പ്രേതാനുഭവം പങ്കുവച്ച് നടൻ ഷാജോണ്‍……

ഒരാഴ്ച ഞാന്‍ ശരിക്കും പേടിച്ചു,മുഴുവന്‍ ഇരുട്ടാണ്. സിനിമയിലെ പോലെ കര്‍ട്ടനൊക്കെ ആടുകയായിരുന്നു.പ്രേതാനുഭവം പങ്കുവച്ച് നടൻ ഷാജോണ്‍……

 

ഹാസ്യ കഥാപാത്രമായും

വില്ലനായുമെല്ലാം വെള്ളിത്തിരയിൽ അഭിനയ വസന്തം തീർത്ത മലയാളികളുടെ പ്രിയ താരം കലഭവൻ ഷാജോൺ.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഷാജോണിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമ സംവിധാന രംഗത്തും എത്തിയിരുന്നു.

 

 

ഇപ്പോഴിതാ തനിക്കുണ്ടായൊരു പ്രേതാനുഭവം പങ്കുവെക്കുകയാണ് ഷാജോണ്‍. പ്രേതം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യനോളം പഴക്കമുള്ളതാണ്. ശാസ്ത്രം ഇല്ലെന്ന് പറഞ്ഞാലും പ്രേതക്കഥകള്‍ക്ക് കേള്‍വിക്കാരുണ്ട്. ഹൊറര്‍ സിനിമകള്‍ക്കുള്ള ജനപ്രീതി തന്നെ ഇതിന്റെ തെളിവാണ്. കഴിഞ്ഞ ദിവസം ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ തന്റെ ഹൊ ഹർ അനുഭവം പങ്കുവെക്കുന്നത്.

ബാലചന്ദ്ര മേനോന്‍ സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുബോഴായിരുന്നു സംഭവം. തിരുവനന്തപുരം പൂവാറിലെ ഒരു റിസോര്‍ട്ടിലായിരുന്നു താമസം. വൈകിട്ട് നാല്-അഞ്ച് മണിയോടെയാണ് റിസോര്‍ട്ടിലെത്തുന്നത്. അവിടേക്ക് കയറിയപ്പോൾ തന്നെ നെഗറ്റീവ് വൈമ്പും, അതുപോലെ തന്നെ, അദ്യശ്യ ശക്തിയും തോന്നുമായിരുന്നുവെന്നാണ് ഷാജോണ്‍ പറയുന്നത്.താന്‍ താമസിച്ചിരുന്ന കോട്ടേജിന് തൊട്ടടുത്ത കോട്ടേജിലായിരുന്നു കൊച്ചു പ്രേമന്‍ ചേട്ടനും താമസിച്ചിരുന്നത്. അതേസമയം അദ്ദേഹം രാത്രി വീട്ടില്‍ പോകുമെന്ന് പറഞ്ഞിരുന്നു. ചുമർചിത്രകഥയിലെയും. രാജാ രവി വര്‍മയുടേതടക്കം നിരവധി പെയിന്റിംഗുകളൊക്കെ വച്ചിട്ടുള്ളതായിരുന്നു റിസോര്‍ട്ട്. പോയ ആ ദിവസം ആ റിസോർട്ട് മുഴവൻ ചുറ്റി നടന്നു കണ്ടിരിന്നു. പിന്നാലെ കിടക്കാന്‍ പോയെന്നും ഷാജോണ്‍ പറയുന്നു.

 

മുറിയുടെ വാതില്‍ ഗ്ലാസ് കൊണ്ടുള്ളതായിരുന്നുവെന്നും ആരെങ്കിലും പുറത്ത് വന്നാല്‍ കാണാമായിരുന്നു. ചെറിയൊരു കര്‍ട്ടന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. രാത്രി ഉറക്കത്തില്‍ തൊട്ടടുത്ത് തന്റെ ഭാര്യ കിടക്കുന്നതായി തോന്നുകയായിരുന്നു ഷാജോണിന്. താന്‍ തന്റെ ഭാര്യയെ ചേര്‍ത്തു പിടിച്ച്‌ കിടക്കുകയാണ് തോന്നിയത്. പക്ഷേ എൻ്റെ അടുത്ത് ആരോ കിടന്നിരുന്നു എന്ന് എനിക്ക് കൃത്യമായിട്ട് അറിയാന്‍ സാധിച്ചിരുന്നു.

കുറച്ച്‌ കഴിഞ്ഞതും കിടന്നയാള്‍ തന്നെ തിരിഞ്ഞു നോക്കി. നല്ല വെളുത്തൊരു സ്ത്രീയായിരുന്നു. തന്റെ മുഖത്ത് നോക്കി, ഭാര്യയാണെന്ന് ഓര്‍ത്തല്ലേയെന്ന് ചോദിച്ചു. അത് കേട്ടതും താന്‍ ഞെട്ടിഎഴുന്നേറ്റു. പിന്നെ അവരെ കാണാതായി. |ഞാന്‍ കൃത്യമായി കണ്ടതാണ്.അത് ഞാൻ ഒരിക്കലും മറക്കില്ല അത് സത്യമാണ്. പുറത്തോട്ട് നോക്കുമ്പോൾ ലൈറ്റ് മാത്രമുണ്ട്. മുഴുവന്‍ ഇരുട്ടാണ്. സിനിമയിലെ പോലെ കര്‍ട്ടനൊക്കെ അനങ്ങുന്നുണ്ടായിരുന്നു. മഴയും കാറ്റും തന്നെ ആയിരുന്നു.മേല്‍ക്കൂരയ്ക്ക് മുകളില്‍ കൂടി എന്തൊക്കയോ കിടന്ന് ഓടുന്ന ശബ്ദം കേട്ടിരുന്നു. അവിടെ താമസിച്ചപ്പോഴെല്ലാം താന്‍ രാത്രി 1.10 കൃത്യം ഉണരുമായിരുന്നു

അടുത്ത മുറിയിലുള്ള കൊച്ചു പ്രേമന്‍ ചേട്ടന്റെ അടുത്തേക്ക് പോയാലോ എന്ന് ചിന്തിച്ചു. പക്ഷെ അദ്ദേഹം വീട്ടില്‍ പോയാലോ എന്നു കരുതി അവിടെ തന്നെ ഇരുന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു പിറ്റേ ദിവസം താന്‍ ആ റൂം ഉപേക്ഷിച്ചെന്നും വേറെ റൂമെടുത്തുവെന്നും താരം പറയുന്നു.

ഒരാഴ്ച ശരിക്കും പേടിച്ചു. അവിടെ അല്ലാതെ ജീവിതത്തില്‍ ഒരിക്കലും എവിടേയും പേടി തോന്നിയിട്ടില്ല. ഒറ്റയ്ക്ക് നടക്കുന്നതിനും രാത്രി സഞ്ചരിക്കുന്നതിനും എനിക്ക് പേടിയില്ല എന്ന് താരം പറഞ്ഞു.

ജോ ആന്റ് ജോയാണ് ഷാജോണ്‍ അഭിനയിച്ച്‌ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ഇനി ഉത്തരം ആണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

Leave a Comment

Your email address will not be published.