ഷൂട്ടിങ്ങിനിടെ നടി അനു മോൾക്ക് പരിക്ക്!! നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ
സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോൾ. സീരിയലുകളിൽ സജീവമാണെങ്കിലും
സ്റ്റാർമാജിക്കിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോൾ. താരത്തിന്റെ നിഷ്കളങ്കമായ പെരുമാറ്റമാണ്. ആരാധകരെ വർധിപ്പിച്ചത്.
പ്രേക്ഷകർക്ക് മാത്രമല്ല സഹപ്രവർത്തകർക്കും അനുമോൾ പ്രിയങ്കരിയാണ്..മഴവിൽ
മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്ന് വരുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത, ടമാർ പടാർ, തുടങ്ങിയ പരമ്പരകളിലൂടെയാണ് അനു പ്രേക്ഷകർക്ക് മുമ്പിലെ താരമായത്.പാവങ്ങളുടെ പ്രയാഗ മാർട്ടിൻ എന്നാണ് അനുവിനെ ആരാധകർ വിളിക്കുന്നത്.
മേക്കപ്പ് ചെയ്ത് കഴിയുമ്പോൾ തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്ന് അനു തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അനുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സ്റ്റാർ മാജിക്കിലെ കൗണ്ടറുകളും പ്രേക്ഷകർക്കിടയിൽ വൈറലാകാറുണ്ട്.സ്റ്റാർ മാജിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയുമാണ് അനുമോൾ. സ്റ്റാർ മാജിക്കാണ് അനുവിന് കൂടുതൽ പ്രേക്ഷകസ്വീകാര്യത നേടിക്കൊടുത്തത്.
തൻറെ സ്വതസിദ്ധമായ അവതരണശൈലിയും സംസാരവും കൊണ്ട് പ്രേക്ഷകമനം കവരുകയാണ് അനു. സീരിയസ് കഥാപാത്രങ്ങൾ ചെയ്തിരുന്ന അനു ഒരിടയ്ക്ക് കോമഡി റോളുകളിലേക്ക് വഴിമാറുകയായിരുന്നു.എപ്പോളും തമാശകൾ മാത്രം സംസാരിക്കുന്ന അനുമോളിനെ മലയാളികൾ ഹൃദയത്തിലാണ് ഏറ്റെടുത്തിരിക്കുന്നത്.അഭി വെഡ്സ് മഹി എന്ന പരമ്പര അനുവിൻറെ കോമഡി വേഷം വളരെ മികച്ചതാക്കുകയായിരുന്നു.. ജീവൻ ഗോപലിനൊപ്പം അഭി വെഡ്സ് മഹിയിൽ തകർത്തഭിനയിച്ചു താരം. സ്റ്റാർ മാജിക്കിലെ സഹതാരങ്ങളുമായെല്ലാം ഉറ്റസൗഹൃദം കാത്തുസൂക്ഷിക്കുന്ന അനു ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.
തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ തന്റെ സ്ലാങ്ങിലൂടെയാണ് കൈയടി നേടിയിട്ടുള്ളത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനുമോൾ അഭിനയിച്ചിട്ടുണ്ട്
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സു സു എന്ന പരമ്പരയിലാണ് അനു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മല്ലികാ സുകുമാരനും മഞ്ജു പത്രോസിനുമൊപ്പമാണ് അനു സ്ക്രീനിലെത്തുന്നത്. സിദ്ധാർഥ് പ്രഭുവാണ് അനുവിൻറെ നായകനായി ഈ സീരിയലിൽ അഭിനയിക്കുന്നത്
ഇപ്പോഴിതാ ഈ ഹാസ്യപരമ്പരയില്‍ അഭിനയിച്ച് വരികയാണ് നടി. ഷൂട്ടിനിടയില്‍ അനുവിന് പരിക്ക് പറ്റിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂസുവിലെ സഹതാരമായ സംഗീതയാണ് അനുവിന് പരിക്ക് പറ്റിയതിനെക്കുറിച്ച് വ്യക്തമാക്കിയത്.
ലൊക്കേഷനിൽ വെച്ച് അനുമോൾക്ക് ഒരു അപകടം സംഭവിച്ചിരിക്കുന്നു. അപകടത്തിൽപ്പെട്ട അനുവിനെ കൈയിലേന്തിക്കൊണ്ട് അണിയറപ്രവർത്തകൻ കോണിപ്പടികളിറങ്ങി താഴേക്ക് വരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കാല് സീറ്റില്‍ ഉയര്‍ത്തിവെച്ചിരിക്കുന്ന അനുവിന്റെ വീഡിയോയുമായാണ് സംഗീത എത്തിയത്. ആശുപത്രിയിലേക്ക് പോവുകയാണെന്നും സംഗീത കുറിച്ചിരുന്നു. താടിക്ക് കൈയ്യും കൊടുത്ത് വീല്‍ ചെയറില്‍ ഇരിക്കുന്ന അനുവിന്റെ ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. അനുവിന് എന്ത് പറ്റി, കാലിനെന്താണ് പറ്റിയത് എന്നായിരുന്നു ചോദ്യങ്ങള്‍.ഒട്ടേറെ പേരാണ് സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ അനുവിനെയും സുഹൃത്തുക്കളെയും വിളിച്ചുകൊണ്ടിരിക്കുന്നത്. അനുവിന്റെ പേരിൽ ഒട്ടേറെ ഫാൻസ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിലുണ്ട്.