നടൻ കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷിച്ചു ഭാര്യയും മകളും…. അമ്പത്തിമൂന്നാം പിറന്നാളിന്റെ ചിത്രങ്ങൾ പങ്കുവെയ്ച്ചു കൃഷ്ണകുമാർ

മലയാള സിനിമയിൽ വില്ലനായും നായകൻ ആയും തകർത്ത് അഭിനയിച്ച നടൻ ആണ് കൃഷ്ണകുമാർ. സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങിയ താരം കൂടിയാണ്. കാശ്‌മീരം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമയിൽ താരം അഭിനയിച്ചു.

വില്ലനായും നായകനായും ഓരേ സമയം അഭിനയിച്ചു തെളിയിച്ച താരം കൂടിയാണ് . അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെ നേടിയെടുക്കാനും സാധിച്ചു. സിനിമയിലും സീരിയലിലും ഒരു പോലെ അഭിനയിച്ച താരം ഇടക്ക് സീരിയൽ അഭിനയം നിർത്തിയിരുന്നു. എന്നാൽ സിനിമയിൽ സജീവമായി തന്നെ ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുഗ് സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഈയിടെ താരം വീണ്ടും സീരിയലിൽ എത്തിയിരുന്നു. ഏഷ്യാനെറ്റിൽ കൂടിയാണ് താരം വീണ്ടും എത്തിയത്.

താരം വിവാഹം കഴിച്ചത് സിന്ധു കൃഷ്ണയെ ആണ് ഇരുവരുടേതും പ്രണയ വിവാഹം ആയിരുന്നു. ഇവർക്ക് നാല് പെൺ മകൾ ആണ് ഉള്ളത്. അഹാന, ഇഷാനി, ദിയ, ഹൻസിക.. ഇതിൽ അഹാനയും ഇശാനിയും മലയാളത്തിലെ അറിയപ്പെടുന്ന ഒരു യുവ താരം ആണ്.സിനിമയിൽ എന്ന പോലെ തന്നെ എല്ലാവരും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കൃഷ്ണകുമാറിന്റെ അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷം.

ഭാര്യയും നാല് മകളുടെ കൂടെയും ആണ് പിറന്നാൾ ആഘോഷിച്ചത് . വീട്ടിൽ കേക്ക് മുറിച്ചു കൊണ്ടാണ് ഇത്തവണ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം കൃഷ്ണകുമാർ തനെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. ഇവരുടെ ഫാമിലിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഇടക്കിടെ കുടംബത്തിനെതിരെ ചില വിമർശങ്ങൾ ഉണ്ടാവാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *