താൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവിട്ട് ആമിർഖാന്റെ മകൾ ഐറ…

താൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവിട്ട് ആമിർഖാന്റെ മകൾ ഐറ…

 

ബോളിവുഡ് ലോകത്തെ കിരീടം ഇല്ലാത്ത രാജാവാണ് ആമിർഖാൻ.. താരെ സമീൻ പർ എന്ന ചിത്രത്തിലൂടെ സംവിധാന മികവും താരം തെളിയിച്ചിരുന്നു. കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ആമിർഖാന്റെ കഴിവ് ബോളിവുഡ് ലോകം എന്നും ചർച്ച ചെയ്യുന്നതാണ്..

 

ആമിർ ഖാന്റെ മകളാണ് ഐറ ഖാൻ.. മറ്റുള്ള സ്റ്റാർ കിഡ്സിൽ നിന്നും വളരെ വ്യത്യസ്തയായ സ്വഭാവക്കാരിയാണ് ഐറ ഖാൻ. പൊതുവേദികളിലോ പാർട്ടികളിലോ ഐറയെ അധികം കാണാറില്ല. പക്ഷേ താരം സോഷ്യൽ മീഡിയയിലൂടെ തന്നെ ഒരു വലിയ ആരാധക വൃന്ദത്തെ സമ്പാദിച്ചിട്ടുണ്ട്.. ആമിർ ഖാന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് താരം കടന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ് താരം.. ജീവിതത്തിന് തന്റേതായ ഒരു മാപ്പ് വരച്ച് അതിലൂടെ സഞ്ചരിക്കാനാണ് ഈ താരപുത്രിക്ക് ഇഷ്ടം. താരപുത്രിയുടെ വീഡിയോകളും ചിത്രങ്ങളും എല്ലാം എന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇതിനിടെ നാടക സംവിധാന രംഗത്തും താരം ശ്രദ്ധ നേടിയിരുന്നു.. ഇന്നിതാ ഐറയുടെ ജീവിതത്തിൽ ഒരു വിശേഷ അവസരം വന്നിരിക്കുകയാണ്..

ആമിർഖാന്റെ ഫിറ്റ്നസ് കോച്ച് ആയ നൂപുർ ശിഖറെയുമായി പ്രണയത്തിലാണ് എന്ന വാർത്ത കുറെ നാളുകൾക്ക് മുൻപേ സോഷ്യൽ മീഡിയയിൽ എത്തിയതാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം എന്നും വൈറലായി മാറാറുണ്ട്.. ഇപ്പോഴിതാ എല്ലാ ആരാധകരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവിട്ടിരിക്കുന്നത്.. സോഷ്യൽ മീഡിയ മൊത്തം ഇരുവർക്കും ഉള്ള ആശംസകൾ നിറയുകയാണ്..

വളരെ സിനിമാറ്റിക് രീതിയിൽ നൂപുർ പ്രൊപ്പോസ് ചെയ്യുന്ന ഒരു രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.. ഇരുവരും ചേർന്ന് ഇറ്റലിയിൽ നടക്കുന്ന അയൺ മാൻ ഇറ്റലി ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മത്സരത്തിനിടെ നൂപുർ ഐറയുടെ അരികിൽ എത്തുകയും ചുംബിക്കുകയും ആയിരുന്നു. പിന്നാലെ മുട്ടുകുത്തി നിന്നുകൊണ്ട് തന്റെ കയ്യിലുള്ള മോതിരം പുറത്തെടുക്കുകയും താരത്തെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. ഉടനെ തന്നെ ഐറ വിവാഹത്തിനായി സമ്മതം മൂളുകയും ചെയ്തു. ഐറ തന്നെയാണ് ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി ഷെയർ ചെയ്തത്.. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്..

താരപുത്രിയുടെ വിവാഹവാർത്ത എല്ലാവരും വളരെ സന്തോഷത്തോടെ ഏറ്റെടുത്തു. തങ്ങളുടെ പ്രണയത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനുമുമ്പേ തന്നെ താരം പങ്കു വെച്ചിരുന്നു.. തന്റെ 25ആം പിറന്നാൾ ആഘോഷങ്ങളിൽ കാമുകനായ നൂപുറിനു ഒപ്പമുള്ള ചിത്രങ്ങളും ഈയെടുത്ത് ഐറ പങ്കുവെച്ചിരുന്നു..

Leave a Comment

Your email address will not be published.