തന്റെ ആരാധകർക്ക് പുതുവത്സര സമ്മാനം നൽകാൻ ഒരുങ്ങി നടൻ വിജയ് ദേവരക്കൊണ്ട

തന്റെ ആരാധകർക്ക് പുതുവത്സര സമ്മാനം നൽകാൻ ഒരുങ്ങി നടൻ വിജയ് ദേവരക്കൊണ്ട

 

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായകനടനാണ് വിജയ് ദേവരക്കൊണ്ട.. തന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രൊമോഷൻ തിരക്കിലാണ് താരം ഇപ്പോൾ . 2017ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ അർജുൻ റെഡി എന്ന സിനിമയാണ് വിജയ് തേവരക്കൊണ്ടയെ ഏറ്റവും പ്രശസ്തനാക്കിയത്. എന്നാൽ അർജുൻ എന്ന ചിത്രത്തിലെ കഥാപാത്രം അങ്ങേയറ്റം ടോക്സിക് ആണെന്ന് പല പ്രമുഖരും പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്..എന്നാൽ മുഖത്ത് നോക്കി ഇങ്ങനെയൊരു വിമർശനം പറയുമ്പോൾ പോലും അതിനെ എതിർക്കുകയാണ് വിജയ് ചെയ്തിട്ടുള്ളത്.. കഴിഞ്ഞദിവസം കോഫി വിത്ത് കരൺ ഷോയിൽ അനന്യ പാണ്ടെയും ഒത്തുള്ള ചാറ്റിന് ഇടയിൽ ഈ ചിത്രത്തെ വിമർശിച്ചിരുന്നു എന്നാൽ അതൊന്നും മനസ്സിലാക്കാതെ വിജയ് ആ ചിത്രത്തെയും അതിലെ ടോക്സിക് ക്യാരക്ടറിനെയും സപ്പോർട്ട് ചെയ്യുകയാണ് ചെയ്തിരുന്നത്..

ലൈഗർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മലയാളത്തിലെ സൂപ്പർസ്റ്റാറുകളെ കുറിച്ച് താരം പുകഴ്ത്തി സംസാരിക്കുകയുണ്ടായി..

ഇപ്പോൾ തന്റെ ആരാധകർക്ക് പുതുവത്സര സമ്മാനം നൽകുവാൻ ഒരുങ്ങുകയാണ് താരം. തന്റെ 100 ആരാധകർക്ക് ആണ് താരം ഈ സമ്മാനം നൽകാൻ ഒരുങ്ങുന്നത്. ഒരു വീഡിയോ രൂപത്തിലാണ് താരം ഈ വാർത്ത ഇൻസ്റ്റാഗ്രാം വഴി അറിയിച്ചിരിക്കുന്നത്. വിവരങ്ങൾ എല്ലാം ഇതിൻറെ അടിക്കുറിപ്പ് ആയി നൽകിയിട്ടുണ്ട്.100 പേരെ മണാലിയിലേക്ക് അയയ്ക്കുവാൻ ആണ് താരം പദ്ധതിയിടുന്നത്. ഇതിൻറെ സർവ്വ ചിലവും താരം തന്നെ വഹിക്കുകയും ചെയ്യും.

ഒരുപക്ഷേ ആദ്യമായിട്ട് ആയിരിക്കും തന്റെ ആരാധകർക്ക് വേണ്ടി ഒരു താരം ഇത്രയും വലിയ ഒരു പാക്കേജ് സമ്മാനമായി നൽകുന്നത്. ഒരുപക്ഷേ സാധാരണക്കാരുടെ ഇടയിൽ നിന്നും വളർന്നുവന്ന ഒരു സൂപ്പർതാരം ആയതുകൊണ്ട് ആയിരിക്കണം ഇദ്ദേഹത്തിന് സാധാരണക്കാരോട് ഇത്രയും സ്നേഹം എന്നാണ് ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *