2022ലെ ഫ്ലോപ്പ് അഭിനയം കാഴ്ച വെച്ച നടൻമാർ..
സിനിമകൾ ഇഷ്ടപെടാത്തവരായി ആരും ഇല്ല. നല്ല സിനിമകൾ കാണാൻ ചലച്ചിത്ര പ്രേക്ഷകർ എന്നും ഇഷ്ടപ്പെടാറുണ്ട്.നല്ല സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് 2022 എന്ന വർഷം എങ്ങനെ ആയിരുന്നു എന്ന്. നമ്മുക്ക് നോക്കാം.2022 എന്ന വർഷത്തിൽ ഒരുപാട് മികച്ച ചലച്ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൂടി അതിലുപരി വലിയ പരാജയങ്ങൾ സ്വീകരിച്ച ചിത്രങ്ങളും നടന്മാരും, നടിമാരും ഉണ്ടായിരുന്നു. തോൽവി എന്നു പറഞ്ഞാൽ അത്രയും വലിയ തോൽവികൾ സ്വീകരിച്ച സിനിമകൾ ആയിരുന്നു കൂടുതലും.
സിനിമ പ്രേക്ഷകർക്ക് അത് വളരെ വലിയ വിഷമം ആണ് ഉണ്ടാക്കിയത്.തോൽവികൾ സ്വീകരിച്ച നടന്മാർ അങ്ങ് ബോളിവുഡ് മുതൽ കോളിവുഡ് വരെയുണ്ട് അക്ഷയ് കുമാർ,ചിരഞ്ജീവി, പൂജാ ഹെക്ടെ, മോഹൻലാൽ,മഞ്ജു വാര്യർ,റൺവീർ സിംഗ്, തുടങ്ങിയവർ ഈ കൂട്ടത്തിൽ മുൻനിരയിലാണ്. ബോളിവുഡിൽ 2022 എന്ന വർഷം മറ്റു വർഷങ്ങളെ അപേക്ഷിച്ച് മോശമായ ഒരു വർഷമായിരുന്നു.
അതിൽ അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ ആയിരുന്നു കൂടുതലും പരാജയങ്ങൾ ഇരുകയും നീട്ടി സ്വീകരിച്ചിരുന്നത്. അടുത്ത താരം പൂജാ ഹെഗ്ടെ ആണ്. പ്രഭാസ് നായകനായി എത്തിയ രാജേഷ് എന്ന ചിത്രത്തിൽ പൂജയായിരുന്നു നായിക. സിനിമ വിജയം കൈവരിച്ചില്ല എന്ന് മാത്രമല്ല മുടക്ക് മുതൽ പോലും തിരിച്ചുകിട്ടാതെ സിനിമയായി മാറിയിരുന്നു. രാജേഷ് എന്ന ചിത്രം കൂടാതെ 2022 പൂജയുടെതായി പുറത്തിറങ്ങിയ ചിത്രം ആയിരുന്നു വിജയുടെ ബീസ്റ്റ്. മുതൽമുടക്ക് കൈവരിച്ചെങ്കിലും ബീസ്റ്റും വലിയ വിജയം നേടിയില്ല.
കൂടാതെ സിനിമ ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തതായി ചിരഞ്ജീവി എന്ന താരമാണ്. ലൂസിഫർ എന്ന സിനിമയുടെ റീമേക്കിൽ ആയിരുന്നു ചിരജീവി നായകനായി എത്തിയത്. മലയാളത്തിൽ ലൂസിഫ എന്ന സിനിമ വൻ വിജയവും പ്രേക്ഷക പ്രശംസയും നേടിയിരുന്നു എന്നാൽ സിനിമയുടെ റീമേക്കിൽ സിനിമയുടെ വില തന്നെ കളഞ്ഞു എന്ന് തന്നെ പറയാം.മുടക്ക് മുതൽ തിരിച്ച് പിടിക്കാൻ സാധിക്കുകയും ചെയ്തിരുന്നില്ല. മഞ്ജുവാര്യരുടെതായി മലയാളത്തിൽ പുറത്തിറങ്ങിയ രണ്ട് ചലച്ചിത്രങ്ങൾ ആയിരുന്നു ജാക്ക് ആൻഡ് ജിൽ, മേരി ആവാസ് സുനോ. രണ്ടും എടുത്തു പറയേണ്ട വിജയം നേടിയിരുന്നില്ല. കൂടാതെ ജാക്ക് ആൻഡ് ജിൽ എന്ന സിനിമ പൂർണ്ണ പരാജയവും ആയിരുന്നു. സിനിമയിൽ സൗബിൻ എന്ന നടന്റെയും മഞ്ജുവാര്യരുടെയും അഭിനയത്തെക്കുറിച്ച് വളരെയധികം രൂക്ഷ വിമർശനങ്ങളും വന്നിരുന്നു. സന്തോഷ ശിവൻ ആയിരുന്നു സിനിമയുടെ സംവിധായകൻ. അനന്തഭദ്രം പോലുള്ള ക്ലാസിക് സിനിമകൾ ആഗ്രഹിച്ചുവന്നിരുന്ന പ്രേക്ഷകരെ വളരെയധികം നിരാശപ്പെടുത്തിയാണ് ജാക്ക് ആൻഡ് ജിൽ വന്നത്.