കേരളത്തിന് അഭിമാന മുഹർത്തം…

കേരളത്തിന് അഭിമാന മുഹർത്തം…

മലയാളികൾക്ക് എല്ലാം അഭിമാനമായി തിരുവനന്തപുരം സ്വദേശി  ആർ.ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. നാവിക സേനയുടെ ഇരുപത്തിയഞ്ചാമത്ത് മേധാവിയാണ് ഇദ്ദേഹം.ഇത് കേരളത്തിന് അഭിമാനം നിറഞ്ഞ നിമിഷം.

നാവിക സേനയെ നയിക്കാൻ ആദ്യമായി ഒരു മലയാളി. ഡൽഹി പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചാണ് ഈ ചടങ്ങിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാവിലെ 8.35 പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബിർസിംഗിൽ നിന്നാണ് നാവിക സേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആർ ഹരികുമാർ ഏറ്റുവാങ്ങുന്നത്. പശ്ചിമ നേവൽ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവികസേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം പട്ടം സ്വദേശിയായ കെ ആർ ഹരികുമാർ എത്തുന്നത്.2024 ഏപ്രിൽ മാസം വരെയാകും കാലാവധി.

1962 ൽ ഏപ്രിൽ 12നാണ് ജനനം.
തിരുവനന്തപുരം മന്നം മൊമ്മറിയൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താം ക്ലാസും, ആർട്സ് കോളേജിൽ നിന്ന് പ്രിഡ്രിഗിയും പാസായ ശേഷം 1979 ൽ എൻ.ഡി.എ.യിൽ പ്രവേശനം നേടി.
1983 ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്.

യു.എസ് നേവൽ വാർ കോളേജ്, ബ്രിട്ടണിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് എന്നീ വിടങ്ങളിൻ പരിശീലനം നേടിയിട്ടുണ്ട്. ലണ്ടനിലെ കിംഗ് കോളേജിൽ നിന്ന് ബിരുധാനന്തര ബിരുദവും മുംബൈ സർവകലാശാലയിൽ നിന്ന് എം.ഫിലും നേടി.
ഐ.എൻ.എസ്.വിരാട് ,ഐ.എൻ.എസ് രൺവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളിൽ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. ചിഫ് ഓഫ് ഇൻഗ്രറ്റഡ്ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട് -മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റടുത്തത്..

39 വർഷത്തെ അനുഭവപരിചയുമായി ഇന്ത്യൻ നാവികസേന ചുമതലയിൽ അദ്ദേഹം അവരോധിക്കപ്പെടുന്നത്.പരം വിശിഷ്ട സേവാ മെഡൽ ,അതി വിശിഷ്ട സേവാമെഡൽ എന്നി ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തൻ്റെ കഠിനാധ്വാനവും അർപണാ മനോഭാവമാണ് ഈ നേട്ടത്തിന് കാരണമാക്കിയതെന്ന് ഹരികുമാർ പറഞ്ഞു.
അമ്മയുടെ ത്യാഗം കൂടി ഹരികുമാർ പറയുന്നു.

സമുദ്രം കാക്കുന്നത് വലിയ ഉത്തരവാദിത്വമാണ് . വ്യാപര മേഖല നില നിൽക്കുന്നത് ഇതിനെ ആശ്രയിച്ചാണ്. പാക്കിസ്ഥാനൊപ്പം ചൈനയും ഇപ്പോൾ സമാധന അന്തരീക്ഷണത്തിന് ഭീഷണി ഉയർത്തുണ്ടെന്ന് അഡ്മിറൽ പറയുന്നു.


ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കൂടി വരുന്ന അവസ്ഥയിൽ ഇതിനെ നേരിടാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തദ്ദേശികമായി നിർമ്മിക്കുന്ന കപ്പലുകളുടെ എണ്ണം കൂട്ടും, കപ്പലുകളും മുങ്ങിക്കപ്പലുകളുമായി 40 എണ്ണം നിർമ്മാണത്തിലിരിക്കുകയാണ്. 2035 വരെയുള്ള പ്ലാൻ തയ്യാറാണെന്നും ഹരികുമാർ വ്യക്തമാക്കി.2022 ഓഗസ്റ്ററിൽ വിക്രാന്ത് കമ്മീഷൻ ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട് എന്ന് ഹരികുമാർ കൂട്ടി ചേർത്തു.
നാവിക സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം തനിക്ക് അഭിമാനം നിറഞ്ഞ നിമിഷങ്ങളാണ് ജീവിതത്തിൽ കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രത്തിൻ്റെ സുരക്ഷയാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
ആ വെല്ലുവിളി ഞാൻ തരണം ചെയ്യുമെന്നും പറഞ്ഞു. തൻ്റെ മുൻഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു ആ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞത്

Leave a Comment

Your email address will not be published. Required fields are marked *