മലയാള സിനിമയില്‍ തുടരുന്ന ശമ്പള വ്യത്യാസത്തെ കുറിച്ച്‌ നടി അപര്‍ണ…

മലയാള സിനിമയില്‍ തുടരുന്ന ശമ്പള വ്യത്യാസത്തെ കുറിച്ച്‌ നടി അപര്‍ണ…

 

മലയാളത്തിലെ യുവനടിമാരിൽ പ്രമുഖയാണ് അപർണ ബാലമുരളി.അഭിനയത്തിനു പുറമെ മികച്ച ഒരു ഗായികയും കൂടിയാണ് അപർണ തെളിയിച്ചിട്ടുമുണ്ട്.ഇന്നലെയേത്തേടി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് പ്രൊഫഷണൽ അഭിനയരംഗത്ത് താരം തുടക്കം കുറിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെ നായികയായി വേഷമിട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് ഏഷ്യവിഷന്റെ ന്യൂ സെൻസേഷണൽ നായിക എന്ന പുരസ്കാരം അപർണ നേടുകയുണ്ടായി.

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപർണ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്..

മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു.

.പിന്നീട്സിനിമയിലെത്തി നാലാം വർഷം പിന്നിടുമ്പോഴാണ് ദേശീയ പുരസ്കാരത്തിന് അപർണ അർഹയായി. തമിഴ് സിനിമയിലെ അഭിനയത്തിനാണ് അപർണ ബാലമുരളിക്ക് അവാർഡ് ലഭിച്ചത് . കീർത്തി സുരേഷിന് ശേഷം മലയാള സിനിമയ്ക്ക് അഭിമാനമായി ദേശീയ പുരസ്കാരം നേടി കൊണ്ടാണ് അപർണ ബാലമുരളി ‘മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇപ്പോഴിതാ മലയാള സിനിമയില്‍ തുടരുന്ന ശമ്പള വ്യത്യാസത്തെ കുറിച്ച്‌ നടി അപര്‍ണ ബാലമുരളി തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചാ വിഷയം ആയിരുക്കുകയാണ്.

ശമ്പള രീതിയിലെ വേർതിരിവിനെ കുറിച്ചാണ് അപര്‍ണ പറയുന്നത് അതിനുള്ള ഉദാഹരണവും അഭിമുഖത്തില്‍ വെച്ച്‌ അപര്‍ണ പറഞ്ഞിട്ടുണ്ട്. നിര്‍മ്മാതാവിന് പോലും ഗുണമില്ലാത്ത ആളുകള്‍ക്ക് ഉയര്‍ന്ന ശബളം കൊടുക്കുന്ന രീതി ഇവിടെയുണ്ട്. അത്ര ഉയര്‍ന്ന ശമ്പളം നല്‍കാന്‍. അതിന് മാത്രം അവര്‍ അര്‍ഹതപ്പെട്ട വ്യക്തികളാണോ എന്ന് എനിക്ക് അറിയില്ല.. പക്ഷേ എനിക്കായി കൂടുതല്‍ തരണം എന്ന് ഞാൻ പറയില്ല .പക്ഷേ.എന്തിനാണ് ശമ്പളം ഒരാളിൽ നിന്ന്മറ്റൊരാളില്‍ നിന്ന് ഇത്രയും വ്യത്യാസം വരുത്തുന്നത് എന്നാണ് എന്റെ ചോദ്യം?. തുല്യത എന്നതിലുപരി ശരിയായ രീതിയില്‍ അവർ ജോലി ചെയ്യുന്നത് അനുസരിച്ച് ശമ്പളം കൊടുക്കുക എന്നതിലാണ് കാര്യം. ന്യായമായിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.. മെഗാസ്റ്റാർസിനു കൊടുക്കുന്ന അതായത്മമ്മൂട്ടി, മഞ്ജു വാര്യര്‍, നയന്‍താര എന്നിവരുടെ അത്രയെന്നും ശമ്പളം ചോദിക്കുക്കാൻ ഞാൻ. അത്രയും വിഢിയല്ല.എന്നും അപര്‍ണ പറയുന്നു.

അവരുടെ സിനിമ പ്രചോദനം ഉൾക്കൊണ്ടാണ് നമ്മള്‍ വളര്‍ന്നത്. ഞാന്‍ മാക്‌സിമം എഫേര്‍ട്ട് എടുക്കുന്ന സിനിമയ്ക്ക് ന്യായമായ വേതനം മാത്രമാണ് ഞാന്‍ ചോദിക്കാറ് എന്നും ഇതിന് മുന്‍പ് സിനിമാ രംഗത്തുള്ള തന്റെ ആണ്‍ സുഹൃത്തിന് പോലും ന്യായമായ വേതനം കിട്ടിയിരുന്നില്ല എന്നും കേട്ടിട്ടുണ്ട്. താരം തുറന്ന് പറയുന്നു..

 

ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശി ഗഥ, സൺഡേ ഹോളിഡേ, തൃശിവപേരൂർ ക്ലിപ്തം, കാമുകി, ബി ടെക്, അള്ള് രാമേന്ദ്രൻ, സർവ്വം താള മയം, സുരരൈ പോട്, വീട്ട്ല വിശേഷം എന്നിവയാണ് അപർണയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

Leave a Comment

Your email address will not be published.