ഭയപ്പെടുത്തുന്ന ആ ലിഫ്റ്റ് അപകടം ഇന്നും തന്നെ പേടിപ്പെടുത്തുന്നു എന്ന് നടൻ അജയ് ദേവ്ഗൺ..

ഭയപ്പെടുത്തുന്ന ആ ലിഫ്റ്റ് അപകടം ഇന്നും തന്നെ പേടിപ്പെടുത്തുന്നു എന്ന് നടൻ അജയ് ദേവ്ഗൺ..

 

ബോളിവുഡിലെ ഒരു അഭിനേതാവ് ആണ് അജയ് ദേവഗൻ എന്നറിയപ്പെടുന്ന വിശാൽ വീരൂ ദേവകൺ. ചലച്ചിത്രരംഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്. ഒരു ആക്ഷൻ നായകനായിട്ടാണ് അജയ് 1990കളിൽ സിനിമകളിലേക്ക് പ്രവേശിച്ചത്. അതിനുശേഷം ഒട്ടേറെ സ്വഭാവേശങ്ങളും ചില ഹാസ്യവേഷങ്ങളും അഭിനയിച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്ര വേദിയിൽ ഉറപ്പിക്കുകയായിരുന്നു. 2008 ൽ അജയ് തന്നെ അഭിനയിച്ച് സംവിധാനവും നിർമ്മാണവും എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മീ ഓർ ഹം. ഈ ചിത്രത്തിലെ നായികയായി..അഭിനയിച്ചത് ജീവിതത്തിലും അജയ്ന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.

അജയ് ദേവ്ഗൺ നായകനായി എത്തിയ ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്സ് ഓഫീസ് വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. തബുവും അക്ഷയയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സസ്പെൻസ് ത്രിലറായ ദൃശ്യത്തിന്റെ തുടർച്ചയാണ്. മലയാളത്തിൽ മോഹൻലാൽ അഭിനയിച്ച ദൃശ്യം ദൃശ്യം 2 എന്നീ സിനിമകളുടെ ഹിന്ദി റീമേക്കിൽ അജയ് ദേവഖൻ ആണ് നായകൻ.

ഇപ്പോൾ ഒരു അഭിമുഖത്തിൽ അജയ് ദേവഗൻ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത് തനിക്ക് മുൻപ് സംഭവിച്ച ലിഫ്റ്റ് അപകടം ഇപ്പോഴും തന്നെ വേട്ടയാടുന്നു എന്നാണ് താരം പറഞ്ഞത്.. മൂന്നാം നിലയിൽ നിന്നും ആയിരുന്നു ഇദ്ദേഹം ലിഫ്റ്റിൽ കയറുന്നത്. ലിസ്റ്റ് പൊട്ടി നേരെ താഴത്തെ ഫ്ലോറിലേക്ക് വീഴുകയായിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനു ശേഷമാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. രണ്ടു മണിക്കൂർ നേരം ഇദ്ദേഹം ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

വളരെ പേടിപ്പെടുത്തുന്ന ഓർമ്മകളിൽ ഒന്നാണ് അത് എന്നാണ് ഇദ്ദേഹം പറയുന്നത്. ആ അനുഭവങ്ങൾ ഇപ്പോഴും ഞങ്ങളെ ഭയപ്പെടുത്തുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്. അതിനുശേഷം ലിഫ്റ്റിൽ കയറുന്നത് വലിയ പേടിയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. സിനിമയിൽ ഒരു സൂപ്പർ ഹീറോ പരിവേഷം ഇദ്ദേഹത്തിന് ഉണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇദ്ദേഹം വളരെ പച്ചയായ മനുഷ്യൻ ആണ് എന്ന് പറയുന്നതിന് വേണ്ടി ആയിരുന്നു ഇദ്ദേഹം ഈ സംഭവം ഓർത്തെടുത്തത്.

ഈ സംഭവത്തിനുശേഷം ക്ലോസ്ട്രോഫോബിയ എന്ന് അസുഖം ഉണ്ടായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭീതി ആണ് ഈ പേരിൽ സൂചിപ്പിക്കുന്നത്. അതേസമയം വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. താരം തന്നെ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വീണ്ടും ഏറ്റെടുക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *