നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു…

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. . .

താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് ബാധിച്ച കാര്യം പ്രേക്ഷകരോട് അറിയിച്ചത്.

കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്‍റൈനിലാണ്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുല്‍ഖര്‍ സൽമാൻ അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്‍റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടു. . .

ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച്‌ സുരക്ഷിതരായി ഇരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖറിന്‍റെ പിതാവും സൂപ്പര്‍ താരവുമായ മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മമ്മൂട്ടിക്ക് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്…

2011-ൽ നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിനായി ദുൽഖർ സൽമാൻ കരാർ ഒപ്പുവെച്ചു. അതിൽ ഹരിലാൽ എന്ന ഗുണ്ടയുടെ വേഷമാണ് ദുൽഖർ ചെയ്തത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ഹരിലാൽ എന്ന കഥാപാത്രത്തിന് സാധിച്ചു. 2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം . . . . .

ഒരു കൂട്ടം പുതുമുഖങ്ങളോടൊപ്പം പാരമ്പര്യമേതുമില്ലാതെയുള്ള ചലച്ചിത്രപ്രവേശനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ തന്റെ ബോധപൂർവമായ തീരുമാനമാണിതെന്നാണ് ദുൽഖർ സൽമാൻ വ്യക്തമാക്കിയത്. “ഒരു നടൻ അരങ്ങേറ്റം കുറിക്കുമ്പോൾ, ഒരു നായകനാകാനുള്ള അവകാശം നേടേണ്ടതുണ്ട്, അത് ഒരു കുറുക്കുവഴിയിലൂടെ ആകരുത്” എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം…

നിർമ്മാതാവും അഭിനേതാവുമായി അദ്ദേഹം ആദ്യമായി പുറത്തിറക്കിയ കുടുംബ ചലച്ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ദുൽഖറിനൊപ്പം പ്രധാന വേഷങ്ങൾ അഭിനയിച്ചു . ചിത്രം സൂപ്പർ ഹിറ്റായിരുന്നു. 2020-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം പ്രേക്ഷകർ ശ്രദ്ധിക്കപ്പെട്ടു.

നിർമ്മാതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായിരുന്നു ഷംസു സായിബയുടെ സംവിധാനത്തിലിറങ്ങിയ ഹാസ്യ-പ്രണയചിത്രമായ മണിയറയിലെ അശോകൻ. ഇത് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫെയർ ഫിലിംസ് വഴിയാണ് നിർമ്മിച്ചത്. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു…

Leave a Comment

Your email address will not be published.