സുരേഷ് ഗോപി എന്ന നടനിൽ കണ്ട മൂന്ന് സവിശേഷതകൾ പങ്കുവച്ച് നടൻ മോഹൻ ജോസ്….

സുരേഷ് ഗോപി എന്ന നടനിൽ കണ്ട മൂന്ന് സവിശേഷതകൾ പങ്കുവച്ച് നടൻ മോഹൻ ജോസ്……

 

എൺപതുകളിൽ അഭിനയം ആരംഭിച്ച് ഇന്നും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് മോഹൻ ജോസ്..മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് മോഹൻ ജോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു

അദ്ദേഹം ഒരു സിനിമാ കുടുംബത്തിൽ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതർ ആണ്, അദ്ദേഹത്തിന്റെ സഹോദരി 70 കളിലെ അറിയപ്പെടുന്ന പിന്നണി ഗായികയായ സെൽമ ജോർജ്ജ് ആണ്. ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിൽ ഒരാളായ കെ ജി ജോർജിനെയാണ് അവർ വിവാഹം കഴിച്ചത്.

.മുംബൈയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി ഉപേക്ഷിച്ച്,  ഭരതൻ സംവിധാനം ചെയ്ത ചാമരം എന്ന ചിത്രത്തിലൂടെ 1980-ൽ ആണ് മോഹൻ ജോസ് സിനിമാഭിനയം ആരംഭിക്കുന്നത്.തന്റെ കരിയറിൽ അദ്ദേഹം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

 

 

വാറ്റുകാരൻ കീരി വാസവൻ, രാജക്കാട് കണ്ണയ്യ, അമ്പത്തൂർ സിംഹം , കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ഇരകൾ എന്ന ചിത്രത്തിലെ ഉണ്ണുണ്ണിയായോ,തുടങ്ങി മോഹൻ ജോസ് അഭിനയിച്ച കഥാപാത്രങ്ങൾ മലയാളിക്ക് സുപരിചിതമാണ്. വില്ലനായും കൊമേഡിയനായും ചെറുതാണെങ്കിലും മോഹൻ ജോസ് അവതരിപ്പിച്ചിരുന്നത് മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങളെയാണ്.

യവനിക, ജസ്റ്റിസ് രാജ, ആദാമിന്റെ വാരിയെല്ല് തുടങ്ങി ആദ്യകാലത്തെ ചില സിനിമകളിൽ സജയ് എന്ന പേരിലാണ് അഭിനയിച്ചത്. തുടക്കകാലത്ത് കൂടുതലും വില്ലൻ വേഷങ്ങളിലാണ് മോഹൻ ജോസ് അഭിനയിച്ചിരുന്നത്. പിന്നീട് വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. മെയില്‍ കഥാപാത്രങ്ങളും കോമഡി റോളുകളും ചെയ്യാന്‍ ആരംഭിച്ചു.രാജാവിന്റെ മകൻ, ന്യൂഡൽഹി, ഏയ് ഓട്ടോ,ലേലം… തുടങ്ങി നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.മലയാള സിനിമയിലെ മിക്കവാറും എല്ലാ അഭിനേതാക്കളുടെയും സംവിധായകരുടെയും കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും മോഹൻ പാരമ്പര്യേതര വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്.

 

ഇപ്പോഴിതാ രാജാവിന്റെ മകൻ ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് മോഹൻ ജോസ് പറയുന്നു. സുരേഷ് ഗോപിയിൽ തന്നെ ആകർഷിച്ച് മൂന്ന് കാര്യങ്ങളെ കുറിച്ചും മോഹൻ ജോസ് വെളിപ്പെടുത്തുന്നു.

‘രാജാവിൻറെ മകൻറെ’ ചിത്രീകരണ സമയം. ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്ഗോപിയുമായി കലൂർ ‘കൽപ്പകാ ടൂറിസ്റ് കോംപ്ലക്സിൽ ഒരേ റൂമില്‍ ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, പതിറ്റാണ്ടുകള്‍ക്കു ശേഷവും ഓർമ്മയിൽ മായാതെ നില്ക്കുന്ന ഓർമ്മകളെ പറ്റി പറയുകയാണ് നടൻ..

എന്നെ ആകര്‍ഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്‌ക്കര്‍ഷതയായിരുന്നു. വൃത്തിയും ആകര്‍ഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാല്‍ മൂന്നുനേരവും വിസ്തരിച്ചുള്ള സ്നാനം,ശബ്ദമുയര്‍ത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാല്‍ പ്രശോഭിതന്‍. അന്നേ ആര്‍ദ്രഹൃദയനും ധനവ്യയത്തില്‍ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങള്‍ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്‌ക്കരം എന്നുതന്നെ പറയാം!

Leave a Comment

Your email address will not be published. Required fields are marked *