മകളുടെ പിറന്നാള്‍ മാലിദ്വീപിൽ ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും .

മകളുടെ പിറന്നാള്‍ മാലിദ്വീപിൽ ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും …..

 

പൃഥ്വിരാജിനോടു എന്ന പോലെ സുപ്രിയ മേനോനോടും പ്രേക്ഷകർക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ഇവരെ മാതൃക ദമ്പതികളായാണ് സിനിമ ലോകം വിശേഷിപ്പിക്കാറുള്ളത് സുപ്രിയ നിർമ്മാണത്തിലും വിതരണത്തിലും മികവ്

തെളിയിക്കുന്നവ്യക്തിയാണ്.സമൂഹമാധ്യമങ്ങളി ൽ സജീവമായ സുപ്രിയയ്ക്കും നിരവധി ആരാധകരാണുള്ളത്.അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും

വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഈ താര

ദമ്പതികൾക്ക് ഒരു മകൾ ആണ് ഉള്ളത്. അലംകൃത എന്നാൽ ഈ കൊച്ചുമോളുടെ പേര്. അല്ലി എന്നാണ് അലംകൃതയെ വീട്ടിൽ വിളിക്കുന്നത്. മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് അല്ലി.

എഴുത്തുകളിലൂടെയും കവിതകളിലൂടെയും സോഷ്യൽ മീഡിയയിൽ ഇതിനോടകം അല്ലി താരമായി മാറിക്കഴിഞ്ഞു.സുപ്രിയയാണ് പലപ്പോഴും അല്ലിയുടെ എഴുത്തുകളും കഥകളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറ്.

അലംകൃത ഇംഗ്ലീഷിൽ എഴുതിയ കവിതകളുടെ ഒരു സമാഹാരം കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ അലംകൃതയുടെ ദി ബുക്ക് ഓഫ് എൻ ചാറ്റിങ് പോയംസ് എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. പൃഥ്വിയുടെയും സുപ്രിയയുടെയും ഏകമകള്‍ അലംകൃതയെന്ന അല്ലിയുടെ പിറന്നാൾ സെപ്റ്റംബര്‍ എട്ടിനായിരുന്നു . ഇത്തവണ തിരുവോണനാളിലായിരുന്നു അല്ലിയുടെ പിറന്നാള്‍ എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മകളുടെ പിറന്നാള്‍ മാലിദ്വീപിലാണ് പൃഥ്വിയും സുപ്രിയയും ആഘോഷിച്ചത്. മാലിദ്വീപില്‍ നിന്നുള്ള അല്ലിയുടെ ഒരു ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് ഇരുവരും. ആ ചിത്രമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വളരെ അത്യാവശ്യമായിരുന്ന ഇടവേളയ്‌ക്കും അല്ലിയുടെ എട്ടാം ജന്മദിനം അവിസ്മരണീയമാക്കിയതിനും മാലിദ്വീപിന് നന്ദി. വീണ്ടുമവിടേയ്ക്ക് വരാനായി കാത്തിരിക്കുന്നു,” പൃഥ്വി കുറിച്ചു.മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് എട്ടാം വര്‍ഷം. നി നിന്റെ ലോകത്തില്‍ സാഹസികമായും സ്നേഹത്തോടെയും തുടരട്ടെയെന്ന് ഡാഡയും മമ്മയും പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, എന്നും നീയായിരിക്കും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എട്ടാം പിറന്നാള്‍ ആശംസകള്‍ അല്ലി,” പൃഥ്വിരാജ് കുറിച്ചു.

“നിനക്കിന്ന് എട്ട് വയസായിരിക്കുന്നു, എനിക്കറിയാവുന്നതില്‍ ഏറ്റവും മിടുക്കിയായ കുട്ടികളില്‍ ഒരാളാണ് നി. നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനം, നിന്നെ ഒത്തിരി ഇഷ്ടമാണ് കുട്ടാ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട് ഡാഡി ഇല്ലാത്ത ആദ്യ പിറന്നാളാണിന്ന്. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് നിന്നെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്,പിറന്നാള്‍ ആശംസകള്‍ അല്ലി, സുപ്രിയയും കുറിച്ചു.

അതേ സമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ എന്ന സിനിമയുടെ

ചിത്രീകരണത്തിനായാണ് താരം തിരുവനന്തപുരത്ത് എത്തിയത്. ജി.ആർ ഇന്ദുഗോപന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ ‘കൊട്ട മധു’ എന്ന ഗുണ്ടാ നേതാവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.,

Leave a Comment

Your email address will not be published. Required fields are marked *