സോഷ്യൽ മീഡിയയിൽ വൈറലായി നടൻ അർജുൻ അശോകന്റെ മകളുടെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെയ്ച്ചു അർജുൻ

മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്തു മലയാളികളെ ചിരിപ്പിച്ച ഹാസ്യ രാജാവാവാണ് ഹരിശ്രീ അശോകൻ. ഒരു പക്ഷെ ഹാസ്യ വേഷങ്ങൾ മാത്രം ചെയ്ത് മലയാള സിനിമയിൽ തന്റേതായ ഒരു സ്‌ഥാനം നേടിയെടുത്ത ഒരു അതുല്യ താരം . ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ താരം ഉണ്ട്.ഇദ്ദേഹത്തിന്റെ മകൻ അർജുൻ അശോകനും മലയാള സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരുപാട് യുവ അഭിനേതാവ് ആണ്.

ഇതിനകം തന്നെ നിരവധി സിനിമയിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ബി ടെക് പഠനത്തിന് ശേഷം ആണ് അർജുൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് താരത്തിന്റെ കരിയർ മാറ്റി മറിച്ചത് സൗബിൻ സംവിധാനം ചെയ്ത് പറവ എന്ന സിനിമയായിരുന്നു. സിനിമയിൽ ഒരു കേന്ദ്ര കഥാപത്രം അച്ഛൻ ഹരിശ്രീ അശോകനും ചെയ്തിരുന്നു. ദുൽഖർ സൽമാൻ നായകനായ ഈ സിനിമയിൽ അർജുൻ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. അതിലെ താരത്തിന്റെ അഭിനയം മികച്ച പിന്തുണ നേടിയിരുന്നു.

അതിന് ശേഷം അർജുൻ മലയാള സിനിമയിൽ തിരക്കുള്ള ഒരു താരമായി സഹനടൻ ആയും നായകനായും ആയിട്ടാണ് അർജുൻ മലയാള സിനിമയിൽ തന്റെ സ്‌ഥാനം ഉറപ്പിച്ചത്.മലയാളത്തിലെ ഇപ്പോൾ ഉള്ള ഒട്ടുമിക്ക യുവ താരങ്ങളുടെ കൂടെയെല്ലാം അർജുൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലയളവിൽ തന്നെ ഒരുപിടി മികച്ച സിനിമയുടെ ഭാഗം ആവാൻ താരത്തിന് സാധിച്ചു.സോഷ്യൽ മീഡിയയിലും അർജുൻ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ മാത്രം 7 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന്.

സിനിമയിൽ തിളങ്ങി നിൽക്കുബോഴാണ് അർജുൻ പ്രണയത്തിൽ ആവുന്നത് നീണ്ട വർഷത്തെ പ്രണയത്തിൽ നിന്നും 2018ൽ ഇരുവരും വിവാഹിതരായി. കഴിഞ്ഞ നവംബറിൽ ഇവർക്ക് അൻവി എന്ന ഒരു മകൾ ജനിച്ചു. മകളുടെ ചിത്രങ്ങൾ ഇതുവരെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മകൾ അൻവിയും ആയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയിച്ചിരികുകയാണ് അർജുൻ. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം പങ്കുവെയ്ച്ചത്.

Leave a Comment

Your email address will not be published. Required fields are marked *