കലോത്സവ കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് നടന്‍ ഗിന്നസ് പക്രു…..

കലോത്സവ കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് നടന്‍ ഗിന്നസ് പക്രു…..

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രുപൊക്കമില്ലായ്‌മയാണ് എന്റെ പൊക്കമെന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളുടെ യാഥാർത്ഥ്യമാക്കിയ മനുഷ്യനാണ് ഗിന്നസ് പക്രു. മിമിക്രി വേദികളിലൂടെയാണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തുന്നത്. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് അജയകുമാർ എന്നാണ്. ഉണ്ട പക്രു എന്നായിരുന്നു ആദ്യകാലത്ത് ഇദ്ദേഹത്തെ മലയാളികൾ സ്നേഹപൂർവ്വം വിളിച്ചുകൊണ്ടിരുന്നത്. എന്നാൽ പിന്നീട് ഇദ്ദേഹം ഗിന്നസ് ബഹുമതി നേടുകയായിരുന്നു. അതിനുശേഷമാണ് ഗിന്നസ് പക്രു എന്ന പേര് ഇദ്ദേഹം സ്വയം തീരുമാനിച്ചത്.

. ഒരു മുഴുനീള സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ നടനെന്ന നിലയിൽ അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. അത് കൂടാതെ തമിഴ്നാട്, കേരള സർക്കാരുകളുടെ സിനിമ പുരസ്കാരങ്ങൾ തുടങ്ങി ഉയരമുള്ള ഒട്ടേറെ ബഹുമതികൾ പക്രുവിന്റെ ശിരസ്സിൽ ഉണ്ട്.

കലോത്സവ വേദികളില്‍ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തിയ നടനാണ് പക്രു.

തുടക്കത്തില്‍ കോമഡി വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.അമ്ബിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ പക്രു മലയാളസിനിമയിലേക്കെത്തുന്നത്.ഒരു സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് ഇദ്ദേഹം നേടിയത്. അത്ഭുതദ്വീപ് എന്ന സിനിമയിൽ അദ്ദേഹം സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 2013 വർഷത്തിൽ ഇദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു. കുട്ടിയും പോലും എന്ന സിനിമ ആയിരുന്നു ഇദ്ദേഹം സംവിധാനം ചെയ്തത്.സമൂഹത്തിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരങ്ങളുമായി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത് മുൻപത്തെ

കലോത്സവ കാലത്തെ ഓര്‍മകള്‍ പങ്കുവക്കുകയാണ് നടന്‍ ഗിന്നസ് പക്രു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

അന്ന് ഒരു നാള്‍ സംസ്ഥന കലോത്സവ പുരസ്ക്കാര വേദി… ഇ.ടി. മുഹമ്മദ് ബഷീര്‍ സര്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും എന്‍റെ വിജയാശംസകള്‍ എന്നും നടന്‍ കുറിച്ചിട്ടുണ്ട്, ശാരീരിക വൈകല്യങ്ങളില്‍ തളരാതെ ജീവിതത്തില്‍ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടങ്ങളാന്നൊണ് ഗിന്നസ് പക്രു പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *