ഉയർച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാൻ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്ന ആൾ രൂപമാണ് അമ്മ എന്ന് നടൻ മുരളി ഗോപി
നടൻ, തിരക്കഥാകൃത്ത്, ഗായകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രശസ്തനായ മുരളി ഗോപി, മലയാളസിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അദ്ദേഹം ഇപ്പോൾ അമ്മയെ കുറിച്ചെഴുതിയ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ”
ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെതന്നെ.ഉയർച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാൻ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്. സമചിത്തതയുടെ ആൾരൂപമായി ജീവിച്ചു കാണിച്ചതിന്. ഉൾസൗഖ്യത്തിന്റെ പൊരുൾ കാട്ടിയതിന്. ഉണ്മയോടെ വാണതിന്.
ഉൾക്കരുത്തായതിന്. എന്നും.
അമ്മ” എന്നാണ് അദ്ദേഹം പഴയകാല ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.
രസികൻ എന്ന സിനിമയ്ക്ക് തിരക്കഥ വായിട്ടാണ് മുരളി ഗോപി സിനിമയിൽ അരങ്ങേറുന്നത്.ആ ചിത്രത്തിൽ വില്ലനായും മുരളി അഭിനയിച്ചു. കുറച്ചു കാലങ്ങൾക്ക് ശേഷം സിനിമ വിട്ട അദ്ദേഹം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലെസി ഒരുക്കിയ ഭ്രമരം എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തെത്തി. മോഹൻലാൽ ആയിരുന്നു നായകൻ.
പിന്നീട് മുരളിഗോപിയുടെ രചനയിൽ പുറത്തുവന്ന “ഈ അടുത്ത കാലത്ത്” “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്“ എന്നി ചിത്രങ്ങൾ അക്കാലത്തെ വളരെ ശ്രദ്ധനേടിയ രചനകൾ ആയിരുന്നു.
സിനിമയും കഥകളും വേഗത്തിൽ മാറ്റത്തിന്റെ കാറ്റിനൊപ്പം നീങ്ങുമ്പോൾ അതിന്റെ അമരത്തു തന്നെയാണു മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ സ്ഥാനം. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി. ലൂസിഫർ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് മുരളി ഗോപിയുടെ തുലികയിലൂടെ ജീവൻവച്ചു. കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് തന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളാണ് അദ്ദേഹം.
പത്തൊമ്പതാമത്തെ വയസ്സില്‍ “ആയുര്‍രേഘ” എന്ന ചെറുകഥയാണു മുരളിയുടെ പ്രസിദ്ധീകരിച്ച ആദ്യ രചന. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിയിലും കലാകൌമുദിയിലും ചെറുകഥകൾ ചെറുപ്പം മുതൽ എഴുതിയിരുന്നു. അവയിൽ പലതും സമാഹാരങ്ങൾ ആയിട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.2021 ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘തീർപ്പ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമ്മാതാവിന്റെ വേഷം കൂടി അണിഞ്ഞു.
അതേ സമയം മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന എമ്പൂരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകർ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷമാണ് ആരംഭിക്കുക. തിരക്കഥ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.