ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സഹായവുമായി നടൻ ദുൽഖർ സൽമാൻ..

ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സഹായവുമായി നടൻ ദുൽഖർ സൽമാൻ..

 

മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ദുൽഖർ സൽമാൻ.. ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് താരം സ്വന്തമാക്കി കഴിഞ്ഞു. ചെയ്യുന്ന കഥാപാത്രങ്ങളിൽ എല്ലാം അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യമായ പ്രതിഭയാണ് ദുൽഖർ സൽമാൻ. ഒരുപാട് പെൺകുട്ടികളുടെ സ്വപ്ന നായകനാണ് താരം. സിനിമകളിൽ ഒരുപാട് സുന്ദരികളായ നായികമാരും ആയി ജോഡിയായി എത്തി ഒരുപാട് പേരുടെ മനസ്സ് താരം കീഴടക്കിയിട്ടുണ്ട്..

ഈ അടുത്ത് ആരാധകരുടെ മനസ്സ് കീഴടക്കിയ താരജോഡികൾ ആയിരുന്നു ദുൽഖർ സൽമാനും മൃണാൾ താക്കൂറും…

 

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.. ഉത്തർപ്രദേശിൽ ആണ് അടുത്ത ഷെഡ്യൂൾ ചിത്രീകരിക്കുന്നത്… ഹിറ്റ് മേക്കർ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഞാൻ എന്റെ അച്ഛന്റെ മകനാണ് എന്നതിൽ ആത്മാർത്ഥമായി അഭിമാനിക്കുന്നയാളാണ്.. എന്നിരുന്നാലും ഞാൻ എന്റേതായ പേര് ഉണ്ടാക്കുന്നത് അല്പം ബുദ്ധിമുട്ടാണ്.. കാരണം എനിക്ക് പിന്നിൽ ഇത്രയും വലിയ ഒരു പേരുണ്ട്.. അതിനാൽ എങ്ങനെയും ആ പേരിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്നത് വാപ്പച്ചിയുടെ മകൻ എന്ന പേരിനോടുള്ള ബഹുമാനമാണ്. അവന്റെ അച്ഛൻ ശരിക്കും അഭിമാനിക്കും എന്ന് ആരെങ്കിലും പറയുന്നത് തന്നെ എന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്..

 

ഇപ്പോൾ അത്തരത്തിൽ ദുൽഖർ പറഞ്ഞ ചില കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ സത്യമാവുകയാണ്.. ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകൾക്ക് ലക്ഷങ്ങളുടെ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.. വൃക്ക, ഹൃദയം, കരൾ ഉൾപ്പെടെ ഗുരുതര രോഗം ബാധിച്ച് സർജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകളുടെ കുടുംബത്തിനാണ് ദുൽഖർ സൽമാൻ സഹായഹസ്തവുമായി എത്തിയത്..

ദുൽഖർ സൽമാൻ ഫാമിലിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റി, കൈറ്റ്സ് ഫൗണ്ടേഷൻ, വേഫെറർ ഫിലിംസ് എന്നിവർ കൈകോർത്ത് വേഫറർസ് ട്രീ ഓഫ് ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു..

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ 100 കുഞ്ഞുങ്ങൾക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. ഓരോ സർജറിക്കും 20 ലക്ഷമോ അതിലധികമോ ആണ് ചിലവ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക.. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുൽഖർ സൽമാൻ ഫാമിലി രംഗത്തെത്തിയത്.. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ dqfamily. org എന്ന സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തശേഷം ഹോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്

Leave a Comment

Your email address will not be published. Required fields are marked *