ഈ പ്രായത്തിലും ഒത്ത സൗന്ദര്യത്തിൻ്റെയും കരുത്തിൻ്റെയും രഹസ്യം വെളിപ്പെടുത്തി നടൻ ജയറാം;….

ഈ പ്രായത്തിലും ഒത്ത സൗന്ദര്യത്തിൻ്റെയും കരുത്തിൻ്റെയും രഹസ്യം വെളിപ്പെടുത്തി നടൻ ജയറാം;….

 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം അന്നും ഇന്നും കുടുംബ പ്രേക്ഷകരുടെ പ്രിയ നായകൻ., കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി വളർന്നു വന്ന കലാകാരൻ നിത്യ ഹരിതനായകൻ പ്രേം നസീറിനെയും മധുവിനെയും മിമിക്രിയിലൂടെ അത്രയും മനോഹരമായി അവതരിപ്പിക്കുന്ന മറ്റൊരു നടൻ മലയാളത്തിലില്ലെന്ന് പറയാം. കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് ജയറാം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ജയറാമിന് ലഭിച്ചിട്ടുണ്ട്.

കലാഭവനിൽ വെച്ചാണ് പത്മരാജൻ ജയറാമിനെ പരിചയപ്പെടുന്നത്. 1988 ൽ പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന സിനിമയിലൂടെയായിരുന്നു ജയറാം

മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ “മൂന്നാം പക്കം”, “ഇന്നലെ” തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പിന്നീട് സംവിധായകൻ രാജസേനനുമൊത്തുള്ള ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്കുയർത്തിയത്. തുടർന്ന് സത്യൻ അന്തിക്കാടുമൊത്തും ഏറെ കുടുംബ ചിത്രങ്ങൾ ഹിറ്റുകളാക്കി മാറ്റി.

ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഇരുനൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് ഫിലിം ഫെയർ അവാർഡ്, പത്മശ്രീ അവാർഡ്, തുടങ്ങിയ ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒരു ചെണ്ട വിദ്വാൻ കൂടിയായ ജയറാം തികഞ്ഞൊരു ആനപ്രേമി കൂടിയാണ്.

അഭിനയത്തോടൊപ്പം കൃഷി എന്നത് ജയറാമിന്റ ജീവ വായു ആണ്. ഇയിടെ കർഷകശ്രീ അവാർഡും ലഭിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളൊക്കെ പങ്ക് വെക്കാറുള്ള നടൻ രണ്ട് ദിവസം മുമ്പ് ഷെയർ ചെയ്ത് ഒരു ഷോർട്ട് വീഡിയോ പ്രേക്ഷകരെല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. വിഡിയോയിൽ കറുത്ത നിറത്തിലുള്ള ഷർട്ടും മഞ്ഞ ഷോർട്സും ഷുവും കയ്യിൽ ഗ്ലൗസുമൊക്ക ധരിച്ചു വർക്ക്‌ ഔട്ട്‌ ചെയ്യുകയാണ് മലയാളികളുടെ പ്രിയ താരം.

 

ഈ പ്രായത്തിലും എങ്ങനെ ശരീര സൗന്ദര്യവും ആരോഗ്യവും കാത്ത് സൂക്ഷിക്കുന്നു എന്ന ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് ഈ വീഡിയോ താരം പോസ്റ്റ് ചെയ്തത്. താരത്തിന്റെ റിലീസിനൊരുങ്ങുന്ന ‘ പൊന്നിയിൻ സെൽവൻ പാർട്ട്‌ 1’ എന്ന സിനിമക്ക് വേണ്ടി താരം തന്റെ ശരീര ഭാരം വർധിപ്പിച്ചിരുന്നു. ഇതിന് മുമ്പും പല സിനിമകൾക്ക് വേണ്ടി താരം തന്റെ ശരീര ഭാരം കുറക്കുകയും കൂട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ സിനിമക്ക് വേണ്ടി കൂട്ടിയ ഭാരം ഇല്ലാതാക്കുകയാണ് നടൻ.

താരത്തിന്റെ വീഡിയോക്ക് താഴെ നിരവധി കമെന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുപോലെതന്നെ ധാരാളം പേർ ഈ സമയം കൊണ്ട് വീഡിയോ കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇദ്ദേഹത്തിന്റെ വർക്ഔട് യുവജനങ്ങൾക്കും പ്രായമായവർക്കും എല്ലാം ഒരുപോലെ പ്രചോദനമാണ്.

 

അതേ സമയം പൊന്നിയിൽ സെൽവൽ എന്ന സിനിമ റിലിസ് ചെയ്യുന്ന പുതിയ ചിത്രം. പൊന്നിയിൻ സെൽവനി’ൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാമെത്തുന്നത്. തല മുണ്ഡനം ചെയ്ത് കുടവയറുള്ള കഥാപാത്രമാണിത്.

Leave a Comment

Your email address will not be published.