നടന്‍ അബ്ബാസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍.. പ്രാർത്ഥനയോടെ ആരാധകർ…

നടന്‍ അബ്ബാസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍.. പ്രാർത്ഥനയോടെ ആരാധകർ….’

 

 

നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടിയ നടനാണ് അബ്ബാസ്. തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിൽ വളരെ തിരക്കുള്ള ഒരു താരമായിരുന്നു അബ്ബാസ്. മലയാളത്തിലും കന്നടയിലും തെലുങ്കിലും അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. മിർസ അബ്ബാസ് അലി എന്നാണ് അബ്ബാസിന്റെ ശെരിക്കുള്ള പേര്. വെസ്റ്റ് ബംഗാൾ ആണ് അബ്ബാസിന്റെ സ്വദേശംകാതൽ ദേശം എന്ന സിനിമയിലാണ് ആദ്യമായി അബ്ബാസ് അഭിനയിച്ചത്. കതിർ സംവിധാനം ചെയ്ത ചിത്രം ഒരു വമ്പൻ ഹിറ്റായിരുന്നു. ആ ചിത്രത്തോടെ തമിഴിന്റെ ഹാർട്ട്‌ ത്രോബ് ആയി അബ്ബാസ് മാറി. കന്നടയിലും തെലുങ്കിലുമെല്ലാം അതേ തുടർന്നു അബ്ബാസിന് അഭിനയിക്കാൻ അവസരം കിട്ടി. പക്ഷെ കാലത്തിന്റെ ഒഴുക്കിൽ അബ്ബാസ് ഒരു സഹനടനായി മുദ്ര കുത്തപെട്ടു

എങ്കിലും ഹാര്‍പ്പിക്കിന്റെ പരസ്യത്തിലൂടെ കേരളത്തിനും സുപരിചിതനാണ്. ചോക്ലേറ്റ് ഹീറോ ആയും വില്ലനായിട്ടുമൊക്കെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അബ്ബാസ്.വിഐപി, പടയപ്പ, സ്വയംവരം, മലബാര്‍ പോലീസ്, തിരുട്ടുപ്പയലേ തുടങ്ങി നിരവധി സിനിമകൾ ഹിറ്റുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ശ്രദ്ധേയനായ അബ്ബാസ് ഇതുവരെ 50 ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മഞ്ജു വാര്യർ തിലകൻ ബിജു മേനോൻ എന്നിവർ എത്തിയ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന മലയാള സിനിമയിൽ അബ്ബാസ് വേഷമിട്ട കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണാനില്ലായിരുന്നു. ഇപ്പോൾ കുടുംബവുമൊത്തു ന്യൂ സീലൻഡിൽ ആണ് അബാസ് ജീവിക്കുന്നത്.

സിനിമയിൽ അത്രകണ്ട് സജീവമല്ല

ന്യൂ സീലാൻഡ് ജീവിതം തന്നെക്കൊണ്ട് പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റ് ജോലി വരെ ചെയ്യിപ്പിച്ചിട്ടുണ്ട് എന്നാണ് അബ്ബാസ് പറയുന്നത്.മാത്രമല്ല ഓസ്‌ട്രേലിയയില്‍ പോയി പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തുവെന്നും താരം പറയുന്നു.ആത്മഹത്യാ പ്രവണതയുള്ള കുട്ടികാലം ആയിരുന്നു തന്റേത് എന്നും ഇന്ന് അങ്ങനെയുള്ള കുട്ടികളെ നേരെയാക്കാൻ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അബ്ബാസ് പറയുന്നു. സിനിമയിലേക്കുള്ള മടങ്ങി വരവിനെ പറ്റി അറിയില്ലെന്നും ന്യൂ സീലാൻഡിലെ ജീവിതം സന്തോഷം പകരുന്നതാണെന്നും അബ്ബാസ് പറയുന്നു

ഇപ്പോഴിതാ വളരെ വേദനാജനകമായ ഒരു വാർത്തയാണ് അദ്ദേഹത്തിൽ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരിക്കുന്നത്. താൻ ഇപ്പോൾ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. കാല്‍മുട്ട് ആയി ബന്ധപ്പെട്ട സര്‍ജറിയ്ക്കാണ് താരം ഹോസ്പിറ്റലില്‍ എത്തിയത്. ശസ്ത്രക്രിയക്ക് മുമ്പുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

. വൈകാരികമായ ഒരു കുറിപ്പും ഇദ്ദേഹം ചിത്രത്തിനൊപ്പം എഴുതിയിരിക്കുകയാണ്.

ആശുപത്രിയിൽ ആയിരിക്കുന്ന സമയത്ത് എൻറെ ഉത്കണ്ഠകൾ ഏറ്റവും മോശം നിലയിലേക്ക് എത്തും. പക്ഷേ അവിടെ ഇരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കുവാൻ ഞാൻ ശ്രമിച്ചു. എൻറെ മനസ്സിനെ ശക്തിപ്പെടുത്തുവാൻ ഞാൻ സ്വയം സഹായിച്ചു. നിങ്ങൾ നൽകുന്ന പ്രാർത്ഥനയ്ക്കും ആശംസകൾക്കും ഒരുപാട് നന്ദി. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ പൂർത്തിയാക്കി വീട്ടിൽ എത്തണം” – താരം കുറിച്ചു. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് എന്താണ് രോഗം എന്ന് തിരക്കിക്കൊണ്ട് രംഗത്തെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *