കുറച്ചു നാൾ സിനിമയില്‍ കാണാതിരുന്നതിനെ കുറിച്ച്‌ സംസാരിക്കുകയാണ് നടൻ നരേൻ……

കുറച്ചു നാൾ സിനിമയില്‍ കാണാതിരുന്നതിനെ കുറിച്ച്‌ സംസാരിക്കുകയാണ് നടൻ നരേൻ……

 

നരേൻ എന്ന തമിഴ് നടനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഒരുപിടി മലയാള ചിത്രത്തിൽ മലയാളികൾക്ക് ഓർത്തെടുക്കാൻ കഴിയുന്ന നല്ല കഥാപാത്രങ്ങൾ നരേൻ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസ്മേറ്റ്സിലെ മുരളിയെയും, ഒരേ കടലിലെ ജയകുമാറിനെയും മലയാളികൾ മറക്കാൻ ഇടയില്ല. തമിഴ് ചിത്രങ്ങളിലേക്കാൾ കൂടുതൽ മലയാളത്തിലാണ് നരേൻ തന്റെ കഴിവ് തെളിയിച്ചത്.മലയാളത്തിൽ നിറയെ അവസരങ്ങൾ ഉണ്ടായിട്ടും നരേൻ മലയാളത്തിൽ അഭിനയിക്കുന്നില്ലെന്നാണ് കേൾക്കുന്നത്.ക്ലാസ്റ്റമേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ നരേൻ സംവിധയകൻ രാജീവ് മേനോന്റെ സഹായിയായാണ് സിനിമയിൽ ചുവടുറപ്പിച്ചത്. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന സിനിമയിലൂടെയാണ് നരേൻ അഭ്രപാളിയിൽ എത്തുന്നത്.

വളരെ ശ്രദ്ധേയമായ വേഷം മാത്രം തിരഞ്ഞെടുക്കുന്ന നരേൻ 30-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു.തുടർന്ന് നരേന്റെ അഭിനയ പ്രതിഭ തമിഴകത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാൽജോസ് ചിത്രമായ ക്ലാസ്മേറ്റ്സിലെ മുരളി നരേൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതിനേടിയിരുന്നു. ഫോർ ദ പീപ്പിൾ,, ക്ലാസ്മേറ്റ്സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിൻഹുഡ്, അയാളും ഞാനും തമ്മിൽ, ത്രീ ഡോട്ട്സ്, കവി ഉദ്ദേശിച്ചത്, ഒടിയന എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് നരേൻ.

നായകനായും സഹനായകനായും നിരവധി ചിത്രങ്ങളിൽ നരേൻ അഭിനയിച്ചു. കാർത്തി നായകനായി ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൈതിയിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സിനിമകളിലെന്ന പോലെ കമൽഹാസൻ ചിത്രം വിക്രത്തിലാണ് ഏറ്റവും ഒടുവിൽ നരേൻ അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും നരേൻ സജീവമാണ് ഇപ്പോഴിതാ പുതിയ ചിത്രമായ അദൃശ്യ സിനിമയുടെ പ്രെമേഷൺ ഭാഗമായി പറഞ്ഞ അഭിമുഖമാണ് ശ്രദ്ധ നേടുന്നത് കുറച്ചു നാൾ താരം സിനിമയില്‍ കാണാതിരുന്നതിനെ കുറിച്ച്‌ സംസാരിക്കുകയാണ് നടൻ നരേൻ.

സാധാരണഗതിയില്‍ ഒരിടത്ത് മാര്‍ക്കറ്റ് ഉണ്ടായശേഷമാണ് മറ്റു ഭാഷകളിലേക്ക് പോകുക. എന്നാല്‍, ഒരേസമയം മലയാള സിനിമയിലും തമിഴിലും അഭിനയിച്ചത് ചില തിരിച്ചടികള്‍ ഉണ്ടാക്കി. ക്ലാസ്‌മേറ്റ്‌സ് വലിയ വിജയമായി. ശേഷമുള്ള സമയത്ത് ഞാന്‍ കേരളത്തില്‍ ഉണ്ടായില്ല. തമിഴ് സിനിമ ചെയ്യുകയായിരുന്നു. ഇവിടെയുള്ളവര്‍ വിചാരിച്ചു, ഞാന്‍ മലയാളം സിനിമ ചെയ്യുന്നില്ലെന്നും തമിഴാണ് താല്‍പ്പര്യമെന്നും. അങ്ങനെയും അവസരങ്ങള്‍ നഷ്ടമായി. തമിഴില്‍ ഒറ്റയാന്‍ പട്ടാളം പോലെയാണ് സിനിമകള്‍ ചെയ്തത്. അവിടെയും തിരിച്ചടികളുണ്ടായി. സിനിമകള്‍ ഇറങ്ങുന്നതിലടക്കം പോരായ്മകളുണ്ടായി.

 

സംവിധായകരും അഭിനേതാക്കളുമൊക്കെയായി 2010നു ശേഷം മലയാള സിനിമയില്‍ പുതിയ തലമുറ വന്നു. അവര്‍ ഒരു ടീമായി സിനിമകള്‍ ചെയ്യാനും തുടങ്ങി. എനിക്ക് അവര്‍ക്കൊപ്പം സിനിമ ചെയ്യാനും അവസരം കിട്ടിയില്ല. ന്യൂജനറേഷന്‍ ടീമുകളുടെ ഭാഗമായി ഒന്നിനും ഞാനില്ല. നല്ല സിനിമകള്‍ കിട്ടാതെയിരുന്നതും മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതിനു കാരണമാണ്. പുതിയ ടീമിനൊപ്പം സിനിമ ചെയ്യണം. അതിന്റെ തുടക്കംകൂടിയാണ് അദൃശ്യം. ജോജു, ഷറഫുദീന്‍ എന്നിവര്‍ക്കൊപ്പം ആദ്യമായി ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. ജൂഡ് ആന്റണിയുടെ 2018ല്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. തുടര്‍ന്നും മലയാളത്തില്‍ സജീവമാകണമെന്നു തന്നെയാണ് ആഗ്രഹമെന്നും നടന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *