നടൻ മുകേഷ് ദിലീപിനെ 60 പ്രാവശ്യം ഫോണിൽ വിളിച്ചു.. സംഭവത്തെക്കുറിച്ച് രസകരമായി മറുപടി നൽകി മുകേഷ്..

നടൻ മുകേഷ് ദിലീപിനെ 60 പ്രാവശ്യം ഫോണിൽ വിളിച്ചു.. സംഭവത്തെക്കുറിച്ച് രസകരമായി മറുപടി നൽകി മുകേഷ്..

 

മലയാളികളുടെ ഇഷ്ട നടനാണ് മുകേഷ്. തന്റെ സിനിമ ജീവിതം ആരംഭിച്ചപ്പോൾ മുതൽ ചലച്ചിത്ര പ്രേക്ഷകരെ തന്റെ ആരാധകർ ആക്കി മാറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1982 ൽ റിലീസ് ചെയ്ത ബലൂൺ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആ വർഷം തന്നെ ഇറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു റോൾ താരം ചെയ്തു.മുകേഷ് നായകനായി 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തിനെ മലയാളത്തിലെ മുൻനിര നായകനായി മാറ്റി.

ഇൻ ഹരിഹർ നഗർ, കൗതുക വാർത്തകൾ, തൂവൽസ്പർശം, ഗോഡ് ഫാദർ…എന്നിങ്ങനെ ധാരാളം ഹിറ്റ് സിനിമകൾ മുകേഷിന്റെതായി ഇറങ്ങി.

ഇപ്പോൾ ഇതാ തന്നെ ഏറ്റവും വേദനിപ്പിച്ച വാര്‍ത്തയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ മുകേഷ്. ദിലീപിന്റെ കേസ് കത്തി നില്‍ക്കുന്ന സമയത്ത് ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചാണ് മുകേഷ് പറഞ്ഞത്. സംഭവം നടന്ന ദിവസം മുകേഷ് എംഎല്‍എ അറുപത് പ്രാവശ്യം ദിലീപിനെ ഫോണില്‍ വിളിച്ചുവെന്നതായിരുന്നു അതിന്റെ തലക്കെട്ട്. വാര്‍ത്തയെക്കുറിച്ച് മുകേഷ് പറയുന്നതിങ്ങനെ.അറുപത് പ്രാവിശ്യമൊക്കെ ഒരാളെ എങ്ങനെ വിളിക്കാന്‍ പറ്റും. ഫോണ്‍ വിളിച്ചിട്ട് ഹലോ പറഞ്ഞ് കട്ട് ചെയ്യണം. അതില്‍ കൂടുതല്‍ എന്ത് സംസാരിക്കാനാണ് ഈ അറുപത് തവണയും. ഇത് വാങ്ങിയ ആളുകള്‍ അതൊക്കെ നോക്കിയിട്ടുണ്ടാവുമോ? അത്രയെങ്കിലും ചിന്തിച്ചൂടേ.. ഉടനെ തന്നെ ബൈ ഇലക്ഷന്‍ വരാന്‍ പോവുകയാണ്. ഇതോടെ മുകേഷിന് പണിയായി എന്നൊക്കെയായിരുന്നു വാര്‍ത്ത കണ്ട ആളുകള്‍ പറഞ്ഞത്.

 

കുറേ നാളിന് ശേഷം ഇക്കാര്യം ഒരു സുഹൃത്തുമായി സംസാരിച്ചു. ഈ പത്രത്തിന്റെ എഡിറ്റര്‍ അയാളുടെ സുഹൃത്താണ്. എങ്കില്‍ അയാളെ ഒന്ന് വിളിക്കാന്‍ പറഞ്ഞു.എന്ത് സോഴ്സ് വെച്ചിട്ടാണ് ഇത് ചെയ്തത്. എങ്ങനെയാണ് ഒരാള്‍ക്ക് അറുപത് പ്രാവിശ്യം വിളിക്കാന്‍ സാധിക്കുക എന്ന് ആ എഡിറ്ററോട് ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ സ്പീക്കര്‍ ഫോണില്‍ ഇട്ടിട്ട് അദ്ദേഹവുമായി സംസാരിച്ചു. മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി.‘എന്റെ മകന്റെ കല്യാണത്തിന് ഞാന്‍ മുകേഷിനെ വിളിച്ചിരുന്നു. പുള്ളി കല്യാണത്തിന് വന്നു. പക്ഷേ എറണാകുളത്ത് എന്തോ പരിപാടി ഉള്ളത് കൊണ്ട് എല്ലാവരെയും കണ്ടതിന് ശേഷം മടങ്ങും. ഭക്ഷണം കഴിക്കാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞുവെന്ന്. അതെനിക്ക് ഫീല്‍ ചെയ്തു. അന്ന് മുതല്‍ ഇവനിട്ട് ഒരു പണി കൊടുക്കണമെന്ന് കരുതി ഞാന്‍ നോക്കിയിരിക്കുകയാണ്’, എന്നുമാണ് അദ്ദേഹം പറഞ്ഞത് എന്ന് ചിരിച്ച് കൊണ്ട് താരം പറഞ്ഞു.ഇപ്പോൾ ചിരി ഉണ്ടെങ്കിലും ശെരിക്കും പറഞ്ഞാൽ വളരെ ദേഷ്യമാണ് തോന്നിയത് എന്നും താരം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *