പ്രസവശേഷം ആശുപത്രി വിട്ട നടി ആലിയ ഭട്ട് രൺബീറിന്റെ കുടുംബ വീടായ വാസ്തുവിൽ എത്തി..

പ്രസവശേഷം ആശുപത്രി വിട്ട നടി ആലിയ ഭട്ട് രൺബീറിന്റെ കുടുംബ വീടായ വാസ്തുവിൽ എത്തി..

 

പ്രസവശേഷം നടി ആലിയ ഭട്ട് രൺബീറിന്റെ കുടുംബവീടായ വാസ്തുവിലാണ് താമസിക്കാൻ എത്തിയത്.. വ്യാഴാഴ്ച രാവിലെ ഒൻപതെ കാലോടെയാണ് ആലിയ മകളെയും കൊണ്ട് വീട്ടിലെത്തിയത്..ഇവരുടെ കാർ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയതും പാപ്പരാസികൾ പിന്നാലെ കൂടിയിരുന്നു. എന്നാൽ കുഞ്ഞിനെ ക്യാമറ കണ്ണുകളിൽ നിന്നും രക്ഷിക്കാനായി പിതാവ് രൺബീർ കപൂർ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു..ബാന്ദ്രയിലെ ഇവരുടെ വീട്ടിലേക്കാണ് ഇരുവരും പോയത്.. ഇവരുടെ ഒപ്പം രൺബീറിന്റെ മാതാവ് നീതു കപൂറും ഉണ്ടായിരുന്നു.. നീതു സിംഗും ഭർത്താവ് ഋഷി കപൂറും താമസിച്ചിരുന്ന പാലി ഹിൽ ബംഗ്ലാവിൽ ഏകദേശം മൂന്നു വർഷങ്ങളായി പുനരുദ്ധാരണ പ്രവർത്തനം നടന്നുവരികയാണ്.. എട്ടു നിലകളുള്ള കെട്ടിടമാണ് ഇത്. ഇവർ ഇവിടേക്ക് താമസം മാറ്റുമെന്ന് ഈ ടൈംസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിൽ ഒരു നില മുഴുവനായും ആലിയ രൻബീർ ദമ്പതികൾക്ക് ലഭിക്കും.. ഒരുനില ഇവരുടെ മകൾക്ക് വേണ്ടി മാറ്റിവയ്ക്കും..

ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

 

ആലിയയുടെയും രൺബീറിന്റെയും കുഞ്ഞിനെ അത്ഭുതമെന്നാണ് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ട് വിശേഷിപ്പിച്ചത്. വളരെ പവിത്രമായ നിമിഷമാണിത്. താൻ ആശ്ചര്യജനകനായിരിക്കുകയാണെന്നും ഈ മഹനീയ നിമിഷം പ്രാർത്ഥനയുടേത് കൂടിയാണെന്നും മഹേഷ് ഭട്ട് പ്രതികരിച്ചു

 

കുഞ്ഞിന്റെ ജനനത്തിൽ സന്തോഷം പങ്കുവെച്ചുള്ള വാർത്ത ആലിയയുടെ അമ്മ സോണി റസ്ദനും, രൺബീറിന്റെ അമ്മ നീതു കപൂറുമടക്കം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.

 

 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്..വിവാഹത്തിന് തൊട്ടുപിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് സന്തോഷകരമായിരുന്നു.

ആലിയ ഗർഭിണിയായിരുന്ന സമയത്താണ് ആലിയയും  രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രഹ്മാസ്ത്ര തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ബോളിവുഡിനെ ഈ വർഷത്തെ തകർച്ചകളിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര.തന്റെ വിജയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ തിരക്കേറിയ പ്രമോഷനുകൾക്ക് ശേഷം, ആലിയ എഡമാമ എന്ന പേരിൽ സ്വന്തം മെറ്റേണിറ്റി ബ്രാൻഡ് ആരംഭിച്ചു. രൺബീർ ഷംഷേരയിലും ബ്രഹ്മാസ്ത്രയിലും അഭിനയിച്ചപ്പോൾ ആലിയ ഗംഗുഭായ് കത്യവാഡി , ഡാർലിംഗ്സ്, ആർആർആർ, ബ്രഹ്മാസ്ത്ര എന്നിവയിൽ അഭിനയിച്ചതിനാൽ രണ്ട് അഭിനേതാക്കളും തിരക്കേറിയ വർഷമാണ് .കരിയറില്‍ വളരെയധികം സജീവമായ ആലിയ ഹോളിവുഡ് അരങ്ങേറ്റത്തിനും  ഒരുങ്ങുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *