പൊന്നിയിൻ സെൽവൻ്റ പ്രമോഷൻ വേദിയിൽ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ….

പൊന്നിയിൻ സെൽവൻ്റ പ്രമോഷൻ വേദിയിൽ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ….

 

മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30 ന് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം റിലീസിന് പ്രമോഷനുകൾ ആരംഭിച്ചു.

ഇന്ത്യൻ സിനിമയിലെ പല ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാണ്. ഐശ്വര്യ റായ്, വിക്രം, ജയറാം മുതൽ കീര്‍ത്തി സുരേഷ്, വിക്രം പ്രഭു വരെയുള്ള വിവിധ തലമുറയാണ് ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നത്

പല താരങ്ങൾ ഇപ്പോൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ, ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ കാർത്തി. ‘ചോളന്മാരുടെ യാത്രക്ക് തുടക്കമാകുന്നു’ എന്നുപറഞ്ഞുകൊണ്ടാണ് കാർത്തി ചിത്രങ്ങൾ പങ്കുവെച്ചരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ.

 

അതോടപ്പം തന്നെ ചിത്രത്തിൽ ജയറാമിന്റെ അഭിനയത്തെക്കുറിച്ച് പറയുന്നുണ്ട് നടൻ കാർത്തി.നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

ആഴ്വാർകടിയൻ നമ്പിയെന്ന വിദൂഷകന്‍റെ വേഷത്തിൽ വളരെ ഞെട്ടിപ്പിക്കുന്ന കഥാപാത്രവുമായാണ് ചിത്രത്തിൽ ജയറാം

വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു എന്നാണ് കാർത്തി പറയുന്നത്.

കഥാപാത്രത്തിനായി അദ്ദേഹം എടുത്ത കഠിനാദ്ധ്വാനം ,സമർപ്പണ ബോധം എല്ലാം ഒരു പാഠം തന്നെയാണ് ,കാരണം, ദിവസവും തല മുണ്ഡനം ചെയ്യണം. മാത്രമല്ല, നോവലിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു കുള്ളനാണ്. അതുകോണ്ടുതന്നെ കാല് മടക്കിവച്ചാണ് നിൽക്കണം ,ഒപ്പം കാൽ അങ്ങനെതന്നെ വെച്ച് ഓടുകയും കുതിര സവാരി ചെയ്യുകയും വേണം.

ജയറാം സാറിന്റെയൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. ജയറാം സാർ കഥാപാത്രത്തിന് വേണ്ടി തയാറാകുന്നത് സിനിമയിലെ ഒരോ വ്യക്തികൾക്കും അത്ഭുതവും പ്രചോദനമുണ്ടാക്കുന്നതായിരുന്നു.

തിരുവനന്തപുരത്ത് വച്ചു നടന്ന പൊന്നിയിൻ സെൽവന്റെ കേരള ലോഞ്ചിലാണ് കാർത്തി ജയറാമിനെ കുറിച്ച് മനസ് തുറന്നത്.

സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും എനിക്ക് എല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ട് നിൽക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു. പിന്നിട് ജയറാം സാറിനു മാത്രം ഭക്ഷണവും എന്ന് കാർത്തി പറഞ്ഞു.

അമിതാഭ് ബച്ചൻ സിനിമയിൽ സുന്ദര ചോഴരുടെ വേഷം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പിന്നീട് പ്രകാശ് രാജിലേക്ക് എത്തുകയായിരുന്നു.

പ്രമോഷൻ വേദിയിൽ വച്ച് രണ്ട് മലയാളി താരങ്ങളോട് നന്ദി പറഞ്ഞു മണി രത്നം . അത് മറ്റാരുമായിരുന്നില്ല മമ്മൂട്ടി പൃഥ്വിരാജ് ആയിരുന്നു. ഈ രണ്ടുപേരും ഈ സിനിമയ്ക്ക് വേണ്ടി ശബ്ദം പകർന്നിട്ടുണ്ട് . പൃഥ്വിരാജ് ട്രെയിലറിന് വേണ്ടിയും മമ്മൂട്ടി സിനിമയ്ക്ക് വേണ്ടിയും ആണ് ശബ്ദം കൊടുത്തത്.

 

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ .തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമിച്ച രാജ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമന്‍റെ കഥയാണ് പൊന്നിയൻ സെൽവന്‍റെ ഇതിവൃത്തം.

Leave a Comment

Your email address will not be published.