Latest News

അന്ന് ഷൂട്ട് ചെയ്തത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്ന കാര്യങ്ങളല്ല- അനു മോൾ

അന്ന് ഷൂട്ട് ചെയ്തത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്ന കാര്യങ്ങളല്ല

സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അനുമോള്‍. തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവില്‍ അവതരിപ്പിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്തുന്നതില്‍ സിംഹഭാഗവും. സിനിമയിലെ പോലെ ജീവിതത്തിലും ബോള്‍ഡായ വ്യക്തിയാണ് അനു വെടിവഴിപാടിലെ സുമിത്ര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്.

ചിലർ സിനിമയുടെ കാര്യം പറഞ്ഞ് വെറുതെ വിളിക്കുമെന്ന് അനു തുറന്നുപറയുകയാണ്. അങ്ങനെ എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്. എന്നാൽ സ്ക്രിപ്റ്റ് ഉണ്ടായിട്ടും കാര്യമില്ലായെന്ന് ഞാൻ ഒരു സിനിമയിൽ പഠിച്ചു. സിനിമ തുടങ്ങിയപ്പോൾ എന്റെ കൈയിൽ ഉണ്ടായിരുന്ന സ്ക്രിപ്റ്റ് അല്ലായിരുന്നു ആദ്യ ഷെഡ്യൂൾ അതുപോലെ പോയി, സെക്കന്റ് ഷെഡ്യൂൾ ആയപ്പോൾ കുറെ മാറിപോയി.

സിനിമ നന്നാക്കാൻ വേണ്ടി ചെയ്തതാണെന്ന് അവർ പറയുമ്പോൾ പിന്നെ നമ്മുക്ക് ഒന്നും ചെയ്യാനില്ല. സിനിമ നന്നാവട്ടെ.. നമ്മുക്ക് മാറി നിൽക്കാനേ സാധിക്കൂ. ഇന്നും ആരെങ്കിലും ആ സിനിമയെ പറ്റി പറയുമ്പോൾ ഞാൻ ചിരിച്ചോണ്ട് കേട്ടുകൊണ്ട് നിൽക്കും.. വേണ്ടായിരുന്നു എന്ന് എന്നോട് പറയുമ്പോൾ. ആഹാ. അതെയെന്ന് മറുപടി പറയും. അങ്ങനെ നമ്മുക്ക് അബദ്ധം പറ്റും. അനുമോൾ പറഞ്ഞു

Tags
Show More

Related Articles

Back to top button
Close