സിനിമയിലെ ഭാഗ്യം കൈവിട്ടതോടെ ജീവിക്കാൻ ഭാഗ്യക്കുറിയുമായി ആക്‌ഷൻ ഹീറോ ബിജുവിലെ നടി……

സിനിമയിലെ ഭാഗ്യം കൈവിട്ടതോടെ ജീവിക്കാൻ ഭാഗ്യക്കുറിയുമായി ആക്‌ഷൻ ഹീറോ ബിജുവിലെ നടി……

 

 

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രം വഴി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേരി . ചെറുപ്പം മുതലേ അഭിനയിക്കാന്‍ താത്പര്യമുള്ള മേരി വര്‍ഷങ്ങളോളം മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവൃത്തിച്ചിരുന്നു. ഓഡിഷനിലൂടെയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ബിജു പൗലോസെന്ന സബ് ഇന്‍സ്‌പെക്ടറായ നിവിന്‍ പോളിയോട് അയല്‍വക്കത്തെ ഞരമ്പു രോഗിയെക്കുറിച്ച് പരാതി പറയാന്‍ എത്തുന്ന രണ്ട് സ്ത്രീകളില്‍ ഒരാളായി വന്ന കഥാ പാത്രമായിരുന്നു മേരി. ഒന്നു പോ സാറെ… എന്ന് നിവിന്‍ പോളിയോട് പറഞ്ഞ് ഇരുവരും ചിരിക്കുന്ന സീന്‍ സിനിമ കണ്ടവരിലും ചിരി പടര്‍ത്തിയിരുന്നു.

ചിത്രത്തിലെ വെറും ഒരു രംഗം കൊണ്ട്, ഒറ്റ സംഭാഷണം കൊണ്ട് മേരി ഹിറ്റാകുകയായിരുന്നു.ആക്ഷൻ ഹീറോ ബിജുവിനു ശേഷം അനവധി ചിത്രങ്ങളിൽ മേരി അഭിനയിച്ചു. കണ്ണൻ ദേവൻ, ഏഷ്യൻ പെയിൻഡ്സ് എന്നിവയുടെ പരസ്യത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്

ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ചു സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്‌ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് അവസരങ്ങൾ മേരിയ്ക്ക് കിട്ടിയിട്ടുണ്ട്.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മേരി എന്ന താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ യഥാർത്ഥ ജീവിതമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി ജോലിക്കിറങ്ങിയത്.എന്നാൽ കോവിഡ് വന്നതോടെ അവസരങ്ങൾ ഇല്ലാതായി. മറ്റ് വഴികൾ ഇല്ലാതായതോടെയാണ് ലോട്ടറിയുമായി മേരി തെരുവിലേക്ക് ഇറങ്ങിയത്.സിനിമയിൽ കൂടുതൽ അവസരം കിട്ടുമെന്ന പ്രതീക്ഷയിൽ പുതിയ വീടു വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി.ഇപ്പോൾ ജപ്തി നോട്ടീസും വന്നു.സിനിമയിൽ നിന്നു ആരും വിളിക്കുന്നില്ല. ലോട്ടറി വിറ്റാണ് ജീവിക്കുന്നത്’, മേരി പറഞ്ഞു.ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്.

ആക്ഷകൻ ഹീറോ ബിജുവിലെ അഭിനയത്തിന് 5000 രൂപ മേരിക്ക് പ്രതിഫലം ലഭിച്ചു. അതുവരെ 300 ഉം 500 ഉം കിട്ടിയിരുന്ന തന്നെ സംബന്ധിച്ച് അതൊരു വലിയ സന്തോഷമായിരുന്നുവെന്നുവെന്ന് മേരി പറഞ്ഞിട്ടുണ്ട്.മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. 300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്.സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ചു സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്.

. മേരിയുടെ അഞ്ചു ചിത്രങ്ങളോളം പുറത്തിറങ്ങാനുണ്ട്. അധികം വൈകാതെ തന്നെ തനിക്കു അഭിനയ മേഖലയിൽ സജീവമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മേരി.

Leave a Comment

Your email address will not be published. Required fields are marked *