തന്റെ ത്രില്ലടിപ്പിക്കുന്ന സിനിമാക്കഥ പോലെയുള്ള ഒളിച്ചോട്ട വിവാഹത്തെക്കുറിച്ച് നടി ജോമോൾ..
വ്യത്യസ്തമാർന്ന നിരവധി വേഷങ്ങൾ ചെയ്തു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ജോമോൾ…
ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് കടന്നു വന്നത്.അതിനുശേഷം മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ബാലതാരമായി ആഭിനയിച്ചു. പിന്നീട് 1998ല്‍ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു.ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.നിരവധി തമിഴ് ചിത്രങ്ങളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.തില്ലാന തില്ലാന, രാക്കിളിപാട്ട്, ദീപസ്തംഭം മഹാശ്ചര്യം, നിറം, ചിത്രശലഭം, മയില്‍പീലികാവ്, പഞ്ചാബിഹൗസ്, സ്‌നേഹം, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോള്‍ മുംബൈയില്‍ ജോലിയുള്ള ചന്ദ്രശേഖരന്‍ പിള്ള എന്ന് വ്യക്തിയെ വിവാഹം കഴിക്കുകയും തുടര്‍ന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു.വിവാഹശേഷം ജോമോള്‍ സിനിമകളില്‍ സജീവമല്ല, എങ്കിലും ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാണ്.ആര്യ, ആര്‍ജ എന്നിവരാണ് മക്കള്‍.
സിനിമ കഥയെ വെല്ലുന്ന ഒരു കഥയാണ് ജോമോളുടെ പ്രണയകഥ. ജോമോളിന്റെ പ്രണയവും വിവാഹവും എല്ലാം ഒരു സിനിമ കഥപോലെ ത്രില്ലടിപ്പിക്കുന്ന തരത്തിലുള്ളതാണ്. അടുത്തിടെ താരം പങ്കെടുത്ത ഒരു ചാനൽ പരിപാടിയിൽ തന്നെ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുന്ന വാക്കുകൾ ആണ് ഇപ്പോൾ വളരെയധികം ജനശ്രദ്ധ നേടുന്നത്. ഒരു പ്രണയ വിവാഹമായിരുന്നു തന്റെതെന്നും ഒളിച്ചോടിപ്പോയാണ് ഞങ്ങൾ വിവാഹിതർ ആയിരുന്നു ജോമോൾ പറഞ്ഞു. ഒളിച്ചോടിയ തന്നെ കണ്ടുപിടിക്കാൻ വീട്ടുകാർ നടൻ സുരേഷ് ഗോപിയുടെ വരെ സഹായം തേടിയിരുന്നു എന്നും വെളിപ്പെടുത്തി.
യാഹു ചാറ്റ് പ്രൈവറ്റിലൂടെ പരിചയപ്പെട്ടവരാണ് ഞങ്ങളെന്നും എന്നേക്കാളും മുതിർന്ന വ്യക്തിയാണ് അദ്ദേഹം എന്നും താരം പറഞ്ഞു. ആ സമയത്ത് ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ചന്തു തന്നോട് ഞാൻ നിന്നെക്കാളും മുതിർന്ന വ്യക്തിയാണെന്നും കഷണ്ടി തലയാണെന്ന് എല്ലാം പറഞ്ഞിരുന്നു. യഥാർത്ഥ പ്രണയത്തിന് രൂപവും പ്രായവും ഒന്നും പ്രശ്നമല്ലല്ലോ എന്ന് ഞാനും തിരിച്ചു പറഞ്ഞിരുന്നു. ചാറ്റിലൂടെയാണ് ഞങ്ങൾ പരസ്പരം പരിചയപ്പെട്ടതും പ്രണയത്തിൽ ആയതും എന്നും താരം പറഞ്ഞു. ചന്തുവിന് ഷിപ്പിൽ ഇന്റർനെറ്റ് ഒന്നും ലഭിക്കുകയുണ്ടായിരുന്നില്ല. ആ സമയത്ത് ചന്തു കത്തി എഴുതുകയാണ് ചെയ്തിരുന്നത് അത് ചന്തുവിനെ അമ്മയ്ക്ക് വരും.
എന്റെ വീട്ടിൽ കത്തായിട്ട് വരാൻ പറ്റില്ലല്ലോ അതുകൊണ്ട് ചന്തുവിന്റെ അമ്മ കത്ത് വായിച്ചു നോക്കി എനിക്ക് മെയിൽ അയക്കും. ആ മേലിന് റിപ്ലൈ മെയിൽ ഞാനിവിടെ കൊടുക്കും അത് നോക്കിയിട്ട് അമ്മ ചന്തുവിനെ ലെറ്റർ എഴുതും. അങ്ങനെയായിരുന്നു ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടിരുന്നത് എന്നും താരം തുറന്നുപറഞ്ഞു.