ഇതിഹാസയിൽ അഭിനയിക്കുമ്പോഴുള്ള ഷൈൻ അല്ല ഇപ്പോഴുള്ള ഷൈൻ എന്ന് നടൻ ബാലു വർഗീസ്

ഇതിഹാസയിൽ അഭിനയിക്കുമ്പോഴുള്ള ഷൈൻ അല്ല ഇപ്പോഴുള്ള ഷൈൻ എന്ന് നടൻ ബാലു വർഗീസ്

 

ചാന്തുപൊട്ട് എന്ന സിനിമയിലെ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം അഭിനയിച്ച് മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന ആളാണ് ബാലു വർഗീസ്.. ആസിഫ് അലി നായകനായ ഹണീബിയിൽ അഭിനയിച്ച ശേഷമാണ് താരം ശ്രദ്ധ പിടിച്ചു പറ്റുന്നത്.. 2014 ൽ റിലീസ് ചെയ്ത ഇതിഹാസ എന്ന ചിത്രത്തിൽ ബാലു വർഗീസും ഷൈൻ ടോം ചാക്കോയും ഒരുമിച്ച് അഭിനയിച്ചിരുന്നു.. ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇതിഹാസ. അന്നുമുതലുള്ള ഇരുവരുടെയും കൂട്ടുകെട്ടും അന്നത്തെപ്പോലെ ഇന്നും ശക്തമായി നിലനിൽക്കുന്നു..

സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ ആളാണ് ഷൈൻ ടോം ചാക്കോ. ഇന്ന് ഷൈൻ ടോം ചാക്കോ ചെയ്യുന്ന കഥാപാത്രങ്ങൾ എടുത്തു പറയേണ്ടവയാണ്. തന്റെ ഉള്ളിലെ അഭിനയ പ്രതിഭയെ തേച്ചു മിനുക്കി എടുത്തിരിക്കുകയാണ് താരം ഇപ്പോൾ. നിരവധി സിനിമകളിൽ ഷൈനിന്റെ അഭിനയം നിരൂപക പ്രശംസ പിടിച്ചുപറ്റി.. കുറുപ്പ് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായക വേഷത്തേക്കാൾ കടത്തിവെട്ടിയത് ഷൈൻ ടോം ചാക്കോയുടെ വേഷമായിരുന്നു.. പുറത്തിറങ്ങുന്ന ഓരോ ചിത്രത്തിലും തന്റെ അഭിനയം ഒന്നിനൊന്ന് മികവിറ്റതായി വളർന്നു.. തനിക്ക് ലഭിക്കുന്ന വേഷത്തിന്റെ ഓരോ ചെറിയ മൂവ്മെന്റ് പോലും വളരെയധികം ശ്രദ്ധയോടെ അത്രയും ഡെപ്ത്തിൽ ചെയ്യാൻ കഴിവുള്ള നടനായി മാറി ഷൈൻ ടോം ചാക്കോ.. ഇപ്പോൾ ഷൈനിനെ പറ്റി സംസാരിക്കുകയാണ് സുഹൃത്തായ ബാലു വർഗീസ്..

ഷൈനിന്റെ കൂടെ വർക്ക് ചെയ്യാൻ നല്ല രസമാണ് എന്നാണ് ബാലു വർഗീസ് പറയുന്നത്. മുൻപ് ഷൈൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തതിന്റെ എല്ലാ ഗുണങ്ങളും ഉണ്ട് ഷൈനിന്..എല്ലാകാര്യത്തിലും ഇടപെടും. മൊത്തത്തിൽ എല്ലാത്തിലും ഉണ്ടാവുകയും ചെയ്യും. സിനിമയിലെ മറ്റു നടന്മാരുടെ കാര്യത്തിലും ഷൈൻ ഇടപെടും. അവരോട് എന്തിനാ അങ്ങനെ ചെയ്തത് ഇങ്ങനെ പറഞ്ഞാൽ പോരെ എന്നൊക്കെ ചോദിക്കും. സത്യത്തിൽ ഷൈനിന്റെ ഇടപെടൽ സിനിമയ്ക്ക് ഒത്തിരി ഗുണമാണ് ചെയ്തിട്ടുള്ളത്..

 

ഒരു സുഹൃത്ത് എന്ന നിലയിൽ ഷൈനിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരുപാട് സഹായവും അഭിനയിക്കുന്നവർക്ക് ഷൈനിൽ നിന്ന് കിട്ടാറുണ്ട്. ഇതിഹാസയിൽ അഭിനയിക്കുമ്പോഴുള്ള ഷൈൻ അല്ല ഇപ്പോഴത്തെ ഷൈൻ. ആ നടൻ ഒരുപാട് മാറിയിട്ടുണ്ട്. നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പല രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന രീതിയിലേക്ക് വളർന്നു.. നമ്മുടെ സുഹൃത്ത് നല്ല രീതിയിൽ ഉയരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷമാണ് തോന്നുന്നത്. കോൺഫിഡൻസ് ആണ് ഒരാളെ മെച്ചപ്പെടുത്തുന്നത്. ഷൈനിന്റെ കോൺഫിഡൻസ് നന്നായി വർദ്ധിച്ചിട്ടുണ്ട്.. അതാണ് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്..

ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 14 തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബാലു വർഗീസ്, കനി കുസൃതി, ലാൽ തുടങ്ങിയവർ മറ്റ് അഭിനേതാക്കളാണ്

Leave a Comment

Your email address will not be published. Required fields are marked *