നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു..

നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു..

 

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട തമിഴ് താരങ്ങളിൽ ഒരാളാണ് കാർത്തി.. തമിഴ് സിനിമയിലാണ് താരം കൂടുതൽ അഭിനയിക്കുന്നത് എങ്കിലും കേരളത്തിലും ഒത്തിരി ഫാൻസ് കാർത്തക്കുണ്ട്.. ഇതിന് പ്രധാനകാരണം കാർത്തി അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യം ഉള്ളത് ആയിരിക്കും എന്നതിനാലാണ്. ഇത്തരം സിനിമകൾ എല്ലാം തന്നെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.. ഇതുവരെ 20 ഓളം സിനിമകളിലാണ് കാർത്തി അഭിനയിച്ചിട്ടുള്ളത്. അവയെല്ലാം 20 വ്യത്യസ്ത സംവിധായകരുടെ കൂടെയാണ് എന്ന ഒരു പ്രത്യേകതയും ഉണ്ട്.. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമല്ലാത്ത കാർത്തി വല്ലപ്പോഴും മാത്രമാണ് തന്റെ പുതിയ വിശേഷങ്ങൾ പുറത്തുവിടുന്നത്..അതുകൊണ്ടുതന്നെ പുറത്തുവിടുന്ന ഓരോ വിശേഷങ്ങളും കാർത്തിയുടെ ആരാധകർ ആഘോഷമാക്കാറുമുണ്ട്.. ആരാധകർക്കെല്ലാം വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ ആറു വർഷങ്ങൾക്ക് ശേഷം താടിയെടുത്ത കാർത്തിയുടെ ചിത്രങ്ങൾ ഒരു സമയത്ത് വലിയ രീതിയിൽ തരംഗം ആയിരുന്നു. എന്തിനാണ് താടിയെടുത്തത്, താടിയുള്ളപ്പോൾ ആയിരുന്നു നിങ്ങളെ കാണുവാൻ കൂടുതൽ ഗ്ലാമർ എന്നൊക്കെ പറഞ്ഞ് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരുന്നത്..

കാർത്തി നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സർദാർ.. ചിത്രത്തിന്റെ ട്രെയിലർ വളരെ നല്ല രീതിയിൽ ഹിറ്റായിരുന്നു..ഒരു മാസ് ആക്ഷൻ എന്റർടൈനർ ആയിരുന്നു സർദാർ.. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കാർത്തി അവതരിപ്പിച്ചത്. വിവിധ കേസുകളും ആയി ബന്ധപ്പെട്ട് കാർത്തി നടത്തുന്ന വേഷപ്പകർച്ചകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് ഒരു അജ്ഞാതൻ ഹാക്ക് ചെയ്ത സംഭവമാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്.. തിങ്കളാഴ്ചയാണ് സംഭവം… ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിക്കുന്നത്.. കാർത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു ഗെയിം എന്ന് തോന്നിക്കുന്നതാണ് വീഡിയോ. ലൈവ് വീഡിയോ ആണ് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ആണ് ഇത്..ലൈവ് സ്ട്രീമിംഗ് ചെയ്തത് കാർത്തിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ ആയി എത്തിയത്.. പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അറിയിച്ച് കാർത്തി രംഗത്തെത്തുന്നത്.. പേജ് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കാർത്തി അറിയിച്ചു..

അതേസമയം കാർത്തിയുടെ സർദാർ എന്ന ചിത്രം തീയേറ്ററുകളിൽ വമ്പൻ പ്രേക്ഷക പിന്തുണയോടെയാണ് ഓടിക്കൊണ്ടിരിക്കുന്നത്..100 കോടിയിലേറെയാണ് സർദാർ ഈ മാസത്തോടെ കളക്ഷൻ നേടിയത്. ഈ മാസം 18ന് ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്യും..

Leave a Comment

Your email address will not be published. Required fields are marked *