മാളികപ്പുറം സിനിമയിലേത് ഉണ്ണിയുടെ മികച്ച പ്രകടനം ആണെന്ന് നടൻ ജയസൂര്യ

മാളികപ്പുറം സിനിമയിലേത് ഉണ്ണിയുടെ മികച്ച പ്രകടനം ആണെന്ന് നടൻ ജയസൂര്യ

 

 

മികച്ച അഭിപ്രായംനേടി മുന്നോട്ടുകുതിക്കുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം. സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുന്നത്. നടൻ ജയസൂര്യയും അക്കൂട്ടത്തിലൊരാളാണ്. ഫെയ്സ്ബുക്കിലൂടെയാണ് താരം മാളികപ്പുറത്തേയും ശില്പികളേയും അഭിനന്ദിച്ചത്.ചൈതന്യം നിറഞ്ഞ ചിത്രം ” മാളികപ്പുറം” എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ജയസൂര്യ മാളികപ്പുറത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചത്. ഒരു പുതിയ സംവിധായകൻ കൂടി വരവറിയിച്ചിരിക്കുന്നു എന്നാണ് വിഷ്ണു ശശി ശങ്കറിനേക്കുറിച്ച് ജയസൂര്യ പറഞ്ഞത്. സുന്ദര മണിയായിരിക്കണു നീ എന്നാണ് ഉണ്ണി മുകുന്ദനോടുള്ള ജയസൂര്യയുടെ കമന്റ. ചിത്രത്തിലെ ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥും കലക്കി എന്നും ജയസൂര്യ എഴുതി.

“ഒരു പുതിയ സംവിധായകൻ കൂടി വരവ് അറിയിച്ചിരിക്കുന്നു “വിഷ്ണു ശശിശങ്കർ”. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം. (സുന്ദര മണിയായിരിക്കണു നീ ….) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോൾടെ പ്രകടനം കണ്ടപ്പോൾ. കൂട്ടുകാരൻ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടൻ, രവി ചേട്ടൻ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലർത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവർത്തകർക്കും ആശംസകൾ. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങൾ.”

ഇങ്ങനെയായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിച്ചത്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. രഞ്ജിൻ രാജാണ് സം​ഗീതസംവിധാനം. ജയസൂര്യ മാത്രമല്ല ജയറാമും മാളികപ്പുറം എന്ന ഉണ്ണിമുകൻ സിനിമ കണ്ട് ആശംസകൾ അർപ്പിച്ചിരുന്നു. ജയറാമിനും ചിത്രം വളരെയധികം ഇഷ്ടമാകുകയും ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെയും കുട്ടികളുടെയും അഭിനയം എടുത്തു പറയേണ്ടതാണെന്നും ജയറാം പറഞ്ഞിരുന്നു. കൂടാതെ സിനിമയിൽ അഭിനയിക്കുന്ന ആളുകളെ മാത്രമല്ലാതെ സിനിമയുടെ സംവിധായകനെയും ആശംസകൾ അറിയിക്കാനും ജയറാം മറന്നിരുന്നില്ല.

സിനിമ കണ്ടു ആശംസകളറിയിച്ചുകൊണ്ട് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. നല്ലൊരു സിനിമയാണ് ഉണ്ണിമുകനും സംവിധായകനും നമുക്ക് തന്നിരിക്കുന്നത് എന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്. മലയാള പ്രേക്ഷകർ ഇരുകൈം നീട്ടിയാണ് ഉണ്ണിമുകൻ മാളികപ്പുറം എന്ന ചലച്ചിത്രം സ്വീകരിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *