വെള്ളച്ചാട്ടത്തിനടിയിലെ കത്തിജ്വലിക്കുന്ന ഒരു അപൂർവ്വപ്രതിഭാസം

വെള്ളച്ചാട്ടത്തിനടിയിലെ കത്തിജ്വലിക്കുന്ന ഒരു അപൂർവ്വപ്രതിഭാസം

പാൽ നൂര പോലെ പാറകളിൽ തട്ടിത്തടഞ്ഞ് തഴുകി താഴേക്കൊഴുകുന്ന വെള്ളച്ചാട്ടം.

കാഴ്ചയ്ക്ക് കുളിർമ്മയേകുന്ന വെള്ളച്ചാട്ടങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.


ഒരു കുഞ്ഞു സൂര്യനെ പോലെ കത്തി ജ്വലിക്കുന്ന ഒരു കാഴ്ച്ചയെ പറ്റി അറിയാൻ ആഗ്രഹമുണ്ടോ?
പടിഞ്ഞാറൻ നൂയോർക്കിലെ ചെസ്റ്റ് നട്ട് റിഡ്ജ് പാർക്കിലുള്ള എറ്റേണൽ ഫെല്ലയിം വെള്ളച്ചാട്ടത്തിനടിയിലാണ് ഈ അദ്ഭുത കാഴ്ച്ച ആസ്വാദിക്കാൻ കഴിയുന്നത്.

ഇവിടെ വെള്ളച്ചാട്ടത്തിൽ ഒരിക്കലും അണയാത്ത ഒരു കെടാവിളക്ക് ഉണ്ട്. വെള്ളത്തിനടിയിലും ജ്വലിക്കുന്ന തീ നാളം.
അമേരിക്കയിലെ ചെസ് നട്ട് ഈ ഉദ്യാനത്തിൻ്റെ ഉൾവശത്താണ് ഈ വെള്ളച്ചാട്ടം.
ഈ വെള്ളച്ചാട്ടത്തിൻ്റെ ഉള്ളിലായി സദാസമയം എരിഞ്ഞു കൊണ്ടിരിക്കുന്ന തീ ജ്യാല കാണാൻ ദിനവും ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ഈ നാളം മനുഷ്യനിർമ്മിതമല്ല. ഈ അത്ഭുത പറ്റി ഒരു പാട് നിഗൂഢതകൾ ഒളിച്ചിരിക്കുന്നുണ്ട്. ഈ തീ ജ്യാല കൊടാതെ
തുടരുന്നിടത്തോളം കാലത്തിന് സ്ഥിരത ഉണ്ടാകുമെന്ന് ഒരു കൂട്ടർ പറയുന്നത് ഈ കെടാ നാളം അണയുന്നതോടെ ലോകം അവസാനിക്കും എന്ന് പറഞ്ഞവരും ഉണ്ട്.

വെള്ളച്ചാട്ടത്തിൻ്റെ അടിഭാഗത്തായി പ്രക്യതി വാതകം പുറപ്പെടുവിക്കുന്ന ചെറിയ ഗുഹ പോലെയുള്ള ഭാഗമുണ്ട്. ഇതാണ് തീ ജ്യാലയുടെ ഉറവിടം. ഏതാണ്ട് വർഷം മുഴുവനും ദ്യശ്യവിരുന്ന് ഒരുക്കുന്ന കാഴ്ച്ചവസന്തം.

എറി കൗണ്ടിയിലെ എയ്റ്റിൻമൈൻ ക്രിക്കിനും വെസ്റ്റ ബ്രാഞ്ച് കാസെനോവിയ ക്രീക്കിനുമിടയിലായി സ്ഥിതി ചെയ്യുന്ന മലനിരകളുടെ വടക്ക് ഭാഗത്തായി 1213 ഏക്കറിലാണ് ചെസറ്റ് നൗട്ട് റിഡ്ജ് പാർക്ക് സ്ഥിതി ചെയ്യുന്നത്. മൈലുകൾ നിണ്ട കാൽനടയാത്രകൾക്കും സൈക്ലിംഗിനും ഇവിടെ ഏറെ അനുയോജ്യമാണ്.ഒരു പിക്നിക് കേന്ദ്രമാണ് ഇവിടം. പാർക്കിൻ്റെ അതിർത്തിക്കുള്ളിൽസ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്ക് പാർക്കിൻ്റെ തെക്കേ അറ്റത്തു നിന്ന് നേരിട്ട് പ്രവേശിക്കാം.

വെള്ളച്ചാട്ടത്തിനരികിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എങ്ങും ചീഞ്ഞ മുട്ടയുടെ മണമാണ് എന്നതാണ്. ഇവിടെ നിന്നും പുറത്തേക്ക വരുന്ന പ്രകൃതി വാതകത്തിൻ്റെ ഗന്ധമാണിത്.പാറയ്ക്കുള്ളിലെ ജീവജാലങ്ങളുടെ വിഘടന സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്ന വാതകങ്ങൾ സമ്മർദ്ദം മൂലം വിള്ളലുകളിലൂടെയും പാറയ്ക്കുള്ളിലെ അയഞ്ഞ പാളികളിലൂടെയും പുറത്തേക്ക് തള്ളപ്പെടുന്നു ഇങ്ങനെ ഉള്ള വലിയ വിള്ളലാണ് എറ്റേണൽ ഫെല്ലയിം വെള്ളച്ചാട്ടത്തിനകത്ത് ഉള്ളത്.

