ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി നടൻ ധനുഷ്…..

ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി നടൻ ധനുഷ്…..

 

2022 ലെ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യ താരങ്ങളുടെ പട്ടികയുമായി പ്രമുഖ ഓൺലൈൻ ഡേറ്റ ബേസ് ആയ ഐഎംഡിബി. ജനപ്രിയനായ താരങ്ങളിൽ ഒന്നാമതെത്തിയത് തമിഴ് സൂപ്പർ താരം ധനുഷ് . പത്തിൽ ആറ് താരങ്ങളും ദക്ഷിണേന്ത്യയിൽ നിന്നാണ്.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടിക പുറത്തിറക്കിയത് 2022 ല്‍ റുസ്സോ ബ്രദേഴ്‌സിന്റെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാന്‍ എന്ന ചിത്രത്തിലടക്കം ധനുഷ് അഭിനയിച്ചിട്ടുണ്ട്.

നടൻ, ഗായകൻ, ഡാൻസർ, ഫൈറ്റർ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്.. ‘ എന്നി നിലകളിൽ സകലകലാവല്ലഭനായ നിറയുന്ന തെന്നിന്ത്യൻ താരം. രാജ്യത്തെ ഏറ്റവും നല്ല നടനായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു അദ്ദേഹം. ആടുകളം എന്ന ചിത്രത്തിനാണ് ധനുഷിന് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്.

മന്മദരാസ എന്ന ഹിറ്റ് ഗാനത്തിലെ ചുവടുകളിലൂടെയായിരിക്കും പ്രേക്ഷകർ ആദ്യം അയാളെ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെ നിറയെ തമിഴ്‌ സിനിമകളിൽ താരം സാന്നിധ്യമറിയിച്ചു.

അതേ സമയം ധനുഷിന്റെ വരാനിരിക്കുന്ന ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മലയാള നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

 

ബോളിവുഡ് നടി ആലിയ ഭട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ‘ദി ഗ്രേ മാന്‍’ കൂടാതെ ധനുഷിന്റെ ‘മാരന്‍’, ‘തിരുച്ചിത്രമ്ബലം’, ‘നാനേ വരുവെന്‍’ എന്നീ ചിത്രങ്ങളും 2022 ല്‍ പുറത്തിറങ്ങിയിരുന്നു. ‘

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഐശ്വര്യ റായ് ബച്ചനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. രാം ചരൺ, സമാന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യഷ് എന്നിവരുൾപ്പെടെ മികച്ച പത്ത് താരങ്ങളിൽ ആറ് പേരും തെന്നിന്ത്യയിൽ നിന്നുള്ളവരാണ്. രാം ചരൺ, സമാന്ത റൂത്ത് പ്രഭു എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയപ്പോൾ ഹൃതിക് റോഷൻ ആറാം സ്ഥാനത്തും കിയാര അദ്വാനി ഏഴാം സ്ഥാനത്തും ജൂനിയർ എൻടിആർ എട്ടാം സ്ഥാനത്തും അല്ല അർജുനും യാഷും ഒൻപതാം സ്ഥാനത്തും പത്താം സ്ഥാനത്തും എത്തി.

മണിരത്നത്തിന്റെ പൊന്നിയിൽ സെൽവനിൽ നന്ദിനിയായി എത്തിയ ഐശ്വര്യ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചിരുന്നു.

 

ഗംഗുഭായി, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് ആലിയ ജനപ്രീതി നേടിയത്. തെലുങ്കിൽ ഹിറ്റായ യശോദയിൽ സമാന്ത നായികയായി എത്തിയിരുന്നു. നിലവിൽ ഓസ്കർ നോമിനേഷനായി മത്സരിക്കുന്ന ആർആർ ആറിൽ രാം ചരണും എൻടിആർ ജൂനിയറും ഒരുമിച്ചെത്തിയിരുന്നു. പുഷ്പയിലെ പ്രകടനമാണ് അല്ലു അർജുനെ പട്ടികയിൽ എത്തിച്ചത്.കെജിഎഫ് ചാപ്റ്റർ 2 ൽ നായകനായെത്തിയ യഷ് ജനപ്രിയ താരമായി മാറി. വിക്രം വേദയുടെ ഹിന്ദി പതിപ്പിൽ നായകനായെത്തിയത് ഹൃതിക് റോഷൻ നേട്ടം കൈവരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *