മായാത്ത ഓർമ്മകളിൽ അബി

മായാത്ത ഓർമ്മകളിൽ അബി…

നടന്‍ കലാഭവന്‍ അബിയുടെ ചരമവാര്‍ഷിക ദിനമാണിന്ന്. ഹാസ്യനടന്‍ , അനുകരണ കലാകാരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായകന്‍ എന്നീ നിലയിലും അഭി പ്രവര്‍ത്തിച്ചിരുന്നു.കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു അഭിനയരംഗത്ത് എത്തിയത്.മഹാത്മാഗാന്ധി സര്‍വകലാശാലയിലെ യൂത്ത് ഫെസ്റ്റിവലുകളില്‍ സ്റ്റേജ് കരിയര്‍ ആരംഭിച്ച അബി, മിമിക്രി മത്സരങ്ങളില്‍ രണ്ടുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കി.ഇത് അദ്ദേഹത്തെ കലാഭവന്‍ എന്ന മിമിക്രി ട്രൂപ്പിലേക്ക് എത്തിച്ചു. പിന്നീട് കൊച്ചിന്‍ സാഗര്‍, കൊച്ചിന്‍ ഓസ്കാര്‍, ഹരിശ്രീ എന്നീ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു….

മിമിക്രി താരമായും നടനയുമായെല്ലാം ധാരാളം നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് അബി വിട പറഞ്ഞു പോയത്. ആകസ്മികമായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ഇന്ന് അബിയുടെ ഓര്‍മ്മ ദിനമാണ്…

2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 50 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. കേരളത്തിലെ മിമിക്രിയുടെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അബി. കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളില്‍ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധേ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.


1991 ല്‍ ‘നയം വ്യക്തമാക്കുന്നു’ എന്ന മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഹാസ്യ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാലോകത്തേക്ക് കടക്കുന്നത്. മലയാളത്തില്‍ മിമിക്രി കാസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയത് അബിയായിരുന്നു. ഹബീബ് അഹമ്മദ് എന്നാണ് അബിയുടെ യാഥാര്‍ഥ പേര്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തില്‍ ഏറെ പേക്ഷക ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി വളരെ മനോഹരമായി അനുകരിക്കുമായിരുന്നു. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളില്‍ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു.
കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും അബി ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവില്‍ കൂടാരം, ആനപ്പാറ അച്ചാമ്മ, പോര്‍ട്ടര്‍, കിരീടിമില്ലാത്ത രാജാക്കന്മാര്‍, രസികന്‍, വാര്‍ധക്യ പുരാണം, മിമിക്‌സ് ആക്‌ഷന്‍ 500, അനിയത്തിപ്രാവ്, ഹാപ്പി വെഡ്ഡിങ്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുനിലയാണ് ഭാര്യ. ഷെയ്ന്‍ നിഗം, അഹാന, അലീന എന്നിവര്‍ മക്കളാണ്. മിമിക്രി ലോകത്തെ മിന്നും താരമായ അബി സിനിമയിലേക്ക് എത്തിയപ്പോള്‍ ആ വിജയം ആവര്‍ത്തിക്കാനായില്ല. എന്നാല്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗം ഇപ്പോള്‍ മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമായി മാറിയിട്ടുണ്ട്….

അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.

Leave a Comment

Your email address will not be published.