ഇങ്ങനെ വാതകം പുറത്തേക്ക് വരുന്ന ചെറിയ രണ്ടു വിള്ളലുകൾ കൂടി ഈ വെള്ളച്ചാട്ടത്തിന് ചുറ്റമായി ഉണ്ട്.ഇവ കണ്ടെത്തുന്നതും തീ നാളമാണെന്ന് തെളിയിക്കുന്നതും അത്ര എളുപ്പമല്ല. ചിലയിടങ്ങളിൽ പാറയുടെ മുകൾ ഭാഗത്ത് നിന്ന് കുമിളകൾ പൊങ്ങി വരുന്നത് കാണാം.

മഴയും മഞ്ഞുരുക്കത്തെയും ആശ്രയിച്ചാണ് ഈ വെള്ളച്ചാട്ടത്തിൻ്റെ സ്ഥിരത .സാധാരണയായി വസന്തത്തിലോ കനത്ത മഴയ്ക്ക് ശേഷമോ ആണ് ഇവിടെ ജലം നിറയുന്നത്.
ഇന്ധന സ്രോതസ്സ് സ്വാഭാവികമായി ഉണ്ടാകാമെങ്കിലും ഇതിലേക്ക് തീ പകർന്നതാരെന്ന ചോദ്യം ഇപ്പേഴും ബാക്കിയാണ്. പ്രക്യതിയിൽ തന്നെയുള്ള മിന്നൽ പോലുള്ള കാരണങ്ങളാൽ ഇവിടേക്ക് തി എത്താനുള്ള സാധ്യത വളരെ വിരളമാണ്. അതുകൊണ്ട് തന്നെ എന്നോ ഒരിക്കൽ മനുഷ്യർ തന്നെയാകാം അറിഞ്ഞോ അറിയാതെയോ ഈ തീനാളത്തിന് തുടക്കമിട്ടതെന്നാണ് വിശ്വസിക്കുന്നത്.

പ്രകൃതി വാതകമാണ് ‘ തീ നാളം കെടാതിരിക്കാനുള്ള കാരണവും തീനാളത്തിനു കാരണമായ ഇന്ധനം വരുന്നത് പാറക്കെട്ടിനടിയിൽനിന്നാണ്. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിന് അടിയിലേക്കുള്ളത് ഷെയിൽ എന്ന മിശ്രിതത്താൽ നിർമ്മിതമായ പാറകളാണ്.ഉയർന്ന താപനില നിലനിൽക്കുന്ന ഈ പാറക്കെട്ടിനുള്ളിൽ കാർബൺ പദാർത്ഥങ്ങൾ തുടർച്ചയായി വിഘടിപ്പിക്കപ്പെടുന്നു. ഈ കാർബൺ പദാർത്ഥങ്ങളാണ് തീജ്വാലയ്ക്ക് കാരണമാകുന്ന പ്രക്യതി വാതകം എന്ന് ചില ഗവേഷകർ പറയുന്നത്. അതേ സമയം മറ്റു ഗവേഷണക്കാർ പറയുന്നത് വേറെ തരത്തിൽ ഈ പാറക്കെട്ടിനുള്ളിൽ വലിയ അളവിൽ മിഥൈൻ വാതകം ഉണ്ടെന്നും വെള്ളച്ചാട്ടത്തിനടിയിലെ നേരിയ വിടവിലൂടെ പുറത്തേക്ക് വരികയാണെന്നും ഇവർ പറയുന്നു. ഈ മീഥൈനിൽ നിന്ന് തീ നാളം എരിയുന്നതിനാവശ്യമായ ഇന്ധനം ഉണ്ടാകണമെന്നാണ്. പല ഗവേഷണക്കാരുടെയും വിശദീകരണങ്ങൾ, ആർക്കും യഥാർത്ഥത്തിലുള്ള കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല

ഈ തീ നാളം സ്ഥിരമായി ആരെങ്കിലും കത്തിയ്ക്കുന്നതോ മെഴുകുതിരിയോ വിളക്കോ പോലുള്ള മനുഷ്യനിർമ്മിത വസ്തുക്കളിൽ നിന്നു വരുന്നതാണോ എന്നൊക്കെ ഈ പ്രതിഭാസത്തെ ചൊല്ലി ഒട്ടേറെ നിഗൂഢ രഹസ്യങ്ങളും വിശ്വാസങ്ങളും നിലനിൽന്നുണ്ട്.,

Leave a Comment

Your email address will not be published. Required fields are marked *