അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും നടൻ ടിനി ടോം…

അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും നടൻ ടിനി ടോം…

 

സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

എംടിയെ പോലുള്ളവരുടെ സ്‌ക്രിപ്റ്റുകള്‍ നമുക്ക് കിട്ടുന്നതും അതില്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്നതുമൊക്കെ വലിയ കാര്യമാണ്. ചെറിയ പടങ്ങള്‍ കുറേ ചെയ്തതല്ലെ വലിയ പടങ്ങള്‍ ചെയ്യാം. പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരുകയെന്നത് വലിയ കാര്യമാണെന്നും ടിനി ടോം പറയുന്നു.

ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ച് മനസ് തുറക്കുകയാണ് ടിനി ടോം. കൗമുദി മൂവിസിന്റെ ഒരു ടിനി കഥ എന്ന പരിപാടിയിലാണ് ടിനിം ടോം മനസ് തുറന്നത്. അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമൊക്കെ ടിനി ടോം മനസ് തുറക്കുന്നുണ്ട്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്റെ പിതാവ് തന്നെയാണ്. ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ ഹീറോയായിരുന്നു. പക്ഷെ ഞങ്ങള്‍ തമ്മില്‍ എപ്പോഴും ഈഗോയായിരുന്നു. മദ്യാപാനിയായ അച്ഛന്റെ മദ്യാപനം നിര്‍ത്തണം എന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു. ആ അനുഭവമാണ് സ്പിരിറ്റില്‍ ലാലേട്ടനോട് കുടി നിര്‍ത്താന്‍ പറയുന്നത്. അത് കണ്ട് പലരും വിളിച്ച് നല്ല ഫീലില്‍ പറഞ്ഞുവെന്ന് പറഞ്ഞിട്ടുണ്ട്. ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ പിതാവിന് കൊടുത്ത ഉപദേശങ്ങള്‍ മനസില്‍ ആവാഹിച്ചാണ് അത് പറഞ്ഞത്.

പിതാവിന്റെ നഷ്ടം എന്നത് വലിയ നഷ്ടമാണ്. പല രാത്രികളിലും ഞാന്‍ ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്. കാലെത്തെഴുന്നേറ്റിട്ട് എന്തെങ്കിലും കാര്യം ഷെയര്‍ ചെയ്യണമെന്ന് തോന്നുമ്പോള്‍ ആളില്ലെന്നത് ഇപ്പോഴാണ് വിഷമമാകുന്നത്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. പിതാവ് നഷ്ടപ്പെട്ടപ്പോഴാണ് എനിക്കേറ്റവും അനാഥത്വം അനുഭവിച്ചത്. പിതാവ് കാത്തിരിക്കുന്നത് പോലെ എന്നെ ആരും കാത്തിരുന്നിട്ടില്ല. ഭാര്യയും കുഞ്ഞുമുണ്ടെങ്കിലും. എന്റെ പിതാവ് രാത്രി ഉറക്കമൊഴിച്ചിരുന്ന് എന്നേയും കാത്തിരുന്നിട്ടുണ്ട്.രാത്രികാലങ്ങളില്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ അദ്ദേഹം ഉറങ്ങാതിരിക്കുമായിരുന്നു. എന്റെ ഓര്‍മ്മയില്‍ അദ്ദേഹം എന്നെ ഉമ്മ വച്ചിട്ടില്ല. തിരിച്ച് ഞാനും ഉമ്മ കൊടുത്തിട്ടില്ല. ഒരു തിലകന്‍ ചേട്ടനായിരുന്നു എന്റെ അപ്പന്‍. വളരെ കാര്‍ക്കശ്യക്കാരനായിരുന്നു. ഞാന്‍ പഠിക്കണം, എല്‍എല്‍ബി എടുക്കണം എന്ന് പറഞ്ഞ് എന്നെ ബാംഗ്ലൂര്‍ കൊണ്ട് ചേര്‍ത്തിരുന്നു. എന്നാല്‍ ഫൈനല്‍ ഇയര്‍ ആയപ്പോഴേക്കും എന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞ് പോരുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *