പ്രണയ വാചകങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി പുതിയ പ്രണയത്തിന് തുടക്കം കുറിയ്ക്കുന്നു……

പ്രണയമേ, നീ എന്റെ വായിലെ ഉമിനീര്‍ ആകുക. തൊണ്ടക്കുഴിയിലൂടെ അരിച്ചിറങ്ങി എന്റെ ശരീരത്തിലേക്കു പടരുക പ്രണയ വാചകങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി പുതിയ പ്രണയത്തിന് തുടക്കം കുറിയ്ക്കുന്നു……

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. ഖൽബിൽ തേനോഴുക്കിയ പാട്ടുമായി മലയാളിയുടെ നെഞ്ചിൽ കൂടുകൂട്ടിയ അഭയ ഹിരൺമയി.

വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. ‘ടു കൺട്രീസ്’, ‘ജയിംസ് ആൻഡ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ തുടങ്ങിയ സിനിമകളിലൂടെ ഒരുപിടി മികച്ച ഗാനങ്ങൾ ജനങ്ങൾ കൊടുക്കാനും ഗായികയ്ക്ക് കഴിഞ്ഞു സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയും

പ്രൊഫ.നെയ്യാറ്റിൻകര ലതികയിൽ നിന്നാണ്

എം.കെ.യുടെ ശിഷ്യയുമായ അമ്മ അടിസ്ഥാനപാഠങ്ങൾ പഠിച്ചത്. .അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത്

ഗോപി സുന്ദറാണ്.

ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്,2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം വളരെ ശ്രദ്ധേയമായിരുന്നു.

സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടിയുണ്ട്..പത്ത് വർഷത്തോളമാണ് അഭയഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷനിൽ കഴിഞ്ഞത്. ശേഷം ഇരുവരും പിരിഞ്ഞു. എന്തിനാണ് ഗോപി സുന്ദറുമായി

പിരിഞ്ഞതെന്ന് ഇതുവരേയും അഭയ വെളിപ്പെടുത്തിയിട്ടില്ല ഈ ബന്ധം വേർപിരിഞ്ഞതോടെ സോഷ്യൽ മീഡിയകളിൽ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുലക്ഷം ഫോളോവേഴ്സിനെ അഭയ് ഹിരൺമയിക്ക് ലഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്.വേർപിരിഞ്ഞ ശേഷം അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കുകയും ചെയ്തു. താൻ ജീവിതത്തിൽ തളർന്നിട്ടില്ലെന്ന് താരം തന്നെ തന്റെ ഫോട്ടോഷൂട്ടുകളിലൂടെയും പാട്ടിലൂടെയും പറയാതെ പറയുന്നുണ്ട്.

 

 

ഇന്ന് ഗായിക അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രവും കുറിപ്പും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു. ‘പ്രണയമേ, നീ എന്റെ വായിലെ ഉമിനീര്‍ ആകുക. തൊണ്ടക്കുഴിയിലൂടെ അരിച്ചിറങ്ങി എന്റെ ശരീരത്തിലേക്കു പടരുക. വിയര്‍പ്പായും രക്തതമായും മാറുക’ എന്നാണ് അഭയ കുറിച്ചത്. ഗായികയുടെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു വാക്യം ഇപ്പോൾ പോസ്റ്റ് ചെയ്ത സഹചര്യങ്ങളെക്കുറിച്ചാണ് ചർച്ച മുറുകുന്നത്.സാരി ധരിച്ച്‌ നാടന്‍ ലുക്കിലാണ് ഗായികയുള്ളത്. മാധവിക്കുട്ടിയെപ്പോലെ തോന്നുന്നുവെന്നാണ് ചിത്രത്തിനു നടി ഭാമയുടെ കമന്റ്. അഭയ പ്രണയത്തിലാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.

 

സ്വാതന്ത്ര്യമില്ലാത്ത ഒരിടത്തും നില്‍ക്കാന്‍ തനിക്ക് ആവില്ലെന്നും സ്വാതന്ത്ര്യത്തിന് അതിരുകള്‍ വെക്കുന്ന എവിടെയും താന്‍ തുടരാറില്ലെന്നുമാണ് താരം പറഞ്ഞിരുന്നു. സംഗീതത്തിലൂടെ തന്നെ മുന്നോട്ടു പോകാനാണ് താത്പര്യമെന്നും സ്റ്റേജില്‍ പാടുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്നും അഭയ കൂട്ടിച്ചേര്‍ത്തു. ഗായികയുടെ മറുപടിക്ക് വേണ്ടി കാതോർത്തിരിക്കുകയാണ് ആരാധക വൃന്ദം.

Leave a Comment

Your email address will not be published. Required fields are marked *