പുതുവർഷ തലേന്ന് കത്തിക്കുന്ന പാപ്പാഞ്ഞി വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി..
നാടക രംഗത്തുനിന്ന് അഭിനയത്തിലേക്ക് ചേക്കേറിയ അതുല്യ പ്രതിഭയാണ് ഹരീഷ് പേരടി… നിരവധി സ്റ്റേജുകളിൽ തന്റെ കഴിവുകൾ തെളിയിച്ച ആളാണ് ഇദ്ദേഹം … തെരുവ് നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.. സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.. രണ്ടാമത്തെ ചിത്രം റെഡ് ചില്ലിസ് ആണ്.. പുതുതായി ഇറങ്ങുന്ന നിരവധി മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തന്റെതായ ഒരു ഇടം നേടാൻ ഹരീഷ് പേരടി എന്ന കലാകാരന് ആയിട്ടുണ്ട്..
സോഷ്യൽ മീഡിയയിൽ ശക്തമായ നിലപാടുകൾ അറിയിച്ചുകൊണ്ട് താരം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.. തന്റെ ചുറ്റിലും നടക്കുന്ന ഏതു വിഷയമായാലും ശക്തമായി തന്റെ പ്രതികരണം ഫേസ്ബുക്ക് വഴി താരം പ്രകടിപ്പിക്കാറുണ്ട്.. എതിരെ നിൽക്കുന്നത് എത്ര വലിയ വ്യക്തിയായാലും തന്റെ നിലപാടുകൾ അറിയിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഹരീഷ് പേരടി..
ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ പുതുവര്‍ഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മുഖഛായ മാറ്റാമെന്ന് സംഘാടകര്‍ സമ്മതിച്ചിരുന്നു.
പിന്നാലെ പാപ്പാഞ്ഞിയുടെ മുഖത്തിന്റെ കളര്‍ മാറ്റിയിരുന്നു. ഇതിനിടയില്‍ ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പോസ്റ്റിട്ടതിന് പുരോഗമന കലാസംഘം ഹരീഷ് പേരടിയെ വിലക്കിയിരുന്നു.
ഈ രണ്ട് കാര്യങ്ങളും ചേര്‍ത്താണ് ഹരീഷ് പരിഹസിച്ചത്. കൊടിയുടെയും ഷഡിയുടെയും നിറ വിത്യാസത്തില്‍ തര്‍ക്കിക്കുന്ന ഇവരൊക്കെ തമ്മില്‍ ശരിക്കും എന്തെങ്കിലും വിത്യാസമുണ്ടോ എന്ന് ഹരീഷ് ചോദിച്ചു.
.ഒരു വിത്യാസവുമില്ല…ഫാസിസത്തിന് ഒരു നിറവും ഒരു മുഖവും മാത്രമേയുള്ളു…’എല്ലാ നിരോധനങ്ങളെയുമാണ് ആദ്യം നിരോധിക്കേണ്ടത്-എന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.