നയൻതാരയെപ്പോലെ ലേഡി സൂപ്പർ സ്റ്റാർ ഗായത്രിയെന്ന് അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് നടി ഗായത്രി സുരേഷ്…….

നയൻതാരയെപ്പോലെ ലേഡി സൂപ്പർ സ്റ്റാർ ഗായത്രിയെന്ന് അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് നടി ഗായത്രി സുരേഷ്…….

 

മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ ഗായത്രി, ഏഴ് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. ഒരു സോഷ്യൽ മീഡിയ താരമെന്ന് കൂടി ഗായത്രിയെ വിശേഷിപ്പിക്കുന്നുണ്ട്

അഭിപ്രായ പ്രകടനങ്ങളുടെയും തുറന്നുപറച്ചിലുകളുടെയും പേരില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്

എന്തും വെട്ടിത്തുറന്ന് പറയുന്നത് തന്നെയാണ് ഗായത്രി സുരേഷിനെ വ്യത്യസ്തയാക്കുന്നത്

 

ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം ചെറുതും വലുതുമായ നിരവധി സിനിമകളിൽ ഗായത്രി അഭിനയിച്ചിരുന്നു.

ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വർണ്ണത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം സാന്നിധ്യമറിയിച്ചു. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും ഗായത്രിയേ തേടി വിമർശനങ്ങളും എത്തിയിരുന്നു.നിരവധി തവണ സൈബർ ആക്രമണങ്ങളും ഗായത്രിയ്ക്ക് നേരിടേണ്ടതായി വന്നു.അഭിനയത്തിനു പുറമെ നല്ലൊരു ഗായിക കൂടിയാണെന്ന് താരം തെളിയിച്ചിട്ടുണ്ട്. എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സിനിമയിലൂടെയാണ് ​ഗായത്രി പിന്നണി ​ഗായകയായി ചുവട് വച്ചിട്ടുണ്ട്.

. പലപ്പോഴും ഗായത്രി അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ട്രോളുകളുടെ രൂപത്തിൽ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് വരെ ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായായിരുന്നു.. അത് ഏറെ വിമർശനങ്ങൾക്ക് കാരണമായി. .

കൂടാതെ സുഹൃത്തിന് ഒപ്പം സഞ്ചരിച്ച ഗായത്രിയുടെ വാഹനം മറ്റൊരു വാഹനത്തിന്റെ സൈഡ് ഗ്ലാസ് ഇടിച്ചുതെറിപ്പിക്കുകയും നിർത്താതെ പോവുകയും ചെയ്തു. അത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു

ഇപ്പോഴിതാ നടി പറഞ്ഞാൽ കുറച്ചു ആഗ്രഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നയൻതാരയെപ്പോലെ നടി ആകണം തലൈവി എന്നൊക്കെ ആളുകൾ വിളിക്കണം ,ലേഡി സൂപ്പർ സ്റ്റാർ ഗായത്രി എന്ന് പറയണം,. ഒരു സിനിമ സംവിധാനം ചെയ്യണം എന്നുള്ള ആഗ്രഹവും തനിക്കുണ്ട്. തൻറെ കണ്ണിലൂടെ ഒരു സിനിമ ചെയ്യണം എന്നുള്ള ആഗ്രഹമുണ്ട്.. താൻ സിനിമ എടുക്കുമ്പോൾ ആഗ്രഹിക്കുന്നത് കല്യാണരാമൻ പോലെ ഒരു സിനിമ എടുക്കനാണ്. ഞാൻ ആഗ്രഹിക്കുന്നത്.

അല്ലാതെ ഫീമെയിൽ ഓറിയന്റഡ് ചിത്രം ആണെങ്കിൽ അത് പെണ്ണ് സഫർ ചെയ്യുന്നതായിരിക്കും. എന്നാൽ അങ്ങനെയല്ല എന്നും തമാശ രീതിയിൽ ഒരു ചിത്രം എടുത്താൽ എല്ലാവരും എല്ലാ കാലത്തും ഓർക്കും എന്ന് നടി പറഞ്ഞു.

 

അതേ സമയം മാഹി എന്ന സിനിമയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ചിത്രം സംവിധാനം ചെയ്തത്. അനീഷ് ജി. മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *