പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കണമെങ്കില്‍ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും വേണമെന്ന് നടി ആശ ശരത്.
ടെലിവിഷനിൽ നിന്നും സിനിമ രംഗത്തേക്ക് കടന്നുവന്ന നായികയാണ് ആശാ ശരത്ത്.. നൃത്തധ്യാപിക കൂടിയായ ആശ നേരത്തെ തന്നെ സിനിമയിൽ എത്തേണ്ട ആളായിരുന്നു എന്നാണ് പ്രേക്ഷകർ ഇതിനോടകം പറഞ്ഞിട്ടുള്ളത്. ദൃശ്യം ഉൾപ്പെടെയുള്ള സിനിമകളിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ആശ കാഴ്ച വച്ചത്. ടെലിവിഷനിലെ പോലെ തന്നെ ബിഗ് സ്ക്രീനിലും വിജയം ആവർത്തിക്കാൻ ആശ ശരത്തിനു സാധിച്ചു.. ആശാ ശരത്തും മകൾ ഉത്തരാ ശരത്തും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ഖേദ.. അമ്മ മകൾ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുകേഷ് കാനയാണ് .മകൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും ഈ ചിത്രം വളരെയധികം പ്രതീക്ഷകൾ ഉള്ളതാണെന്നും ആശ അറിയിച്ചു..
ഇപ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പറ്റിയാണ് താരം സംസാരിച്ചതിരിക്കുന്നത്..പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കണമെങ്കില്‍ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും വേണമെന്ന് നടി ആശ ശരത്. ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും മറ്റുള്ളവരോട് പത്ത് രൂപ പോലും ചോദിക്കാതെ ജീവിക്കാന്‍ കഴിയുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും താരം പറഞ്ഞു.
പാഷന്റെയും സ്വപ്‌നങ്ങളുടെയും പിന്നാലെ പോകുന്നത് നല്ലതാണെന്നും എന്നാല്‍ അതിന് മുമ്പ് സ്വന്തമായി ഒരു ജോലി പെണ്‍കുട്ടികള്‍ക്ക് ആവശ്യമാണെന്നും ആശ ശരത് പറഞ്ഞു. അങ്ങനെ വരുമ്പോള്‍ മറ്റാരുടെയും പുറകെ പോകേണ്ടി വരില്ലെന്നും ഈ ആത്മവിശ്വാസം നല്‍കി വേണം പെണ്‍കുട്ടികളെ വളര്‍ത്താനെന്നും ആശ ശരത് പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
‘ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് പഠിത്തം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അടിസ്ഥാന വിദ്യാഭ്യാസമില്ലെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. വിവാഹം കഴിഞ്ഞ് ഭര്‍ത്താവും കുട്ടികളുമൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമുക്ക് നമ്മുടെ രണ്ട് കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ ഒരു പത്ത് രൂപ പോലും മറ്റൊരാളോട് ചോദിക്കാതെ സ്വയം നേടാന്‍ കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിക്കുണ്ടാകുന്ന ആത്മവിശ്വാസം ചില്ലറയല്ല.
അതാണ് ഒരു പെണ്‍കുട്ടിക്ക് നമ്മള്‍ ആദ്യം കൊടുക്കേണ്ട ധൈര്യം എന്നുപറയുന്നത്. അച്ഛനും അമ്മയും അതാണ് ആദ്യം പഠിപ്പിച്ച് കൊടുക്കേണ്ടത്. അത് കഴിഞ്ഞിട്ട് അവര്‍ക്ക് അവരുടെ പാഷനും പ്രഫഷനുമൊക്കെ ഫോളോ ചെയ്യാം. സ്വന്തമായി തനിക്കൊരു ജോലിയുള്ളപ്പോള്‍, എനിക്ക് ഇങ്ങനെയൊരു പാഷനുണ്ട് അതിനെ ഫോളോ ചെയ്യണമെന്ന് പറയുമ്പോള്‍ ഒരു വിലയുണ്ട്.