ഷൈൻ ടോം ചാക്കോയെ കുറിച്ച് നടി അനുശ്രീ..
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവാനായി മാറിയ നടനാണ് ഇദ്ദേഹം. കമലിന്റെ സഹസംവിധായകനായിട്ടാണ് ഷൈൻ ടോം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ഏകദേശം പത്ത് വർഷക്കാലം കമലിന്റെ സംവിധാന സഹായി ആയി നിന്നിരുന്ന ഷൈൻ –ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്.പിന്നീട് അന്നയും റസൂലും, ഇതിഹാസ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഷൈന്റെ കരിയറിൽ വഴിതിരിവായി മാറുകയായിരുന്നു.
നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള ക്യാരക്റ്റര്‍ റോളുകളാണ് ഷൈനിന് ഏറ്റവും കൈയടികള്‍ നേടിക്കൊടുത്തത്. ശക്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും ഈയിടെ ഏറെ ഞെട്ടിച്ച താരമാണ് ഷൈൻ ടോം ചാക്കോ.തന്നോട് സമൂഹത്തിനുള്ള മനോഭാവത്തെ കുറിച്ച് കൃത്യമായ ധാരണകളുള്ള ഒരു നടൻ കൂടിയാണ് ഷൈൻ.വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ,എതിരെയുയരുന്ന ആരോപണങ്ങൾ, വിമർശനങ്ങൾ, ലഭിക്കുന്ന താരം തുറന്നു പറച്ചിലുകൾ കൊണ്ടും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. കുറ്റപ്പെടുത്തലുകൾ ഒന്നും അയാളെ അസ്വസ്ഥനാക്കുന്നില്ല, കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കുള്ള യാത്രയിലാണ് ഷൈൻ.പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ രീതിയില്‍ നടന്‍ അഭിനയിച്ച് കയ്യടി നേടാറുണ്ട്. വില്ലനായും സഹനടനായും തിളങ്ങുന്ന .ഷൈന്‍ വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു. ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ കുറുപ്പ്, വെയില്‍, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു.തമിഴിലും ഇവിടെ ഷൈൻ തുടക്കം ദളപതി വിജയ് നായകനാവുന്ന ബീസ്റ്റ് എന്ന ചിത്രത്തിലാണ്. അഭിനയിച്ചത്.
‘അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. അവതാരകരോട് എന്തും വിളിച്ച് പറയുക, സ്വബോധമില്ലാത്ത പോലെ സംസാരിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഷൈനിന് നേരെ വന്നിരുന്നു”അതേസമയം ഷൈനിനെ പിന്തുണക്കുന്നവരും ഏറെയാണ്. അടുത്തിടെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഷൈൻ ടോമിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും ഷൈൻ ടോം ചാക്കോ കാര്യമാക്കാറില്ല’
ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ പറ്റി നടി അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇതിഹാസ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഷൈൻ ഭയങ്കര സംഭവമായി ഇപ്പോൾ. എനിക്ക് ഭയങ്കര അതിശയം ആണ്. ഇന്റർവ്യൂകളിൽ ഷൈനിനെ കാണുമ്പോൾ ഷൈൻ ഇങ്ങനെ മാറിപ്പോയോ എന്ന് ചിന്തിക്കും’..’കാരണം ഇതിഹാസയിൽ അഭിനയിക്കുമ്പോൾ ഷൈൻ ആവശ്യമില്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അപ്പോൾ ഞങ്ങൾ വിചാരിക്കും ദൈവമേ ഈ ചേട്ടനെന്താ ഇങ്ങനെയെന്ന്. ഭയങ്കര പാവം’..’ഇന്നോവയിൽ കയറിയാലും ചിലപ്പോൾ കിടന്ന് ഉറങ്ങുന്നുണ്ടാവും. ഷോട്ട് ആവുമ്പോൾ വന്ന് അഭിനയിച്ചിട്ട് പോവും. ഞാനതിൽ സ്മോക്ക് ചെയ്യുന്ന രംഗങ്ങൾ ഉണ്ട്. അതെന്നെ ബാലുവും ഷൈനുമാണ് പഠിപ്പിക്കുന്നത്’..’അന്ന് പ്രൊമോഷനൊക്കെ ഇരിക്കുമ്പോൾ ഭയങ്കര ലൈറ്റ് ആയി സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോൾ ഫുൾ കൗണ്ടറൊക്കെ അടിക്കുന്നത് കാണുമ്പോൾ വിചാരിക്കും ആളുകൾ മാറുമെന്ന്,’ അനുശ്രീ പറയുന്നു..