അച്ഛന്റെയും മകളുടെയും സ്നേഹബന്ധത്തിന്റെ കഥയുമായി ഒരു സത്യൻ അന്തിക്കാട് ചിത്രം മകൾ…

അച്ഛന്റെയും മകളുടെയും സ്നേഹബന്ധത്തിന്റെ കഥയുമായി ഒരു സത്യൻ അന്തിക്കാട് ചിത്രം മകൾ….

 

ഒരു കൗമാരക്കാരിയുടെ മാനസിക സംഘര്‍ഷങ്ങളും ആ പ്രായത്തില്‍ രക്ഷിതാക്കള്‍ അവള്‍ക്ക് എങ്ങനെയൊക്കെ താങ്ങാകണം എന്നതും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘മകള്‍’

മീര ജാസ്മിൻ നായികയായി അഞ്ച് വർ‍ഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന സത്യൻ അന്തിക്കാട് ചിത്രമാണ് മകള്‍ .

ഡോ. ഇക്ബാൽ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. സെൻട്രൽ പ്രൊഡക്ഷൻസാണ് നിർമാണം.ചിത്രത്തിൽ മീരയും ജയറാമും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്നു. 2014ൽ ‘ഒന്നും മിണ്ടാതെ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

നീയാണ് ഞങ്ങളുടെ വെളിച്ചം, ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖ മകളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും മൂടുന്ന അച്ഛനമ്മാരുടെ കഥയാണ് സത്യൻ അന്തിക്കാടിൻ്റെ മകൾ എന്ന ചിത്രത്തിലും കാണാൻ സാധിക്കുന്നത്. മനോഹരമായ കുടുംബചിത്രം.

 

 

പ്രായപൂർത്തിയായ മകളെ മനസ്സിലാക്കാൻ കഴിയാത്ത അച്ഛനും അച്ഛൻ്റെ ചിന്തകൾ മനസ്സിലാക്കാത്ത മകളുമായി ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ള ഒരുപാടു പേരുടെ കഥയാണ് മകൾ.

കുടുംബ ബന്ധങ്ങളിലേക്ക് ഇറങ്ങുന്ന കഥാപാത്രങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ജയറാമാണ് മെക്കാനിക്കായ നന്ദകുമാർ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്.

 

ബിസിനസിനൊപ്പം കുടുംബത്തെയും ശ്രദ്ധിക്കുന്ന നന്ദകുമാറായ അച്ഛനും , ടീനേജറായ മകളും തമ്മിൽ പലകാര്യങ്ങളിലും സ്വരച്ചേർച്ചയുണ്ടാകുന്നു.

ഇവർക്കിടയിലെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടായിരുന്ന അമ്മ ജോലിയുമായി ബന്ധപ്പെട്ട് മാറിനിൽക്കുന്നതോടെ അച്ഛനും മകളും തമ്മിലുളള പ്രശ്നങ്ങൾ അതിരുവിടുന്നു. ചെറിയ നർമ്മത്തിലൂടെ പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന കഥയുമായി ആദ്യ പകുതിയും കുടുംബ ബന്ധങ്ങളിലെ സങ്കീർണതകൾ ചർച്ച ചെയ്യുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിലെ കഥാഗതികൾ.

 

പേരുപോലെ തന്നെ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ സ്ഥാനം പിടിക്കുന്നതും ചിത്രത്തിൽ മകളായി അഭിനയിച്ച ദേവിക സഞ്ജയ് തന്നെ ആയിരിക്കും.

വ്യത്യസ്ത മതത്തിൽപ്പെട്ട ജൂലിയും നന്ദകുമാറും ഇവരുടെ മകൾ അപർണയും ഈ

കുടുംബത്തിന്റെ കഥാപാത്രങ്ങൾ. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും വന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ച് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

 

അപ്പുവെന്ന കഥാപാത്രത്തോട് നീതി പുലർത്താൻ ദേവികയ്ക്കുമായി. ചിത്രത്തിൽ ഇവരെക്കാളുമൊക്കെ ഗംഭീര പ്രകടനം നടത്തിയത് നസ്ലീൻ ആണ്. അപ്പുവിന്റെ സഹപാഠിയായ രോഹിതായാണ് നസ്ലീൻ എത്തുന്നത്. അപ്പുവിന്റെ ഇഷ്ടം പിടിച്ചുപറ്റാൻ എന്തും ചെയ്യാൻ തയാറാകുന്ന രോഹിത് പലപ്പോഴും കൈയടി നേടി.

 

ചിത്രം പതിവുപോലെ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമാണ് പങ്കുവയ്ക്കുന്നത്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഉളളിൽ തട്ടുന്നവയാണ്.

 

കുടുംബപ്രേക്ഷരുടെ ഇഷ്ട സംവിധായകനും നായകനും വീണ്ടും ഒരുമിക്കുന്നു എന്ന

പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മലയാള സിനിമയിൽ ഏറെ നാൾക്കൾക്കു ശേഷം എത്തുന്ന നല്ലൊരു കുടുംബചിത്രമാണ് മകൾ. സംവിധായകൻ്റെ മുൻകാല ചിത്രങ്ങൾ കാണുന്ന പ്രേക്ഷകർക്ക് പ്രതീക്ഷയോടെ കണ്ടു മടങ്ങാവുന്ന ചിത്രമാണ് മകൾ.

Leave a Comment

Your email address will not be published.