മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ.

മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ.

 

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറത്തിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്…ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുളള കുറിപ്പുകൾ നിറയുകയാണ്.

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ടുവയസുകാരിയായ കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണിയുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണംഎന്തായാലും ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കുന്ന ചിത്രം ഇപ്പോൾ തകർത്തു മേന്നേറുകയാണ് ഇപ്പോഴിതാ ഈ സിനിമ കണ്ടതിനു ശേഷം. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സാമൂഹിക മാധ്യമം വഴിയാണ് ചിത്രം കണ്ടതിനുശേഷം സുരേന്ദ്രൻ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. ചിത്രം തിയേറ്ററുകളിൽ എത്തി മൂന്നാഴ്ചകൾ കഴിയുമ്പോൾ ചിത്രം 40 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയാണെന്നാണ് സൂചന. കുടുംബപ്രേക്ഷകരെല്ലാം ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

 

മാളികപ്പുറം ഗംഭീര പ്രതികരണം നേടി പ്രദർശനം തുടങ്ങുമ്പോൾ സിനിമ തനിക്ക് ലഭിച്ചത് ഭാഗ്യമാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. അയ്യപ്പനായി തന്റെ മുഖമാവും ഇനി ഒരു തലമുറ കാണുകയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്…’മാളികപ്പുറം ആണ് റീസെന്റലി മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമ. ആ പടത്തിൽ എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്‌ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു,’..’ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു അവസരം കിട്ടിയപ്പോൾ എനിക്ക് അഭിമാനം തോന്നി. അതുകൊണ്ട് തന്നെ ആ കഥാപാത്രം എന്റെ ഹൃദയത്തോടെ ചേർന്ന് നിൽക്കുന്നതാണ്,’

‘മാളികപ്പുറം ഞാൻ വളരെ സന്തോഷത്തോടെ ചെയ്ത സിനിമയാണ്. ദൈവമൊക്കെ ആയി എത്ര സിനിമ ചെയ്യാൻ പറ്റുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മാളികപ്പുറം എനിക്ക് പ്രധാനപ്പെട്ട സിനിമയാണ്,’.. ഉണ്ണി മുകുന്ദൻ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *