചപ്പോൾ ഇടക്കാലത്ത് താരത്തിന് ജീവിതത്തിന്റെ യാത്രയിൽ ചുവട് അല്പം പിഴച്ചു എന്നു വേണം പറയുവാൻ. അതിന്റെ ഭാഗമായി അഭിനയരംഗത്ത് നിന്നും താൽക്കാലികമായി ഇടവേളയെടുത്ത ശ്രീനിവാസൻ ഇപ്പോൾ സിനിമയിലേക്ക് രണ്ടാം തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്.. ഈയടുത്ത് അമ്മയുടെ പരിപാടിയിൽ ശ്രീനിവാസൻ പങ്കെടുത്തതും ശ്രീനിവാസന് മോഹൻലാൽ ചുംബനം നൽകിയതും എല്ലാം വലിയ വാർത്തയായിരുന്നു. ഈയടുത് വിശാഖ് എന്ന നിർമ്മാതാവിന്റെ വിവാഹത്തിന് ശ്രീനിവാസനും കുടുംബവും എത്തിയതും വാർത്തകളിൽ ഹൈലൈറ്റ് ചെയ്ത് നിന്നിരുന്നു…ഇപ്പോഴിതാ അച്ഛൻ ശ്രീനിവാസനെക്കുറിച്ചും അമ്മയെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്..

അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛൻ ചുറ്റിനും ഉണ്ടാവുക എന്നതാണ്..അമ്മയുടെ കുറെ കോമഡികൾ ഉണ്ട്.. അച്ഛന്റെ ബൈപ്പാസ് നടക്കുന്ന സമയത്ത് എനിക്ക് ഒരുപാട് ഷൂട്ടുകൾ ഉണ്ടായിരുന്നു.. അവക്കെല്ലാം പോകണമായിരുന്നു.. അതുകൊണ്ടുതന്നെ എപ്പോഴും എപ്പോഴും അങ്ങോട്ടേക്ക് ഓടിയെത്താൻ കഴിയുമായിരുന്നില്ല..ഓപ്പറേഷൻ കഴിഞ്ഞ് ഒരുപാട് നാൾ കഴിഞ്ഞാണ് അച്ഛനെ കാണാനായി പോകുന്നത്.. എനിക്ക് വയനാട് ആയിരുന്നു അപ്പോൾ ഷൂട്ട്. എല്ലാ ദിവസവും ഷൂട്ട് ഉണ്ടായിരുന്നു..ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ നിന്നും ഡോക്ടർ അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് ബ്രീഫിങ് തന്നു.. ഒരു ഡ്യൂട്ടി ഡോക്ടർ സാഹചര്യത്തിന്റെ ഗ്രാവിറ്റി പറഞ്ഞു മനസ്സിലാക്കി തരികയായിരുന്നു..അമ്മ അടുത്തുണ്ട്. ആ സമയത്ത് ഡോക്ടർ ടെക്നിക്കൽ ആയ കാര്യങ്ങളൊക്കെ പറഞ്ഞു തരികയായിരുന്നു.. അതുകഴിഞ്ഞ്, എന്താണ് പറഞ്ഞത് എന്ന് അമ്മ എന്നോട് ചോദിച്ചു..

നമ്മൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ടെന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളൊക്കെ അമ്മയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തു. അത് കേൾക്കുമ്പോൾ അമ്മ പറയുന്നത് പുള്ളിക്ക് ഒന്നും അറിയില്ല എന്നാണ്.. അച്ഛന് ഒന്നും പറ്റില്ല എന്ന് അമ്മയ്ക്ക് ഭയങ്കര വിശ്വാസമാണ്.. ആശുപത്രിയിലെ സിസ്റ്റർമാരെ ഒക്കെ കൂട്ടി അമ്പലത്തിൽ പോവുക വരെ ചെയ്യും..

Leave a Comment

Your email address will not be published. Required fields are marked *