ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വില്ലൻ മൊബൈല്‍ ഫോണ്‍ തന്നെ നടി അമൃത വര്‍ണ്ണൻ

ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വില്ലൻ മൊബൈല്‍ ഫോണ്‍ തന്നെ നടി അമൃത വര്‍ണ്ണൻ…….

 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അമൃത വര്‍ണനും ഭര്‍ത്താവ് പ്രശാന്തും. വര്‍ഷങ്ങളായി സീരിയല്‍ ലോകത്ത് സജീവമാണ് അമൃത.2020 കൊവിഡ് കാലത്താണ് അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്.

പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് അമൃത വർണൻ.

പോസിറ്റീവ് കഥാപാത്രങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും ഒരുപോലെ ഭഭ്രമാണ് അമൃതയുടെ കയ്യിൽ.നിലവിൽ കുടുംബശ്രീ ശാരദയിലും പാടാത്ത പൈങ്കിളിയിലുമാണ് അമ്യത അഭിനയിക്കുന്നത്.

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. പ്രശാന്ത് കുമാർ .നിലവിൽ സസ്നേഹത്തിൽ പോസിറ്റീവ് കഥാപാത്രത്തെയാണ് പ്രശാന്ത് അവതരിപ്പിക്കുന്നത്.

കല്യാണം കഴിഞ്ഞതിന് ശേഷമാണ് തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ച്‌ തുടങ്ങുന്നത്. വിവാഹശേഷം സന്തുഷ്ടമായി പോവുകയാണെങ്കിലും ദാമ്പത്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് പറയുന്ന അമൃതയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം മൊബൈല്‍ ഫോൺ ആണ്. ജീവിതത്തിൽ പലപ്പോഴും വില്ലനായി. കടന്നു വരുന്നത് പ്രശാന്തേട്ടൻ്റെ മൊബൈലിൽ ദുരപയോഗമാണ്.

പ്രശാന്തേട്ടന്റെ വേറെന്ത് സ്വഭാവം സഹിച്ചാലും മൊബൈല്‍ അഡിക്ഷന്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് അമൃത പറയുന്നത്.

മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ.

മൊബൈൽ ഫോണിൽ അമിതമായ ഉപയോഗിക്കുമ്പോൾ ചിലർ അതിന് വല്ലാതെ അടിമപ്പെട്ടു പോകുകയും , ഒരു നിമിഷം പോലും മൊബൈൽ ഫോൺ കയ്യിൽ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത സാഹചര്യം വരെ ഉണ്ടാകുന്നു . നമ്മള്‍ പൊതുവായി ചെയ്യേണ്ട പല കാര്യങ്ങളും മറന്ന് പോവും. ഉദ്ദാഹരണം പറയുകയാണെങ്കില്‍ നമ്മള്‍ ടിവി കണ്ട് കൊണ്ടിരിക്കുബോള്‍ വീട്ടിലേക്ക് ഒരു അതിഥി വരുന്നു. അവരെ കണ്ടയുടന്‍ നമ്മളാദ്യം ചെയ്യേണ്ടത് ആ ടിവി ഓഫ് ചെയ്യുക എന്നതാണ്. രണ്ടാമത്തെ കാര്യം നമ്മള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ പോകുന്നത് വരെ അതിലേക്ക് നോക്കാതെ ഇരിക്കണം.ഫോണില്‍ നോക്കുന്നത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്

അതിഥികളെ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കുന്നത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്. അവരുടെ ഫീലിങ്‌സ് എന്താണെന്ന് നമ്മുക്ക് മനസിലാവാതെ വന്നേക്കാം. നമുക്ക് ചുറ്റും നടക്കുന്നതെന്താണെന്ന് പോലും തിരിച്ചറിയാതെ ഇരിക്കുന്ന അവസ്ഥയുണ്ട്. കാരണം ഫോണ്‍ എടുക്കുബോള്‍ നമുക്ക് താല്‍പര്യമുള്ള പല റീല്‍സുമാണ് വരുന്നത്. അതൊക്കെ നമ്മള്‍ കൂടുതല്‍ ഇഷ്ടത്തോടെ കാണുകയും അതിലേക്ക് നോക്കിയിരിക്കുകയും ചെയ്യും.

ആ സമയത്ത് ചുറ്റിനുമുള്ള മനുഷ്യരെയോ അവരുടെ വികാരങ്ങളെയോ, ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളുണ്ട്, അതെല്ലാം മറന്ന് പോകുമെന്നും അമൃത പറയുന്നു. ഇന്നത്തെ കാലത്ത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷയം മൊബൈല്‍ ഫോണ്‍ ആണ്. ഞാന്‍ ഫോണ്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ആളാണ്. നമ്മള്‍ ഫ്രീയാണ്, നമുക്കൊന്നും ചെയ്യാനില്ലെന്ന് തോന്നുന്ന സമയത്താണ് ഞാന്‍ മൊബൈല്‍ എടുക്കുന്നത്. അങ്ങനെ ചെയ്താല്‍ കുഴപ്പമൊന്നുമില്ലെന്ന് നടി വ്യക്തമാക്കുന്നു.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും അ​ത് സ്വ​കാ​ര്യ​ത ന​ശി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

Leave a Comment

Your email address will not be published. Required fields are marked *