ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ..

ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ..

 

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ദൃശ്യം.. 2013ൽ മലയാളത്തിൽ റിലീസ് ചെയ്ത ദൃശ്യം എന്ന സിനിമ വലിയൊരു കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്.. മോഹൻലാലിന്റെ കരിയറിലെ 10 എണ്ണപ്പെട്ട ചിത്രങ്ങൾ എടുത്താൽ അതിൽ ഒന്ന് ദൃശ്യം ആയിരിക്കും.. സസ്പെൻസ് ത്രില്ലറായി ഒരുക്കിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും വലിയ പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിച്ചത്..

കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിന് മോശം സമയമായിരുന്നു.. ഇറങ്ങുന്ന ചിത്രങ്ങൾക്കെല്ലാം ഇത് കാര്യമായി തന്നെ ബാധിച്ചു.. ഇപ്പോൾ ഏറെ നാളുകൾക്കു ശേഷം ബോളിവുഡിൽ ഒരു ഹിറ്റ് സമ്മാനിച്ചിരിക്കുന്നത് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ റീമേക്ക് ആണ് .. അജയ് ദേവ്ഗൺ നായകനായി എത്തുന്ന ചിത്രത്തിൽ ശ്രേയ ശരൺ ആണ് നായികയായി എത്തിയിരിക്കുന്നത്.. വളരെ വിജയകരമായി തന്നെ ഇപ്പോൾ ഈ ചിത്രം പ്രദർശനം തുടരുകയാണ്..അതുകൊണ്ടുതന്നെ ചിത്രത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയിൽ നിൽക്കുന്നത്.. ഹിറ്റ് ഫ്രാഞ്ചൈസി ആയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.. കഥയിലെ സസ്പെൻസ് ഒരുതരത്തിലും ലീക്ക് ആകാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.. അതുകൊണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഒരുമിച്ച് ആരംഭിച്ച് ഒരേസമയം തന്നെ റിലീസിന് എത്തിക്കും എന്നാണ് വന്നിരിക്കുന്ന റിപ്പോർട്ടുകൾ..

മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ ഇതിനുമുൻപേ തന്നെ ഉണ്ടായിരുന്നതാണെന്നും ബോളിവുഡിലെ വിജയം ആ തീരുമാനത്തെ അരക്കിട്ട് ഉറപ്പിച്ചു എന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്.. ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചർച്ച മലയാളത്തിൽ നേരത്തെ തുടങ്ങിയതാണ്.. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഹിന്ദിയിൽ എത്തിയപ്പോൾ ആദ്യഭാഗം സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകനായ നിഷികാന്ത് കാമതും രണ്ടാം ഭാഗം സംവിധാനം ചെയ്തത് അഭിഷേക് പഥക്കുമായിരുന്നു.. മൂന്നാം ഭാഗവും അഭിഷേക് പതക് തന്നെ സംവിധാനം ചെയ്യും എന്നാണ് അറിയാൻ കഴിയുന്ന വിവരം..

കേരള ബോക്സ് ഓഫീസിൽ കോടികളാണ് ദൃശ്യം എന്ന ചിത്രം വാരിക്കൂട്ടിയത്.. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.. കോവിഡ് മഹാമാരിയിൽ തീയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ആമസോൺ പ്രൈമിലൂടെ നേരിട്ട് ഓട്ടിട്ടി റിലീസ് ആയിരുന്നു ഉണ്ടായത്… സെപ്റ്റംബർ 18നാണ് ഹിന്ദിയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ 63.9 കോടി രൂപയാണ് ചിത്രം നേടിയത്..

Leave a Comment

Your email address will not be published. Required fields are marked *